Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Delh

ശ്രേ​യ​സി​നും പ്രി​യാ​ന്‍​ഷി​നും അ​ര്‍​ധ സെ​ഞ്ചു​റി; പ​ഞ്ചാ​ബി​ന് കൂ​റ്റ​ൻ സ്കോ​ർ

ധ​രം​ശാ​ല: ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ൽ ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സി​നെ​തി​രെ പ​ഞ്ചാ​ബ് കിം​ഗ്സി​ന് കൂ​റ്റ​ൻ സ്കോ​ർ. ടോ​സ് ന​ഷ്ട​മാ​യി ആ​ദ്യം ബാ​റ്റ് ചെ​യ്ത പ​ഞ്ചാ​ബ് നി​ശ്ചി​ത ഓ​വ​റി​ല്‍ അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 210 റ​ണ്‍​സെ​ടു​ത്തു.

അ​ർ​ധ​സെ​ഞ്ചു​റി​നേ​ടി​യ ഓ​പ്പ​ണ​ര്‍ പ്രി​യാ​ന്‍​ഷ് ആ​ര്യ​യു​ടെ​യും (56) ക്യാ​പ്റ്റ​ൻ ശ്രേ​യ​സ് അ​യ്യ​രു​ടെ​യും (59) പ്ര​ക​ട​ന​മാ​ണ് അ​വ​രെ തു​ണ​ച്ച​ത്. അ​വ​സാ​ന ഓ​വ​റു​ക​ളി​ല്‍ ത​ക​ര്‍​ത്ത​ടി​ച്ച സൂ​ര്യാ​ൻ​ഷ് ഷെ​ഡ്ജെ (8 പ​ന്തി​ല്‍ 21*) ആ​ണ് പ​ഞ്ചാ​ബി​നെ 200 ക​ട​ത്തി​യ​ത്.

ഡ​ല്‍​ഹി​ക്കാ​യി മി​ച്ച​ല്‍ സ്റ്റാ​ര്‍​ക്കും മാ​ധ​വ് തി​വാ​രി​യും ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു. 11 മ​ത്സ​ര​ങ്ങ​ളി​ല്‍ എ​ട്ട് പോ​യി​ന്‍റ് മാ​ത്ര​മു​ള്ള ഡ​ല്‍​ഹി​ക്ക് ഇ​നി​യു​ള്ള എ​ല്ലാ മ​ത്സ​ര​വും ജ​യി​ച്ചാ​ലും മ​റ്റ് ടീ​മു​ക​ളു​ടെ ഫ​ലം അ​നു​സ​രി​ച്ച് മാ​ത്ര​മെ പ്ലേ ​ഓ​ഫി​ലെ​ത്താ​ന്‍ നേ​രി​യ സാ​ധ്യ​ത​യെ​ങ്കി​ലും അ​വ​ശേ​ഷി​ക്കു​ന്നു​ള്ളു. ഇ​ന്ന് തോ​റ്റാ​ല്‍ ടീം ​പു​റ​ത്താ​കും.

Latest News

Corehub Up