Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Demonstrates

ഇന്ത്യന്‍ നേവിയുടെ കരുത്തറിയിച്ച് സ​​​മു​​​ദ്ര​​​സു​​​ര​​​ക്ഷാ​​​ പ​​​രി​​​ശീ​​​ല​​​നം

കൊ​​​ച്ചി: ക​​​ട​​​ലി​​​ല്‍ സം​​​ശ​​​യാ​​​സ്പ​​​ദ​​​രീ​​​തി​​​യി​​​ല്‍ ക​​​ണ്ട ക​​​പ്പ​​​ലി​​​നു​​​ചു​​​റ്റും നി​​​ല​​​യു​​​റ​​​പ്പി​​​ച്ച തോ​​​ക്കു​​​ധാ​​​രി​​​ക​​​ളാ​​​യ മ​​​റൈ​​​ന്‍ ക​​​മാ​​​ന്‍ഡോ​​​ക​​​ള്‍, ക​​​യ​​​ര്‍ ഏ​​​ണി​​​യി​​​ലൂ​​​ടെ ക​​​പ്പ​​​ലി​​​ലേ​​​ക്ക് ക​​​യ​​​റി ഓ​​​രോ മു​​​റി​​​ക​​​ളി​​​ലും ത​​​ന്ത്ര​​​പ​​​ര​​​മാ​​​യി പ്ര​​​വേ​​​ശി​​​ച്ചു നി​​​യ​​​ന്ത്ര​​​ണം ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന മ​​​റ്റൊ​​​രു സം​​​ഘം, യു​​​ദ്ധ​​​സ​​​മാ​​​ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ലൂ​​​ടെ ക​​​പ്പ​​​ലി​​​ല്‍നി​​​ന്ന് തൂ​​​ങ്ങി​​​യി​​​റ​​​ങ്ങു​​​ന്ന ക​​​മാ​​​ന്‍ഡോ​​​ക​​​ള്‍....

ബ​​​ഹു​​​രാ​​​ഷ്‌​​​ട്ര സ​​​മു​​​ദ്ര​​​സു​​​ര​​​ക്ഷാ പ​​​രി​​​ശീ​​​ല​​​ന​​​പ​​​രി​​​പാ​​​ടി​​​യാ​​​യ "ഓ​​​പ്പ​​​റേ​​​ഷ​​​ന്‍ സ​​​തേ​​​ണ്‍ റെ​​​ഡി​​​ന​​​സി’ന്‍റെ ഭാ​​​ഗ​​​മാ​​​യി ഐ​​​എ​​​ന്‍എ​​​സ് ദ്രോ​​​ണാ​​​ചാ​​​ര്യ​​​യി​​​ല്‍ ഒ​​​രു​​​ക്കി​​​യ കി​​​ല്‍ഹൗ​​​സ് പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നെ​​​ത്തി​​​യ വി​​​ദേ​​​ശ നാ​​​വി​​​ക​​​ര്‍ക്കു വേ​​​റി​​​ട്ട അ​​​നു​​​ഭ​​​വ​​​മാ​​​യി.

ക​​​ട​​​ല്‍ക്കൊ​​​ള്ള വി​​​രു​​​ദ്ധ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍, തീ​​​വ്ര​​​വാ​​​ദ​​​വി​​​രു​​​ദ്ധ ഓ​​​പ്പ​​​റേ​​​ഷ​​​നു​​​ക​​​ള്‍, ബ​​​ന്ദി​​​മോ​​​ച​​​ന ദൗ​​​ത്യ​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​യി​​​ല്‍ നാ​​​വി​​​ക​​​സേ​​​ന​​​യു​​​ടെ കാ​​​ര്യ​​​ക്ഷ​​​മ​​​ത വ​​​ര്‍ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ല്‍ കി​​​ല്‍ ഹൗ​​​സ് നി​​​ര്‍ണാ​​​യ​​​ക പ​​​ങ്ക് വ​​​ഹി​​​ക്കു​​​ന്നു.

കൊ​​​ച്ചി ദ​​​ക്ഷി​​​ണ നാ​​​വി​​​ക ക​​​മാ​​​ന്‍ഡി​​​ല്‍ ന​​​ട​​​ന്നു​​​വ​​​രു​​​ന്ന നാ​​​ലു ദി​​​വ​​​സ​​​ത്തെ ബ​​​ഹു​​​രാ​​​ഷ്‌​​​ട്ര സ​​​മു​​​ദ്ര​​​സു​​​ര​​​ക്ഷാ പ​​​രി​​​ശീ​​​ല​​​നം "ഓ​​​പ്പ​​​റേ​​​ഷ​​​ന്‍ സ​​​തേ​​​ണ്‍ റെ​​​ഡി​​​നെ​​​സ്’ (ഒ​​​എ​​​സ്ആ​​​ര്‍) ഇ​​​ന്നു സ​​​മാ​​​പി​​​ക്കും.

നാ​​​വി​​​ക​​​സേ​​​ന​​​ക​​​ളു​​​ടെ​​​യും കോ​​​സ്റ്റ് ഗാ​​​ര്‍ഡു​​​ക​​​ളു​​​ടെ​​​യും പ​​​ങ്കാ​​​ളി​​​ത്ത​​​ത്തോ​​​ടെ​​​യു​​​ള്ള പ​​​രി​​​ശീ​​​ല​​​ന​​​പ​​​രി​​​പാ​​​ടി​​​യി​​​ല്‍ 26 രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു​​​ള്ള 254 നാ​​​വി​​​ക​​​രും 74 പ​​​രി​​​ശീ​​​ല​​​ക​​​രും നാ​​​ല് രാ​​​ജ്യാ​​​ന്ത​​​ര സം​​​ഘ​​​ട​​​ന​​​ക​​​ളി​​​ല്‍നി​​​ന്നു​​​ള്ള വി​​​ദ​​​ഗ്ധ​​​രു​​​മാ​​​ണ് പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്.

ഇ​​​ന്ത്യ​​​ന്‍ നാ​​​വി​​​ക​​​സേ​​​ന​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​യോ​​​ജി​​​ത ടാ​​​സ്‌​​​ക് ഫോ​​​ഴ്‌​​​സ് 15ന്‍റെ (സി​​​ടി​​​എ​​​ഫ് 154) ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ കം​​​ബൈ​​​ന്‍ഡ് മാ​​​രി​​​ടൈം ഫോ​​​ഴ്‌​​​സ്(​​​സി​​​എം എ​​​ഫ്)​​​മാ​​​യി ചേ​​​ര്‍ന്നാ​​​ണു പ​​​രി​​​പാ​​​ടി ന​​​ട​​​ത്തു​​​ന്ന​​​ത്.

Latest News

Corehub Up