Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Signed

റബർബോർഡ്: ധാരണാപത്രം ഒപ്പുവച്ചു

കോ​ട്ട​യം: റ​ബ​ര്‍ സാ​ങ്കേ​തി​ക​വി​ദ്യ, പോ​ളി​മ​ര്‍ ശാ​സ്ത്രം, ഗ​വേ​ഷ​ണം, നൈ​പു​ണ്യ വി​ക​സ​നം മേ​ഖ​ല​ക​ളി​ല്‍ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി റ​ബ​ര്‍ ബോ​ര്‍ഡ് നാ​ഷ​ണ​ല്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ റ​ബ​ര്‍ ട്രെ​യി​നിം​ഗും (എ​ന്‍ഐ​ആ​ര്‍ടി), സി​ഐ​പി​ഇ​ടി: ഐ​പി​ടി കൊ​ച്ചി​യും ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ചു.

എ​ന്‍ഐ​ആ​ര്‍ടി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഇ​രു സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ്ര​തി​നി​ധി​ക​ള്‍ ധാ​ര​ണാ​പ​ത്രം കൈ​മാ​റി.

റ​ബ​ര്‍ ബോ​ര്‍ഡ് ചെ​യ​ര്‍മാ​ന്‍ എ​ന്‍. ഹ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ഐ​പി​ഇ​ടി: ഐ​പി​ടി കൊ​ച്ചി ഡ​യ​റ​ക‌്ട​റും മേ​ധാ​വി​യു​മാ​യ ഡോ. ​കെ.​എ. രാ​ജേ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

National

സമുദ്രസുരക്ഷയ്ക്കും പ്രതിരോധത്തിനും 5083 കോടിയുടെ കരാറിൽ ഒപ്പിട്ടു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തി​ന്‍റെ സ​മു​ദ്ര​സു​ര​ക്ഷ​യും പ്ര​തി​രോ​ധ​ശേ​ഷി​യും വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 5083 കോ​ടി രൂ​പ​യു​ടെ ര​ണ്ട് ക​രാ​റു​ക​ളി​ൽ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം ഒ​പ്പു​വ​ച്ചു.

ഇ​ന്ത്യ​ൻ കോ​സ്റ്റ് ഗാ​ർ​ഡി​നാ​യി ആ​റ് അ​ത്യാ​ധു​നി​ക അ​ഡ്വാ​ൻ​സ്ഡ് ലൈ​റ്റ് ഹെ​ലി​കോ​പ്റ്റ​റു​ക​ളും ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ​ക്കാ​യി റ​ഷ്യ​ൻ നി​ർ​മി​ത ഷി​ൽ മി​സൈ​ലു​ക​ളു​മാ​ണ് ഈ ​ക​രാ​റി​ലൂ​ടെ ല​ഭി​ക്കു​ക.

പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ഹി​ന്ദു​സ്ഥാ​ൻ ഏ​റോ​നോ​ട്ടി​ക്സ് ലി​മി​റ്റ​ഡു​മാ​യാ​ണ് (എ​ച്ച്എ​എ​ൽ) 2901 കോ​ടി രൂ​പ​യു​ടെ ഹെ​ലി​കോ​പ്റ്റ​ർ ക​രാ​ർ ഒ​പ്പി​ട്ടി​രി​ക്കു​ന്ന​ത്. ഇ​ര​ട്ട എ​ൻ​ജി​നു​ള്ള ഈ ​ഹെ​ലി​കോ​പ്റ്റ​റു​ക​ൾ തീ​ര​ദേ​ശ നി​രീ​ക്ഷ​ണ​ത്തി​നും ക​ട​ലി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഉ​പ​യോ​ഗി​ക്കും. ഇ​ന്ത്യ​ൻ കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ വ്യോ​മ പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി 2182 കോ​ടി രൂ​പ​യു​ടെ ര​ണ്ടാ​മ​ത്തെ ക​രാ​ർ റ​ഷ്യ​ൻ ഏ​ജ​ൻ​സി​യാ​യ റോ​സോ​ബോ​റോ​ണെ​ക്സ്പോ​ർ​ട്ടു​മാ​യി ഒ​പ്പി​ട്ടു.

