Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Determined

അഞ്ചുകൊല്ലത്തെ കർമപരിപാടി നിർണയിച്ച ബജറ്റ്

പു​തു​യു​ഗ കേ​ര​ള​നി​ർ​മി​തി​ക്ക് അ​ത്യാ​വ​ശ്യ​മാ​യ പു​തി​യ സ്വ​പ്നപ​ദ്ധ​തി​ക​ളും ന​യ​പ്ര​ഖ്യാ​പ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന ബ​ജ​റ്റാ​ണ് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ആ​ക​ർ​ഷ​ക​മാ​യ നി​ര​വ​ധി പു​തി​യ പ​ദ്ധ​തി​ക​ൾ.

വി​ഴി​ഞ്ഞ​വും കൊ​ച്ചി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ലി​യ തു​റ​മു​ഖ​ങ്ങ​ളെ​യും കേ​ര​ള​ത്തി​ലു​ള്ള 17 ചെ​റു​തു​റ​മു​ഖ​ങ്ങ​ളെ​യും ഒ​ന്നി​ച്ച​ണി​നി​ര​ത്താ​ൻ വ​ൻ​തോ​തി​ലു​ള്ള തീ​ര​ദേ​ശ ച​ര​ക്കു​ഗ​താ​ഗ​തം, ഒ​രു പു​തി​യ ക​പ്പ​ൽ നി​ർ​മാ​ണ​ശാ​ല, ഷി​പ്പിം​ഗ് മേ​ഖ​ല​യെ​പ്പ​റ്റി​യു​ള്ള പ​ഠ​ന​സൗ​ക​ര്യ​ങ്ങ​ൾ, കേ​ര​ള​ത്തി​ന്‍റെ നാ​വി​ക പാ​ര​ന്പ​ര്യം എ​ടു​ത്തു​കാ​ട്ടു​ന്ന മാ​രി​ടൈം മ്യൂ​സി​യം - ഇ​വ​യെ​ല്ലാം ഉ​ൾ​പ്പെ​ടു​ന്ന മാ​രി​ടൈം സ​ന്പ​ദ്‌​വ്യ​വ​സ്ഥ, തീ​ര​പ്ര​ദേ​ശ​ത്ത് വി​ഴി​ഞ്ഞം മു​ത​ൽ ആ​ല​പ്പു​ഴ വ​രെ​യു​ള്ള ധാ​തു​മ​ണ​ൽ സ​ന്പ​ന്ന​മാ​യ പ്ര​ദേ​ശ​ത്ത് ധാ​തു​മ​ണ​ൽ സം​സ്ക​ര​ണം ന​ട​ത്തി മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന ഒ​രു ഇ​ക്ക​ണോ​മി​ക് കോ​റി​ഡോ​ർ, 10,000 ഇ​ട​ത്ത​രം-ചെ​റു​കി​ട വ്യ​വ​സാ​യ​ങ്ങ​ൾ, ഓ​രോ കു​ടും​ബ​ത്തി​നും 25 ല​ക്ഷം രൂ​പ​വ​രെ ഒ​രാ​ണ്ടി​ൽ ചി​കി​ത്സ​ച്ചെ​ല​വ് ന​ൽ​കു​ന്ന പു​തി​യ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി, ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള ഉ​പ​രി​പ​ഠ​നം നാ​ട്ടി​ൽ​ത​ന്നെ ന​ട​ത്താ​ൻ ന​മ്മു​ടെ ചെ​റു​പ്പ​ക്കാ​ർ​ക്ക് അ​വ​സ​ര​മൊ​രു​ക്കു​ന്ന വി​ദേ​ശ - സ്വ​ദേ​ശ സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല​ക​ളും ജോ​ലി​സാ​ധ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന പു​തി​യ കോ​ഴ്സു​ക​ളും. ഇ​തി​നെ​ല്ലാം പു​റ​മേ പാ​ർ​ട്ടി മു​ൻ​പേ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന മ​റ്റു നാ​ല് ഇ​ന്ദി​രാ ഗാ​ര​ന്‍റി പ​ദ്ധ​തി​ക​ളും.

►സാമ്പത്തിക പ്ര​തി​സ​ന്ധി​യും വി​ഭ​വ​സ​മാ​ഹ​ര​ണ​വും

ഈ ​പ​ദ്ധ​തി​ക​ളെ​ല്ലാം ന​ട​പ്പാ​ക്ക​ണ​മെ​ങ്കി​ൽ പ​ണം വേ​ണം. ഈ ​ഘ​ട്ട​ത്തി​ലാ​ണ് ത​ന്‍റെ ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ന്‍റെ ആ​ദ്യ​ഭാ​ഗ​ത്തു​ത​ന്നെ മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി​യ ഇ​ക്കാ​ര്യം നാം ​മ​ന​സി​ലാ​ക്കേ​ണ്ട​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ധ​ന​മ​ന്ത്രി ബാ​ല​ഗോ​പാ​ൽ 2025-26ലെ ​ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചി​രു​ന്ന​ല്ലോ. അ​ന്ന് കേ​ന്ദ്ര​ത്തി​ൽ​നി​ന്നു ല​ഭി​ക്കു​മെ​ന്നു പ്ര​തീ​ക്ഷി​ച്ചി​രു​ന്ന "ക​മ്മി​നി​ക​ത്ത​ൽ സ​ഹാ​യം' പു​തി​യ സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ലെ വ​രു​മാ​ന​ക്ക​ണ​ക്കി​ൽ ചേ​ർ​ത്തി​രു​ന്നു. പ​ക്ഷേ, പ​തി​നാ​റാം ഫി​നാ​ൻ​സ് ക​മ്മീ​ഷ​ന്‍റെ ശി​പാ​ർ​ശ​യ​നു​സ​രി​ച്ച് "ക​മ്മി​നി​ക​ത്ത​ൽ സ​ഹാ​യം' നി​ർ​ത്താ​ൻ കേ​ന്ദ്രം തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. അ​ങ്ങ​നെ 2025-26ലെ ​പു​തു​ക്കി​യ ബ​ജ​റ്റി​ൽ ഇ​പ്പോ​ൾ വ​രു​മാ​നം കു​റ​ഞ്ഞി​രി​ക്കു​ന്നു. അ​തേ​സ​മ​യം, പു​തി​യ സ്വ​പ്ന​പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്ക​ണ​മെ​ങ്കി​ൽ ഉ​ദ്ദേ​ശി​ച്ച​തി​ല​ധി​കം വി​ഭ​വ​സ​മാ​ഹ​ര​ണം ന​ട​ത്തേ​ണ്ടി​വ​ന്നി​രി​ക്കു​ന്നു.

