ധരംശാല: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിൽ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ പഞ്ചാബ് കിംഗ്സിന് കൂറ്റൻ സ്കോർ. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുത്തു.
അർധസെഞ്ചുറിനേടിയ ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയുടെയും (56) ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെയും (59) പ്രകടനമാണ് അവരെ തുണച്ചത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച സൂര്യാൻഷ് ഷെഡ്ജെ (8 പന്തില്‍ 21*) ആണ് പഞ്ചാബിനെ 200 കടത്തിയത്.
ഡല്‍ഹിക്കായി മിച്ചല്‍ സ്റ്റാര്‍ക്കും മാധവ് തിവാരിയും രണ്ട് വിക്കറ്റെടുത്തു. 11 മത്സരങ്ങളില്‍ എട്ട് പോയിന്റ് മാത്രമുള്ള ഡല്‍ഹിക്ക് ഇനിയുള്ള എല്ലാ മത്സരവും ജയിച്ചാലും മറ്റ് ടീമുകളുടെ ഫലം അനുസരിച്ച് മാത്രമെ പ്ലേ ഓഫിലെത്താന്‍ നേരിയ സാധ്യതയെങ്കിലും അവശേഷിക്കുന്നുള്ളു. ഇന്ന് തോറ്റാല്‍ ടീം പുറത്താകും.
Tags : ipl punjab kings delh dharamsala