ഉ​പ​രി​ത​ല​ത്തി​ൽ​നി​ന്ന് വാ​യു​വി​ലേ​ക്ക് ലം​ബ​മാ​യി വി​ക്ഷേ​പി​ക്കാ​വു​ന്ന ഷി​ൽ മി​സൈ​ലു​ക​ൾ വ്യോ​മാ​ക്ര​മ​ണ​ങ്ങ​ളി​ൽ​നി​ന്ന് നാ​വി​ക​സേ​ന​യു​ടെ യു​ദ്ധ​ക്ക​പ്പ​ലു​ക​ളെ സം​ര​ക്ഷി​ക്കും. ഏ​ത് കാ​ലാ​വ​സ്ഥ​യി​ലും അ​തി​വേ​ഗ​ത്തി​ൽ പ്ര​തി​ക​രി​ക്കാ​ൻ ശേ​ഷി​യു​ള്ള​വ​യാ​ണി​ത്.

National

ഇന്ത്യ- യൂറോപ്യൻ യൂണിയൻ വ്യാപാരക്കരാർ ഒപ്പുവച്ചു

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ലോ​​​​​കവ്യാ​​​​​പാ​​​​​ര ഇ​​​​​ട​​​​​പാ​​​​​ടു​​​​​ക​​​​​ളു​​​​​ടെ മാ​​​​​താ​​​​​വ് (മ​​​​​ദ​​​​​ർ ഓ​​​​​ഫ് ഓ​​​​​ൾ ഡീ​​​​​ൽ​​​​​സ്) എ​​​​​ന്നു വി​​​​​ശേ​​​​​ഷി​​​​​പ്പി​​​​​ച്ച ഇ​​​​​ന്ത്യ-യൂ​​​​​റോ​​​​​പ്യ​​​​​ൻ യൂ​​​​​ണി​​​​​യ​​​​​ൻ സ്വ​​​​​ത​​​​​ന്ത്ര വ്യാ​​​​​പാ​​​​​രക്ക​​​​​രാ​​​​​ർ (ഫ്രീ ​​​​​ട്രേ​​​​​ഡ് എ​​​​​ഗ്രി​​​​​മെ​​​​​ന്‍റ്- എ​​​​​ഫ്ടി​​​​​എ) ഒ​​​​​പ്പു​​​​​വ​​​​​ച്ചു.

ത​​​​​ന്ത്ര​​​​​പ​​​​​ര​​​​​മാ​​​​​യ പ്ര​​​​​തി​​​​​രോ​​​​​ധ പ​​​​​ങ്കാ​​​​​ളി​​​​​ത്ത ക​​​​​രാ​​​​​റി​​​​​ലും മൊ​​​​​ബി​​​​​ലി​​​​​റ്റി ക​​​​​രാ​​​​​റി​​​​​ലും ഇ​​​​​രു​​​​​പ​​​​​ക്ഷ​​​​​വും ഒ​​​​​പ്പു​​​​​വ​​​​​ച്ചു. അ​​​​​ടു​​​​​ത്ത വ​​​​​ർ​​​​​ഷം ആ​​​​​ദ്യം ക​​​​​രാ​​​​​ർ പ്രാ​​​​​ബ​​​​​ല്യ​​​​​ത്തി​​​​​ലാ​​​​​കും.

