Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Desperate Struggle

Kottayam

ഈ ​​കെ​​ണി​​യൊ​​ന്നു ക​​ട​​ന്നുകി​​ട്ടാ​​ൻ പെടാപ്പാട്

അ​​തി​​ര​​മ്പു​​ഴ: അ​​തി​​ര​​മ്പു​​ഴ - പാ​​റോ​​ലി​​ക്ക​​ൽ റോ​​ഡി​​ലെ പാ​​റോ​​ലി​​ക്ക​​ൽ റെ​​യി​​ൽ​​വേ ഗേ​​റ്റി​​ലെ അ​​പ്രോ​​ച്ച് റോ​​ഡും റെ​​യി​​ൽ​​വേ ട്രാ​​ക്കും അ​​പ​​ക​​ട​​ക്കെ​​ണി​​യാ​​യി​​ട്ട് നാ​​ളു​​ക​​ളാ​​യി. ഇ​​തു​വ​​ഴി സ​​ഞ്ച​​രി​​ക്കു​​ന്ന യാ​​ത്ര​​ക്കാ​​രു​​ടെ ന​​ടു​​വൊ​​ടി​​യു​​ന്പോ ഴും അ​​ധി​​കൃ​​ത​​ർ ക​​ണ്ട ഭാ​​വം ന​​ടി​​ക്കു​​ന്നി​​ല്ല.

ഇ​​രു​​വ​​ശ​​ങ്ങ​​ളി​​ലും റോ​​ഡി​​ന്‍റെ ഗേ​​റ്റി​​നോ​​ടു ചേ​​ർ​​ന്ന ഭാ​​ഗം വ​​ലി​​യ കു​​ഴി​​ക​​ളാ​​ണ്. ഒ​​രു കു​​ഴി​​യി​​ൽ​നി​​ന്ന് മ​​റ്റൊ​​ന്നി​​ലേ​​ക്ക് ചാ​​ടി​​ച്ചാ​​ടി വേ​​ണം വാ​​ഹ​​ന​​ങ്ങ​​ൾ ക​​ട​​ന്നു​​പോ​​കാ​​ൻ. കു​​ഴി​​ക​​ൾ ക​​ട​​ന്ന് ട്രാ​​ക്കി​​ലേ​​ക്കെ​​ത്തി​​യാ​​ൽ അ​​തി​​ലും അ​​പ​​ക​​ടാ​​വ​​സ്ഥ​​യാ​​ണ്. ട്രാ​​ക്കു​​ക​​ൾ​​ക്കി​​ട​​യി​​ൽ ഇ​​ട്ടി​​രി​​ക്കു​​ന്ന കോ​​ൺ​​ക്രീ​​റ്റ് ക​​ട്ട​​ക​​ൾ ത​​മ്മി​​ൽ വ​​ലി​​യ അ​​ക​​ല​​മാ​​ണ്. ഈ ​​വി​​ട​​വു​​ക​​ളി​​ൽ മെ​​റ്റ​​ൽ മാ​​ത്രം നി​​റ​​ച്ചി​​രി​​ക്കു​​ന്നു. ഇ​​പ്പോ​​ൾ മെ​​റ്റ​​ൽ തെ​​റി​​ച്ചു മാ​​റി വി​​ട​​വു​​ക​​ൾ തെ​​ളി​​ഞ്ഞ നി​​ല​​യി​​ലാ​​ണ്. ഈ ​​വി​​ട​​വു​​ക​​ളി​​ൽ വാ​​ഹ​​ന​​ങ്ങ​​ൾ കു​​രു​​ങ്ങി​​യും ഇ​​ള​​കി​​യ മെ​​റ്റ​​ലി​​ൽ നി​​യ​​ന്ത്ര​​ണം ന​​ഷ്‌​​ട​​പ്പെ​​ട്ടും അ​​പ​​ക​​ട​​ങ്ങ​​ൾ ഉ​​ണ്ടാ​​കു​​ന്നു.

അ​​തി​​ര​​മ്പു​​ഴ​​യെ​​യും സ​​മീ​​പ പ്ര​​ദേ​​ശ​​ങ്ങ​​ളെ​​യും എം​​സി റോ​​ഡു​​മാ​​യി ബ​​ന്ധി​​പ്പി​​ക്കു​​ന്ന പ്ര​​ധാ​​ന​​പാ​​ത​​യാ​​ണ്. തെ​​ള്ള​​ക​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​ക​​ളെ ആ​​ശ്ര​​യി​​ക്കു​​ന്ന ജീ​​വ​​ന​​ക്കാ​​രും ചി​​കി​​ത്സ​യ്​​ക്കും ജോ​​ലി​​യാ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കു​​മാ​​യി യാ​​ത്ര ചെ​​യ്യു​​ന്ന​​വ​​രു​​മാ​​യി നി​​ര​​വ​​ധി​​യാ​​ളു​​ക​​ളാ​​ണ് ദു​​രി​​തം​​പേ​​റി ഇ​​തു​വ​​ഴി ക​​ട​​ന്നു​​പോ​​കു​​ന്ന​​ത്. രോ​​ഗി​​ക​​ൾ​​ക്കാ​​ണ് ഏ​​റെ ബു​​ദ്ധി​​മു​​ട്ട്.

റെ​​യി​​ൽ​​വേ ഗേ​​റ്റു​​ക​​ളി​​ൽ ട്രാ​​ക്കി​​നോ​​ടു ചേ​​ർ​​ന്ന റോ​​ഡ് ഭാ​​ഗം ആ​​ധു​​നി​​ക രീ​​തി​​യി​​ൽ നി​​ർ​​മി​​ക്കു​​ന്ന​​തി​​ന് റെ​​യി​​ൽ​​വേ പ്ര​​ത്യേ​​ക ഫ​​ണ്ട് വ​​ക​​യി​​രു​​ത്തി​​യി​​ട്ടു​​ണ്ട്. ഇ​​തി​​നാ​​യു​​ള്ള നി​​ർ​​മാ​​ണ പ്ര​​വൃ​​ത്തി​​ക​​ൾ പാ​​തി​​വ​​ഴി​​യി​​ൽ നി​​ർ​​ത്തി​​യ​​താ​​ണ് പ്ര​​ശ്ന​​മാ​​യി​​രി​​ക്കു​​ന്ന​​ത്. ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളു​​ടെ ഭാ​​ഗ​​ത്തു​​നി​​ന്നും സ​​മ്മ​​ർ​​ദ്ദം ഉ​​ണ്ടാ​​യാ​​ലേ പ്ര​​ശ്‌​​ന​​ത്തി​​ന് പ​​രി​​ഹാ​​രം ഉ​​ണ്ടാ​​കു​​ക​​യു​​ള്ളൂ.

Latest News

Corehub Up