x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​യു​ക്ത മു​ഖ്യ​മ​ന്ത്രി​ക്ക് ഇ​ന്ന​ലെ കൂ​ടി​ക്കാ​ഴ്ച​ക​ളു​ടെ ദി​നം


Published: May 16, 2026 01:58 AM IST | Updated: May 16, 2026 01:58 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യു​​​ക്ത മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന് ഇ​​​ന്ന​​​ലെ കൂ​​​ടി​​​ക്കാ​​​ഴ്ച​​​ക​​​ളു​​​ടെ ദി​​​ന​​​മാ​​​യി​​​രു​​​ന്നു. രാ​​​വി​​​ലെ തു​​​ട​​​ങ്ങി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​ക​​​ളും ച​​​ർ​​​ച്ച​​​ക​​​ളും വൈ​​​കു​​​ന്നേ​​​രം വ​​​രെ നീ​​​ണ്ടു.

രാ​​​വി​​​ലെ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി എ. ​​​ജ​​​യ​​​തി​​​ല​​​കും പൊ​​​തു​​​ഭ​​​ര​​​ണ സെ​​​ക്ര​​​ട്ട​​​റി കെ.​​​ആ​​​ർ. ജ്യോ​​​തി​​​ലാ​​​ലും സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി റ​​​വാ​​​ഡ ച​​​ന്ദ്ര​​​ശേ​​​ഖ​​​റും മ​​​റ്റ് ഉ​​​ന്ന​​​ത പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ വി.​​​ഡി. സ​​​തീ​​​ശ​​​നെ ക​​​ന്‍റോ​​​ണ്‍​മെ​​​ന്‍റ് ഹൗ​​​സി​​​ലെ​​​ത്തി ക​​​ണ്ടു.

മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വു​​​മാ​​​യ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ വാ​​​ട​​​ക വീ​​​ട്ടി​​​ലെ​​​ത്തി സ​​​ന്ദ​​​ർ​​​ശി​​​ച്ചു.​​പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ചി​​​രി​​​ച്ച് കൈ ​​​കൊ​​​ടു​​​ത്താ​​​ണ് വി.​​​ഡി സ​​​തീ​​​ശ​​​നെ സ്വീ​​​ക​​​രി​​​ച്ച​​​ത്. പി​​​ണ​​​റാ​​​യി​​​ക്കൊ​​​പ്പം ഭാ​​​ര്യ ക​​​മ​​​ല​​​യും മ​​​ക​​​ൾ വീ​​​ണ​​​യും സ്വീ​​​ക​​​രി​​​ക്കാ​​​നു​​​ണ്ടാ​​​യി​​​രു​​​ന്നു. വി.​​​കെ. പ്ര​​​ശാ​​​ന്തും വീ​​​ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു. കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കു ശേ​​​ഷം ഇ​​​രു​​​വ​​​രും മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് പ്ര​​​തി​​​ക​​​രി​​​ച്ചു.

പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ കേ​​​ര​​​ള​​​ത്തി​​​ലെ രാ​​​ഷ്ട്രീ​​​യ നേ​​​താ​​​ക്ക​​​ളി​​​ൽ മു​​​തി​​​ർ​​​ന്ന​​​യാ​​​ളാ​​​ണെ​​​ന്നും 10 വ​​​ർ​​​ഷം മു​​​ഖ്യ​​​മ​​​ന്ത്രി​​​യും 16 വ​​​ർ​​​ഷം പാ​​​ർ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യ പ​​​രി​​​ണി​​​ത പ്ര​​​ജ്ഞ​​​നാ​​​യ നേ​​​താ​​​വാ​​​ണെ​​​ന്നും വി.​​​ഡി. സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു. പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട ദൗ​​​ത്യം ഏ​​​റ്റെ​​​ടു​​​ക്കു​​​ക​​​യാ​​​ണ് ഞ​​​ങ്ങ​​​ൾ. പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് സ്ഥാ​​​ന​​​ത്തേ​​​ക്ക് അ​​​ദ്ദേ​​​ഹം വ​​​രു​​​ന്നു.

കേ​​​ര​​​ള​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി ഒ​​​ന്നി​​​ച്ച് നി​​​ൽ​​​ക്കാ​​​നാ​​​ക​​​ണം. അ​​​ത് പ​​​റ്റു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷ. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പി​​​ന്തു​​​ണ തേ​​​ടി. പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ​​​യ്ക്ക് ക്ഷ​​​ണി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു. മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കു മ​​​റു​​​പ​​​ടി പി​​​ന്നീ​​​ടു ന​​​ൽ​​​കാ​​​മെ​​​ന്നു പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​റ​​​ഞ്ഞു.

കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് പി.​​​ജെ. ജോ​​​സ​​​ഫി​​​നെ എം​​​എ​​​ൽ​​​എ ഹോ​​​സ്റ്റ​​​ലി​​​ലെ​​​ത്തി നി​​​യു​​​ക്ത മു​​​ഖ്യ​​​മ​​​ന്ത്രി ക​​​ണ്ടു. രാ​​​ഷ്ട്രീ​​​യ കാ​​​ര്യ​​​ങ്ങ​​​ൾ അ​​​ട​​​ക്കം ച​​​ർ​​​ച്ച​​​യാ​​​യി. തു​​​ട​​​ർ​​​ന്ന് ത​​​ന്‍റെ രാ​​​ഷ്ട്രീ​​​യ ഗു​​​രു​​​വാ​​​യി​​​രു​​​ന്ന ജി. ​​​കാ​​​ർ​​​ത്തി​​​കേ​​​യ​​​ന്‍റെ കു​​​ടും​​​ബ​​​ത്തെ ശാ​​​സ്ത​​​മം​​​ഗ​​​ല​​​ത്തെ വീ​​​ട്ടി​​​ലെ​​​ത്തി ക​​​ണ്ടു. ഉ​​​ച്ച​​​യോ​​​ടെ അ​​​നു​​​ര​​​ഞ്ജ​​​ന ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കാ​​​യി മു​​​തി​​​ർ​​​ന്ന കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യു​​​ടെ വീ​​​ട്ടി​​​ലേ​​​ക്ക്. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു യു​​​ഡി​​​എ​​​ഫ് നേ​​​തൃ​​​യോ​​​ഗം.

Tags : Chief Minister V.D. Satheesan meetings designate

Recent News

Corehub Up