ക​​​​​ഴി​​​​​ഞ്ഞ വ്യാ​​​​​ഴാ​​​​​ഴ്ച ദീ​​​​​പി​​​​​ക റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്ത​​​​​തു​​​പോ​​​​​ലെ, ആ​​​​​ഗോ​​​​​ള ജി​​​​​ഡി​​​​​പി​​​​​യു​​​​​ടെ 25 ശ​​​​​ത​​​​​മാ​​​​​നമുള്ള, 190 കോ​​​​​ടി ജ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ സം​​​​​യോ​​​​​ജി​​​​​ത വി​​​​​പ​​​​​ണി​​​​​യായ ഇ​​​​​ന്ത്യ- യൂ​​​​​റോ​​​​​പ്യ​​​​​ൻ യൂ​​​​​ണി​​​​​യ​​​​​ൻ (ഇ​​​​​യു) വ്യാ​​​​​പാ​​​​​ര ഉ​​​​​ട​​​​​ന്പ​​​​​ടി​​​​​യാ​​​​​ണ് ഇ​​​​​ന്ന​​​​​ലെ ഒ​​​​​പ്പു​​​​​വ​​​​​ച്ച​​​​​ത്.

ക​​​​​ട​​​​​ൽ​​​​​ക്കൊ​​​​​ള്ള​​​​​യെ നേ​​​​​രി​​​​​ടാ​​​​​ൻ ഇ​​​​​ന്ത്യ​​​​​യും യൂ​​​​​റോ​​​​​പ്യ​​​​​ൻ യൂ​​​​​ണി​​​​​യ​​​​​നും സം​​​​​യു​​​​​ക്ത നാ​​​​​വി​​​​​ക അ​​​​​ഭ്യാ​​​​​സ​​​​​ങ്ങ​​​​​ൾ ന​​​​​ട​​​​​ത്തും. സു​​​​​ര​​​​​ക്ഷ, പ്ര​​​​​തി​​​​​രോ​​​​​ധം, ക​​​​​ണ​​​​​ക്റ്റി​​​​​വി​​​​​റ്റി, സു​​​​​സ്ഥി​​​​​ര​​​​​ത, സാ​​​​​ങ്കേ​​​​​തി​​​​​ക​​​​​വി​​​​​ദ്യ, ന​​​​​വീ​​​​​ക​​​​​ര​​​​​ണം, സ​​​​​മൃ​​​​​ദ്ധി എ​​​​​ന്നി​​​​​വ മു​​​​​ത​​​​​ൽ ആ​​​​​ഗോ​​​​​ള പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ൾ വ​​​​​രെ​​​​​യു​​​​​ള്ള മേ​​​​​ഖ​​​​​ല​​​​​ക​​​​​ൾ ത​​​​​ന്ത്ര​​​​​പ​​​​​ര​​​​​മാ​​​​​യ സ​​​​​ഹ​​​​​ക​​​​​ര​​​​​ണ​​​​​ത്തി​​​​​ലു​​​​​ണ്ട്.

അ​​​​​ര​​​​​ക്ഷി​​​​​ത​​​ലോ​​​​​ക​​​​​ത്ത് സു​​​​​ര​​​​​ക്ഷി​​​​​ത​​​​​ത്വം ന​​​​​ൽ​​​​​കു​​​​​ന്ന ഉ​​​​​ട​​​​​ന്പ​​​​​ടി കൂ​​​​​ടി​​​​​യാ​​​​​ണ് യൂ​​​​​റോ​​​​​പ്യ​​​​​ൻ യൂ​​​​​ണി​​​​​യ​​​​​നു​​​​​മാ​​​​​യു​​​​​ള്ള ത​​​​​ന്ത്ര​​​​​പ​​​​​ര​​​​​മാ​​​​​യ ബ​​​​​ന്ധ​​​​​മെ​​​​​ന്ന് പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി വി​​​​​ശേ​​​​​ഷി​​​​​പ്പി​​​​​ച്ചു. നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ളും ച​​​​​ട്ട​​​​​ങ്ങ​​​​​ളും അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​മാ​​​​​ക്കി​​​​​യു​​​​​ള്ള ലോ​​​​​ക​​​​​ക്ര​​​​​മം സം​​​​​ര​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നും ഇ​​​​​ന്ത്യ​​​​​യും ഇ​​​​​യു രാ​​​​​ജ്യ​​​​​ങ്ങ​​​​​ളും പ്ര​​​​​തി​​​​​ജ്ഞാ​​​​​ബ​​​​​ദ്ധ​​​​​മാ​​​​​ണെ​​​​​ന്നും മോ​​​​​ദി പ​​​​​റ​​​​​ഞ്ഞു. അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഡോ​​​​​ണ​​​​​ൾ​​​​​ഡ് ട്രം​​​​​പി​​​​​ന്‍റെ ഏ​​​​​ക​​​​​പ​​​​​ക്ഷീ​​​​​യ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ​​​​​ക്കെ​​​​​തി​​​​​രേ​​​​​യു​​​​​ള്ള മ​​​​​റു​​​​​പ​​​​​ടി കൂ​​​​​ടി​​​​​യാ​​​​​ണി​​​​​ത്. ഇ​​​​​ന്ത്യ​​​​​ക്കും 27 യൂ​​​​​റോ​​​​​പ്യ​​​​​ൻ രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ​​​​​ക്കും ഒ​​​​​രു​​​​​പോ​​​​​ലെ നേ​​​​​ട്ട​​​​​മാ​​​​​കു​​​​​ന്ന​​​​​തും ച​​​​​രി​​​​​ത്രപരവും എന്നാണു ക​​​​​രാ​​​​​റി​​​​​നെ വി​​​​​ശേ​​​​​ഷി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത്.

