Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Designate

നി​യു​ക്ത മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട് ആ​ശാ പ്ര​വ​ർ​ത്ത​ക​ർ

തി​രു​വ​ന​ന്ത​പു​രം: ആ​ശാ​പ്ര​വ​ർ​ത്ത​ക​രു​ടെ വേ​ത​നം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഒ​രി​ക്ക​ൽ കൂ​ടി നി​യു​ക്ത മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്താ​ൻ ആ​ശാ​വ​ർ​ക്ക​ർ​മാ​രു​ടെ സ​മ​ര​സ​മി​തി നേ​താ​ക്ക​ൾ ക​ന്‍റോ​ണ്‍​മെ​ന്‍റ് ഹൗ​സി​ലെ​ത്തി വി.​ഡി. സ​തീ​ശ​നെ ക​ണ്ടു. വി.​ഡി. സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ സ​ർ​ക്കാ​ർ വ​രു​ന്ന​തി​നെ വ​ള​രെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് കാ​ണു​ന്ന​തെ​ന്ന്? സ​മ​ര​സ​മി​തി നേ​താ​ക്ക​ൾ കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

സ​മ​ര​ത്തി​നു ത​ങ്ങ​ളോ​ടൊ​പ്പം 266 ദി​വ​സ​വും എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കി നി​ര​വ​ധി ത​വ​ണ സ​മ​ര പ​ന്ത​ലി​ൽ വ​ന്ന കേ​ര​ള​ത്തി​ന്‍റെ പ്ര​തി​പ​ക്ഷ നേ​താ​വാ​ണ് ഇ​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി​യാ​യി സ്ഥാ​ന​മേ​ൽ​കാ​ൻ പോ​കു​ന്ന​തെ​ന്ന് സ​മ​ര​സ​മി​തി നേ​താ​ക്ക​ളാ​യി​രു​ന്ന എ​സ്. മി​നി​യും എം.​എ.​ബി​ന്ദു​വും പ​റ​ഞ്ഞു. സ​മ​ര​ത്തി​ന് അ​ദ്ദേ​ഹം ന​ൽ​കി​യ പി​ന്തു​ണ​യ്ക്ക് അ​നു​മോ​ദ​മ​ന​ർ​പ്പി​ക്കാ​നും മു​ഖ്യ​മ​ന്ത്രി​യാ​കു​ന്ന​തി​ൽ അ​ദ്ദേ​ഹ​ത്തെ അ​ഭി​ന​ന്ദി​ക്കാ​നു​മാ​ണ് എ​ത്തി​യ​ത്.

ആ​ശ​വ​ർ​ക്ക​ർ​മാ​രു​ടെ വേ​ത​ന വ​ർ​ധ​ന സം​ബ​ന്ധി​ച്ച തീ​രു​മാ​നം ആ​ദ്യ കാ​ബി​ന​റ്റി​ൽ ഉ​ണ്ടാ​കു​മെ​ന്ന് അ​ദ്ദേ​ഹം നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​തു ന​ട​പ്പാ​ക്കും എ​ന്നു​ത​ന്നെ​യാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​വ​ർ പ​റ​ഞ്ഞു. പ്ര​തി​ദി​ന വേ​ത​നം 700 രൂ​പ​യാ​ക്കു​ക, അ​ഞ്ചു ല​ക്ഷം രൂ​പ വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യം ന​ൽ​കു​ക, പെ​ൻ​ഷ​ൻ ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​യി​രു​ന്നു 266 ദി​വ​സം സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ൽ സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ൾ സ​മ​രം ചെ​യ്ത​ത്.

Latest News

Corehub Up