നാട്ടുകാർ തകർത്ത യുവാവിന്റെ കാർ.
ഫോർട്ടുകൊച്ചി: മട്ടാഞ്ചേരിയില്‍ ഭീതിപടര്‍ത്തി യുവാവിന്റെ കാര്‍ ഡ്രൈവിംഗ്. നിയന്ത്രണംവിട്ട കാര്‍ ഏഴോളം വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ചു. കലൂർ സ്വദേശി ഡാൾട്ടനാണ് കാർ ഓടിച്ച് ഭീകരാന്തരീക്ഷം ഉണ്ടാക്കിയത്. ഒരു ഇരുചക്ര വാഹനത്തെ മീറ്ററുകളോളം വലിച്ചിഴച്ച് കൊണ്ടുപോയി.
ചുള്ളിക്കല്‍ ഭാഗത്ത് ബൈക്കിനെ ഇടിച്ച ശേഷം ഒന്നര കിലോമീറ്ററോളം വലിച്ചിഴച്ച് കൊണ്ടുപോയി. പനയപ്പിള്ളി ഭാഗത്തുനിന്നാണ് ഇരുചക്ര വാഹനം വലിച്ചിഴച്ച് അമിതവേഗതയില്‍ കാര്‍ വരുന്നത് ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടത്.കപ്പലണ്ടിമുക്കില്‍ വെച്ച് ഒരു സ്ത്രീയെ ഇടിച്ച് ഇട്ടു.
ഇവിടെ നിന്ന് കൂനന്‍കുരിശ് പള്ളി എത്തുന്നത് വരെ ആറോളം വാഹനങ്ങളാണ് ഇയാളുടെ കാര്‍ ഇടിച്ച് തകര്‍ത്തത്.വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും ഇടിച്ച് തെറിപ്പിച്ചു.
റോഡില്‍ നിന്ന പലരും ഇടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മട്ടാഞ്ചേരി ബസാര്‍ റോഡില്‍ കൂനന്‍കുരിശ് പള്ളിക്ക് സമീപത്ത് വെച്ച് നാട്ടുകാര്‍ ഇയാളെ പിടികൂടുകയായിരുന്നു. ഇയാള്‍ സഞ്ചരിച്ച കിയ കാറിന്റെ ചില്ലുകള്‍ നാട്ടുകാര്‍ തകര്‍ത്തു. തുടർന്ന് ഇയാളെ മട്ടാഞ്ചേരി പൊലിസെത്തി കസ്റ്റഡിയിലെടുത്തു.
Tags : destroys about seven vehicles NattuVishesham DistricteNews