യൂ​​​​​റോ​​​​​പ്യ​​​​​ൻ കൗ​​​​​ണ്‍സി​​​​​ൽ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് അ​​​​​ന്‍റോ​​​​​ണി​​​​​യോ കോ​​​​​സ്റ്റ​​​​​യും യൂ​​​​​റോ​​​​​പ്യ​​​​​ൻ ക​​​​​മ്മീ​​​​​ഷ​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഉ​​​​​ർ​​​​​സു​​​​​ല ഫോ​​​​​ണ്‍ ദെർ ലെ​​​​​യ്നു​​​​​മാ​​​​​യി പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി മോ​​​​​ദി ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ൽ ന​​​​​ട​​​​​ത്തി​​​​​യ ച​​​​​ർ​​​​​ച്ച​​​​​യെത്തു​​​​​ട​​​​​ർ​​​​​ന്നാ​​​​​ണ് വ്യാ​​​​​പാ​​​​​രക്കരാ​​​​​ർ ഒ​​​​​പ്പു​​​​​വ​​​​​ച്ച​​​​​ത്. തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച ന​​​​​ട​​​​​ന്ന ഇ​​​​​ന്ത്യ​​​​​യു​​​​​ടെ 77-ാം റി​​​​​പ്പ​​​​​ബ്ലി​​​​​ക് ദി​​​​​നാ​​​​​ഘോ​​​​​ഷ​​​​​ങ്ങ​​​​​ളി​​​​​ൽ ഇ​​​​​രു​​​​​വ​​​​​രെ​​​​​യും മു​​​​​ഖ്യാ​​​​​തി​​​​​ഥി​​​​​ക​​​​​ളാ​​​​​യി സ്വീ​​​​​ക​​​​​രി​​​​​ച്ചി​​​​​രു​​​​​ന്നു.

