തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തെ എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ചവരിൽ വിവിധ കാറ്റഗറികളിൽ സംവരണം ക്ലെയിം ചെയ്ത (NRI ഒഴികെ) വിദ്യാർഥികളിൽ, അവർ സമർപ്പിച്ച രേഖകളിൽ ന്യൂനതകൾ ഉള്ളവരുടെ ലിസ്റ്റ് www.cee. kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.
ന്യൂനതകൾ പരിഹരിക്കുന്നതിന് ആവശ്യമായ രേഖകൾ അപേക്ഷകൻ ഓൺലൈനായി തന്നെ 25നു വൈകുന്നേരം ആറിനു മുന്പായി അപ്ലോഡ് ചെയ്യണം.
അപാകതകൾ പരിഹരിക്കുന്നതിന് പിന്നീട് അവസരം നൽകുന്നതല്ല. നിശ്ചിത സമയത്തിനകം നേറ്റിവിറ്റി (Nativity) രേഖകളിലെ ന്യൂനതകൾ പരിഹരിക്കാത്തവരുടെ സാമുദായിക, പ്രത്യേക സംവരണാനുകൂല്യങ്ങൾ റദ്ദാക്കും.