Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Deliverance For The Dialysis Unit

Kottayam

ഡ​യാ​ലി​സി​സ് യൂ​ണി​റ്റിന് ഒടുവിൽ ശാപമോക്ഷം

പാ​മ്പാ​​ടി: ജ​ല​ദൗ​ർ​ല​ഭ്യ​ത മൂ​ലം ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന ഉ​​മ്മ​​ൻ ചാ​​ണ്ടി സ്മാ​ര​ക മ​​ൾ​​ട്ടി സ്പെ​​ഷ്യാ​ലി​റ്റി താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ലെ ഡ​​യാ​​ലി​​സി​​സ് യൂ​​ണി​​റ്റു​​ക​ൾ​ക്ക് ഒ​ടു​വി​ൽ ശാ​പ​മോ​ക്ഷം. റെ​​ഡ് ക്രോ​​സ് സൊ​​സൈ​​റ്റി​​യു​​ടെ കു​​ഴ​​ൽ​​ക്കി​​ണ​​റി​​ൽ​​നി​​ന്ന് വെ​​ള്ള​​മെ​​ത്തി​​ക്കാ​നാ​കു​ന്ന​തോ​ടെ​യാ​ണ് ഡ​യാ​ലി​സി​സ് യൂ​ണി​റ്റു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​കു​ന്ന​ത്.

ഇ​തി​നു​വേ​ണ്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഒ​ൻ​പ​ത് ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു. ദേ​​ശീ​​യ​​പാ​​ത അ​​ധി​​കൃ​​ത​​രു​​ടെ​​യും പൊ​​തു​​മ​​രാ​​മ​ത്ത് ​വ​​കു​​പ്പി​​ന്‍റെ​​യും അ​​നു​​മ​​തി​​കൂ​​ടി ല​​ഭി​​ക്കു​​ന്ന​​തോ​​ടെ പൈ​​പ്പ് സ്ഥാ​​പി​​ക്കാ​​ൻ ക​​ഴി​​യു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കു​​മു​​ന്പ് ഭൂ​​ഗ​​ർ​​ഭ ജ​​ല​​വ​​കു​​പ്പ് റെ​​ഡ്ക്രോ​​സ് സൊ​​സൈ​​റ്റി​​യു​​ടെ ഗേ​​റ്റി​​നോ​​ടു ചേ​​ർ​​ന്നു നി​​ർ​​മി​​ച്ച കു​​ഴ​​ൽ​​ക്കി​​ണ​​ർ പ്ര​​വ​​ർ​​ത്ത​​ന​​ര​​ഹി​​ത​​മാ​​യി​​രു​​ന്നു. ക​​ഴി​​ഞ്ഞ​​ദി​​വ​​സം ഭൂ​​ഗ​​ർ​​ഭ ജ​​ല​​വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ൽ കി​​ണ​​റി​​ൽ​​നി​​ന്ന് പ്ര​​തി​​ദി​​നം 6000 ലി​​റ്റ​​ർ വെ​​ള്ളം ല​​ഭി​​ക്കു​​മെ​​ന്നു ക​​ണ്ടെ​​ത്തി.
ഇ​​തോ​​ടെ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജെ​​യ്‌​​ജി പാ​​ല​​യ്ക്ക​​ലോ​​ടി​​യും ഇ​​ന്ത്യ​​ൻ റെ​​ഡ് ക്രോ​​സ് സൊ​​സൈ​​റ്റി ഭാ​​ര​​വാ​​ഹി​​ക​​ളും ന​​ട​​ത്തി​​യ ച​​ർ​​ച്ച​​യി​​ലാ​​ണു തു​​ട​​ർ​​ന​​ട​​പ​​ടി​​ക​​ൾ​​ക്ക് തീ​​രു​​മാ​​ന​​മാ​​യ​​ത്.

ഒ​രു യൂ​ണി​റ്റി​ന് പ്ര​തി​ദി​നം വേ​ണ്ട​ത് 1000 ലി​റ്റ​ർ വെ​ള്ളം

മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ ചാ​​ണ്ടി​​യു​​ടെ പേ​​രി​​ലു​​ള്ള ആ​​ശു​​പ​​ത്രി​​യി​​ൽ ര​ണ്ട് വ​​ർ​​ഷം മു​​ന്പ് എ​​ത്തി​​ച്ച ആ​​റ് ഡ​​യാ​​ലി​​സി​​സ് യൂ​​ണി​​റ്റു​​ക​​ളും നി​ല​വി​ൽ അ​​ത്യാ​​ഹി​​ത വി​​ഭാ​​ഗ​​ത്തി​​ൽ സൂ​​ക്ഷി​​ച്ചി​​രി ക്കു​​ക​​യാ​​ണ്. ഒ​​രു യൂ​​ണി​​റ്റ് പ്ര​​വ​​ർ​​ത്തി​​പ്പി​​ക്കാ​​ൻ പ്ര​​തി​​ദി​​നം 1000 ലി​​റ്റ​​ർ വെ​​ള്ളം ആ​​വ​​ശ്യ​​മാ ണ്. ആ​റ് യൂ​​ണി​​റ്റു​​ക​​ൾ പ്ര​​വ​​ർ​​ത്തി​​ക്ക​​ണ​​മെ​​ങ്കി​​ൽ ദി​​വ​​സ​​വും 6000 ലി​​റ്റ​​ർ വെ​​ള്ളമാണ് വേണ്ടിവരുന്നത്.

 

Latest News

Corehub Up