ലോ​​​​​ക​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും വി​​​​​ക​​​​​സി​​​​​ത​​​​​മാ​​​​​യ 27 രാ​​​​​ജ്യ​​​​​ങ്ങ​​​​​ളു​​​​​ടെ വ്യാ​​​​​പാ​​​​​ര ബ്ലോ​​​​​ക്കു​​​​​മാ​​​​​യി ഏ​​​​​റ്റ​​​​​വും വേ​​​​​ഗ​​​​​ത്തി​​​​​ൽ വ​​​​​ള​​​​​രു​​​​​ന്ന സ​​​​​ന്പ​​​​​ദ്‌​​​വ്യ​​​​​വ​​​​​സ്ഥ​​​​​യാ​​​​​യ ഇ​​​​​ന്ത്യ​​​​​യു​​​​​മാ​​​​​യി ബ​​​​​ന്ധി​​​​​പ്പി​​​​​ക്കു​​​​​ന്ന നാ​​​​​ഴി​​​​​ക​​​​​ക്ക​​​​​ല്ലാ​​​​​കും ക​​​​​രാ​​​​​ർ. 2007 മു​​​​​ത​​​​​ൽ ന​​​​​ട​​​​​ത്തി​​​​​യ ശ്ര​​​​​മ​​​​​ങ്ങ​​​​​ൾ​​​​​ക്കൊ​​​​​ടു​​​​​വി​​​​​ലാ​​​​​ണ് ഇ​​​​​ന്ത്യ- ഇ​​​​​യു ക​​​​​രാ​​​​​ർ യാ​​​​​ഥാ​​​​​ർ​​​​​ഥ്യ​​​​​മാ​​​​​യ​​​​​ത്. 2013ൽ ​​​​​സ്തം​​​​​ഭി​​​​​ച്ച​​​​​തി​​​​​നു​​​​​ശേ​​​​​ഷം, 2022 ജൂ​​​​​ണി​​​​​ലാ​​​​​ണു ച​​​​​ർ​​​​​ച്ച​​​​​ക​​​​​ൾ പു​​​​​ന​​​​​രു​​​​​ജ്ജീ​​​​​വി​​​​​പ്പി​​​​​ച്ച​​​​​ത്. ആ​​​​​ഗോ​​​​​ള വ്യാ​​​​​പാ​​​​​ര​​​​​ത്തി​​​​​ന്‍റെ മൂ​​​​​ന്നി​​​​​ലൊ​​​​​ന്നു ഭാ​​​​​ഗ​​​​​വും ഇ​​​​​തി​​​​​ലൂ​​​​​ടെ​​​​​യാ​​​​​കും.

ഇ​​​​​ന്ത്യ​​​​​യു​​​​​ടെ 22-ാമ​​​​​ത്തെ സ്വ​​​​​തന്ത്ര വ്യാ​​​​​പാ​​​​​രക്ക​​​​​രാ​​​​​റാ​​​​​ണ് യൂ​​​​​റോ​​​​​പ്യ​​​​​ൻ യൂ​​​​​ണി​​​​​യ​​​​​നു​​​​​മാ​​​​​യി ഒ​​​​​പ്പു​​​​​വ​​​​​ച്ച​​​​​ത്. ജ​​​​​പ്പാ​​​​​ൻ, യു​​​​​കെ, ഓ​​​​​സ്ട്രേ​​​​​ലി​​​​​യ, ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ്, യു​​​​​എ​​​​​ഇ, ഒ​​​​​മാ​​​​​ൻ, സിം​​​​​ഗ​​​​​പ്പൂ​​​​​ർ, മ​​​​​ലേ​​​​​ഷ്യ, ദ​​​​​ക്ഷി​​​​​ണകൊ​​​​​റി​​​​​യ, ആ​​​​​സി​​​​​യാ​​​​​ൻ രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ, മൗ​​​​​റീ​​​​​ഷ്യ​​​​​സ്, സാ​​​​​ർ​​​​​ക് രാ​​​​​ജ്യ​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യു​​​​​ള്ള സൗ​​​​​ത്ത് ഏ​​​​​ഷ്യ​​​​​ൻ ഫ്രീ ​​​​​ട്രേ​​​​​ഡ് ഏ​​​​​രി​​​​​യ (സാ​​​​​ഫ്റ്റ) തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​യാ​​​​​ണു നേ​​​​​ര​​​​​ത്തേ​​​​​യു​​​​​ള്ള​​​​​വ.

