Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Destroys About Seven Vehicles

Ernakulam

യു​വാ​വി​ന്‍റെ കാ​ർ ഡ്രൈ​വിം​ഗ്; ഏ​ഴോ​ളം വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ത്തു

ഫോ​ർ​ട്ടു​കൊ​ച്ചി: മ​ട്ടാ​ഞ്ചേ​രി​യി​ല്‍ ഭീ​തി​പ​ട​ര്‍​ത്തി യു​വാ​വി​ന്‍റെ കാ​ര്‍ ഡ്രൈ​വിം​ഗ്. നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ ഏ​ഴോ​ളം വാ​ഹ​ന​ങ്ങ​ളെ ഇ​ടി​ച്ച് തെ​റി​പ്പി​ച്ചു. ക​ലൂ​ർ സ്വ​ദേ​ശി ഡാ​ൾ​ട്ട​നാ​ണ് കാ​ർ ഓ​ടി​ച്ച് ഭീ​ക​രാ​ന്ത​രീ​ക്ഷം ഉ​ണ്ടാ​ക്കി​യ​ത്. ഒ​രു ഇ​രു​ച​ക്ര വാ​ഹ​ന​ത്തെ മീ​റ്റ​റു​ക​ളോ​ളം വ​ലി​ച്ചി​ഴ​ച്ച് കൊ​ണ്ടു​പോ​യി.

ചു​ള്ളി​ക്ക​ല്‍ ഭാ​ഗ​ത്ത് ബൈ​ക്കി​നെ ഇ​ടി​ച്ച ശേ​ഷം ഒ​ന്ന​ര കി​ലോ​മീ​റ്റ​റോ​ളം വ​ലി​ച്ചി​ഴ​ച്ച് കൊ​ണ്ടു​പോ​യി. പ​ന​യ​പ്പി​ള്ളി ഭാ​ഗ​ത്തു​നി​ന്നാ​ണ് ഇ​രു​ച​ക്ര വാ​ഹ​നം വ​ലി​ച്ചി​ഴ​ച്ച് അ​മി​ത​വേ​ഗ​ത​യി​ല്‍ കാ​ര്‍ വ​രു​ന്ന​ത് ആ​ളു​ക​ളു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്.​ക​പ്പ​ല​ണ്ടി​മു​ക്കി​ല്‍ വെ​ച്ച് ഒ​രു സ്ത്രീ​യെ ഇ​ടി​ച്ച് ഇ​ട്ടു.

ഇ​വി​ടെ നി​ന്ന് കൂ​ന​ന്‍​കു​രി​ശ് പ​ള്ളി എ​ത്തു​ന്ന​ത് വ​രെ ആ​റോ​ളം വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​യാ​ളു​ടെ കാ​ര്‍ ഇ​ടി​ച്ച് ത​ക​ര്‍​ത്ത​ത്.​വ​ഴി​യ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ളും ഇ​ടി​ച്ച് തെ​റി​പ്പി​ച്ചു.

റോ​ഡി​ല്‍ നി​ന്ന പ​ല​രും ഇ​ടി​യേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്കാ​ണ്. സം​ഭ​വ​ത്തി​ല്‍ ര​ണ്ട് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. മ​ട്ടാ​ഞ്ചേ​രി ബ​സാ​ര്‍ റോ​ഡി​ല്‍ കൂ​ന​ന്‍​കു​രി​ശ് പ​ള്ളി​ക്ക് സ​മീ​പ​ത്ത് വെ​ച്ച് നാ​ട്ടു​കാ​ര്‍ ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ള് സ​ഞ്ച​രി​ച്ച കി​യ കാ​റി​ന്‍റെ ചി​ല്ലു​ക​ള്‍ നാ​ട്ടു​കാ​ര്‍ ത​ക​ര്‍​ത്തു. തു​ട​ർ​ന്ന് ഇ​യാ​ളെ മ​ട്ടാ​ഞ്ചേ​രി പൊ​ലി​സെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Latest News

Corehub Up