ഫാ​​​​​ർ​​​​​മ​​​​​സ്യൂ​​​​​ട്ടി​​​​​ക്ക​​​​​ൽ​​​​​സ്, എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് സാ​​​​​ധ​​​​​ന​​​​​ങ്ങ​​​​​ൾ, ഓ​​​​​ട്ടോ​​​​​മോ​​​​​ട്ടീ​​​​​വ് ഘ​​​​​ട​​​​​ക​​​​​ങ്ങ​​​​​ൾ, ഇ​​​​​ല​​​​​ക്‌​​​ട്രോ​​​​​ണി​​​​​ക്സ് തു​​​​​ട​​​​​ങ്ങി​​​​​യ മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ലെ ക​​​​​യ​​​​​റ്റു​​​​​മ​​​​​തി വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത് ഇ​​​​​ന്ത്യ​​​​​ക്കു നേ​​​​​ട്ട​​​​​മാ​​​​​കും. അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ തീ​​​​​രു​​​​​വ ബാ​​​​​ധി​​​​​ച്ച തു​​​​​ണി​​​​​ത്ത​​​​​ര​​​​​ങ്ങ​​​​​ൾ, ആ​​​​​ഭ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ൾ, തു​​​​​ക​​​​​ൽ വ​​​​​സ്തു​​​​​ക്ക​​​​​ൾ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​യ്ക്ക് 27 വി​​​​​ക​​​​​സി​​​​​തരാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ൽ ബ​​​​​ദ​​​​​ൽ വി​​​​​പ​​​​​ണി തു​​​​​റ​​​​​ക്കും. തു​​​​​ണി​​​​​ത്ത​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​ള്ള 10 ശ​​​​​ത​​​​​മാ​​​​​നം തീ​​​​​രു​​​​​വ ക​​​​​രാ​​​​​ർ ന​​​​​ട​​​​​പ്പി​​​​​ലാ​​​​​കു​​​​​ന്ന​​​​​തോ​​​​​ടെ ഇ​​​​​ല്ലാ​​​​​താ​​​​​കും.

ഇ​​​​​ന്ത്യ​​​​​ൻ ഐ​​​​​ടി, സേ​​​​​വ​​​​​ന ക​​​​​യ​​​​​റ്റു​​​​​മ​​​​​തി​​​​​ക്കും വി​​​​​ദ​​​​​ഗ്ധ പ്ര​​​​​ഫ​​​​​ഷ​​​​​ണ​​​​​ലു​​​​​ക​​​​​ളു​​​​​ടെ കു​​​​​ടി​​​​​യേ​​​​​റ്റ​​​​​ത്തി​​​​​നും ക​​​​​രാ​​​​​ർ സ​​​​​ഹാ​​​​​യ​​​​​ക​​​​​മാ​​​​​കും. അ​​​​​മേ​​​​​രി​​​​​ക്ക​​​​​യെ ആ​​​​​ശ്ര​​​​​യി​​​​​ക്കു​​​​​ന്ന​​​​​തു കു​​​​​റ​​​​​യു​​​​​ക​​​​​യും ചെ​​​​​യ്യും. സോ​​​​​ളാ​​​​​ർ അ​​​​​ട​​​​​ക്കം പു​​​​​ന​​​​​രു​​​​​പ​​​​​യോ​​​​​ഗ ഊ​​​​​ർ​​​​​ജ ഘ​​​​​ട​​​​​ക​​​​​ങ്ങ​​​​​ൾ പോ​​​​​ലു​​​​​ള്ള ഇ​​​​​ന്ത്യ​​​​​ൻ വ്യ​​​​​വ​​​​​സാ​​​​​യ​​​​​ങ്ങ​​​​​ൾ​​​​​ക്കും അ​​​​​നു​​​​​കൂ​​​​​ല വി​​​​​പ​​​​​ണി ല​​​​​ഭി​​​​​ക്കും.

വി​​​​​മാ​​​​​നം, ഓ​​​​​ട്ടോ​​​​​മൊ​​​​​ബൈ​​​​​ൽ​​​​​സ്, ഇ​​​​​ല​​​​​ക്‌​​​ട്രി​​​​​ക്ക​​​​​ൽ മെ​​​​​ഷി​​​​​ന​​​​​റി​​​​​ക​​​​​ൾ, മ​​​​​ദ്യം, വൈ​​​​​നു​​​​​ക​​​​​ൾ, പാ​​​​​നീ​​​​​യ​​​​​ങ്ങ​​​​​ൾ, കെ​​​​​മി​​​​​ക്ക​​​​​ൽ​​​​​സ് തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​യു​​​​​ടെ ഇ​​​​​ന്ത്യ​​​​​യി​​​​​ലേ​​​​​ക്കു​​​​​ള്ള ക​​​​​യ​​​​​റ്റു​​​​​മ​​​​​തി​​​​​യാ​​​​​ണ് യൂ​​​​​റോ​​​​​പ്യ​​​​​ൻ യൂ​​​​​ണി​​​​​യ​​​​​ന്‍റെ ല​​​​​ക്ഷ്യം. വി​​​​​മാ​​​​​ന​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ൾ, വ​​​​​ജ്ര​​​​​ങ്ങ​​​​​ൾ, ആ​​​​​ഡം​​​​​ബ​​​​​ര വ​​​​​സ്തു​​​​​ക്ക​​​​​ൾ തു​​​​​ട​​​​​ങ്ങി​​​​​യ ബ്രാ​​​​​ൻ​​​​​ഡ​​​​​ഡ് ഉ​​​​​ത്​​​​​പ​​​​​ന്ന​​​​​ങ്ങ​​​​​ൾ​​​​​ക്ക് ഇ​​​​​ന്ത്യ​​​​​യി​​​​​ൽ പു​​​​​തി​​​​​യ വി​​​​​പ​​​​​ണി ക​​​​​ണ്ടെ​​​​​ത്താ​​​​​നാ​​​​​കും.

Education

നോ​ര്‍​ക്ക-​ഡെ​ന്മാ​ര്‍​ക്ക് റി​ക്രൂ​ട്ട്‌​മെ​ന്‍റ് ക​രാ​ര്‍ ഒ​പ്പി​ട്ടു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ന്‍റെ പ്ര​​​ഫ​​​ഷ​​​ണ​​​ലി​​​സം മി​​​ക​​​ച്ച​​​തെ​​​ന്നു ഡെ​​​ന്മാ​​​ര്‍​ക്ക് മി​​​നി​​​സ്റ്റ​​​ര്‍ ഓ​​​ഫ് സീ​​​നി​​​യ​​​ര്‍ സി​​​റ്റി​​​സ​​​ണ്‍​സ് മെ​​​റ്റെ കി​​​യ​​​ര്‍​ക്ക്ഗാ​​​ര്‍​ഡ്.

കേ​​​ര​​​ള​​​ത്തി​​​ല്‍ നി​​​ന്നു​​​ള​​​ള ആ​​​രോ​​​ഗ്യ പ്ര​​​വ​​​ര്‍​ത്ത​​​ക​​​രെ ഡെ​​​ന്മാ​​​ര്‍​ക്കി​​​ലേ​​​ക്ക് റി​​​ക്രൂ​​​ട്ട് ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി നോ​​​ര്‍​ക്ക റൂ​​​ട്‌​​​സും ഡെ​​​ന്മാ​​​ര്‍​ക്ക് മി​​​നി​​​സ്ട്രി ഓ​​​ഫ് സീ​​​നി​​​യ​​​ര്‍ സി​​​റ്റി​​​സ​​​ണ്‍​സും ത​​​മ്മി​​​ലു​​​ള​​​ള ക​​​രാ​​​ര്‍ ഒ​​​പ്പി​​​ട്ട​​​തി​​​നു​​​ശേ​​​ഷം മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ത്തി​​​നു മ​​​റു​​​പ​​​ടി പ​​​റ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു മെ​​​റ്റെ കി​​​യ​​​ര്‍​ക്ക്ഗാ​​​ര്‍​ഡ്.

പു​​​തി​​​യ ക​​​രാ​​​ര്‍ കേ​​​ര​​​ള​​​ത്തി​​​നും ഡെ​​​ന്‍​മാ​​​ര്‍​ക്കി​​​നും ഒ​​​രു​​​പോ​​​ലെ ഗു​​​ണ​​​ക​​​ര​​​മാ​​​കും. ആ​​​രോ​​​ഗ്യ​​​മേ​​​ഖ​​​ല​​​യു​​​ടെ മി​​​ക​​​വും ജ​​​ര്‍​മ​​​നി​​​യി​​​ലേ​​​ക്കു​​​ള്ള ന​​​ഴ്‌​​​സിം​​​ഗ് റി​​​ക്രൂ​​​ട്ട്‌​​​മെ​​​ന്‍റ് പ​​​ദ്ധ​​​തി​​​യാ​​​യ ട്രി​​​പ്പി​​​ള്‍ വി​​​ന്നി​​​ന്‍റെ വി​​​ജ​​​യ​​​വു​​​മാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​രു​​​ടെ റി​​​ക്രൂ​​​ട്ട്‌​​​മെ​​​ന്‍റി​​​ന് ആ​​​ക​​​ര്‍​ഷി​​​ച്ച​​​തെ​​​ന്നും മെ​​​റ്റെ കി​​​യ​​​ര്‍​ക്ക്ഗാ​​​ര്‍​ഡ് പ​​​റ​​​ഞ്ഞു.

കേ​​​ര​​​ള​​​സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ക്ഷേ​​​മ, വി​​​ക​​​സ​​​ന കാ​​​ഴ്ച​​​പ്പാ​​​ടു​​​ക​​​ള്‍ ഡെ​​​ന്‍​മാ​​​ര്‍​ക്കു​​​മാ​​​യി യോ​​​ജി​​​ച്ചു പോ​​​കു​​​ന്ന​​​താ​​​ണ്. 2024ല്‍ ​​​ഒ​​​പ്പി​​​ട്ട ഇ​​​ന്ത്യാ ഡെ​​​ന്‍​മാ​​​ര്‍​ക്ക് മൊ​​​ബി​​​ലി​​​റ്റി ആ​​​ന്‍​ഡ് മൈ​​​ഗ്രേ​​​ഷ​​​ന്‍ പ​​​ങ്കാ​​​ളി​​​ത്ത ക​​​രാ​​​റി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് റി​​​ക്രൂ​​​ട്ട്‌​​​മെ​​​ന്‍റ്. ഇ​​​ത് ഡെ​​​ന്‍​മാ​​​ര്‍​ക്കി​​​നെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം വ​​​ള​​​രെ ത​​​ന്ത്ര​​​പ്ര​​​ധാ​​​ന​​​മാ​​​ണെ​​​ന്ന് ഇ​​​ന്ത്യ​​​യി​​​ലെ ഡെ​​​ന്‍​മാ​​​ര്‍​ക്ക് അം​​​ബാ​​​സ​​​ഡ​​​ര്‍ റാ​​​സ്മ​​​സ് അ​​​ബി​​​ല്‍​ഡ്ഗാ​​​ര്‍​ഡ് ക്രി​​​സ്റ്റ​​​ന്‍​സ​​​ന്‍ പ​​​റ​​​ഞ്ഞു.

ഡെ​​​ന്മാ​​​ര്‍​ക്കി​​​ലെ പൊ​​​തു ആ​​​രോ​​​ഗ്യ മേ​​​ഖ​​​ല​​​യി​​​ലേ​​​ക്ക് ബി​​​എ​​​സ്‌​​​സി ന​​​ഴ്‌​​​സ്, സോ​​​ഷ്യ​​​ല്‍ ആ​​​ന്‍​ഡ് ഹെ​​​ല്‍​ത്ത് കെ​​​യ​​​ര്‍ അ​​​സി​​​സ്റ്റ​​​ന്‍റ്സ്, സോ​​​ഷ്യ​​​ല്‍ ആ​​​ന്‍​ഡ് ഹെ​​​ല്‍​ത്ത് കെ​​​യ​​​ര്‍ ഹെ​​​ല്‍​പ്പേ​​​ഴ്‌​​​സ് എ​​​ന്നീ പ്രൊ​​​ഫ​​​ഷ​​​നു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് റി​​​ക്രൂ​​​ട്‌​​​മെ​​​ന്‍റ്.

Latest News

Corehub Up