ഇ​ങ്ങ​നെ​യൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ ധ​ന​മ​ന്ത്രി​മാ​ർ സാ​ധാ​ര​ണ​യാ​യി ചെ​യ്യു​ന്ന​തു പു​തി​യ നി​കു​തി​ക​ൾ നി​ർ​ദേ​ശി​ക്കു​ക​യാ​ണ്. പ്ര​ത്യേ​കി​ച്ച്, ഇ​ക്കൊ​ല്ല​മോ അ​ടു​ത്ത ​കൊ​ല്ല​മോ സ​ർ​ക്കാ​രി​ന് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളൊ​ന്നും നേ​രി​ടേ​ണ്ട​തി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ. പ​ക്ഷേ, എ​ളു​പ്പ​മു​ള്ള ഈ ​വ​ഴി സ്വീ​ക​രി​ച്ച് പു​തി​യ നി​കു​തിനി​ർ​ദേ​ശ​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന് ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​തി​നു പ​ക​രം ജി​എ​സ്ടി തു​ട​ങ്ങി​യ നി​കു​തി​ക​ളെ​ല്ലാം കാ​ര്യ​ക്ഷ​മ​മാ​യി പി​രി​ച്ചെ​ടു​ത്തു വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​മെ​ന്ന് ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ക്കു​ക​യാ​ണ് ന​മ്മു​ടെ മു​ഖ്യ​മ​ന്ത്രി. പ​ക്ഷേ ഇ​ങ്ങ​നെ സ​മാ​ഹ​രി​ക്കാ​വു​ന്ന തു​ക​യ്ക്കും ഒ​രു പ​രി​ധി​യു​ണ്ടെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന​റി​യാം. ‌ബ​ജ​റ്റി​ൽ അ​വ​ത​രി​പ്പി​ച്ച പ​ദ്ധ​തി​ക​ളെ​ല്ലാം ന​ട​പ്പാ​ക്കാ​ൻ വ​ൻ മൂ​ല​ധ​ന നി​ക്ഷേ​പം വേ​ണ്ടി​വ​രു​മെ​ന്നും അ​ദ്ദേ​ഹം മ​ന​സി​ലാ​ക്കു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മ​റ്റു പ​ദ്ധ​തി​ക​ൾ ഓ​രോ​ന്നി​നും വ​ൻ​തോ​തി​ൽ സ്വ​കാ​ര്യ മൂ​ല​ധ​ന​നി​ക്ഷേ​പം നേ​ടി​യെ​ടു​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്.

ഇ​ന്ത്യ​യി​ലെ സം​സ്ഥാ​ന​ങ്ങ​ൾ ഓ​രോ​ന്നും ത​മ്മി​ൽ സ്വ​കാ​ര്യ മൂ​ല​ധ​ന​ത്തി​നു​വേ​ണ്ടി ക​ടു​ത്ത മ​ത്സ​ര​ത്തി​ലാ​ണ്. ത​മി​ഴ്നാ​ട്, മ​ഹാ​രാ​ഷ്‌​ട്ര, ക​ർ​ണാ​ട​ക, ആ​ന്ധ്ര എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളു​മാ​യി നി​ക്ഷേ​പ​ക​ർ കേ​ര​ള​ത്തെ താ​ര​ത​മ്യ​പ്പെ​ടു​ത്തു​ന്പോ​ൾ ന​മ്മു​ടെ ഇ​ന്ന​ത്തെ സ്ഥി​തി ഒ​ട്ടും തൃ​പ്തി​ക​ര​മാ​യി അ​വ​ർ​ക്കു തോ​ന്നാ​ൻ​ പോ​കു​ന്നി​ല്ല. കേ​ര​ള​ത്തി​ന്‍റെ ഭാ​ഗ​ത്ത് സ​മ​ഗ്ര​മാ​യ ന​യം​മാ​റ്റം വേ​ണം, അ​തു​പോ​ലെ​ത​ന്നെ ന​മ്മു​ടെ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൈ​ൻ​ഡ്സെ​റ്റും മാ​റ​ണം.

►ഭൂ​നി​യ​മപ​രി​ഷ്ക​ര​ണം

വി.​ഡി. സ​തീ​ശ​ന്‍റെ ബ​ജ​റ്റി​ലെ സു​പ്ര​ധാ​ന​മാ​യ ഒ​രു പ്ര​ഖ്യാ​പ​ന​മാ​ണ് ഭൂ​നി​യ​മ​പ​രി​ഷ്ക​ര​ണം. കേ​ര​ള​ത്തി​ൽ വി​പ്ല​വ​ക​ര​മാ​യ സാ​മൂ​ഹ്യ​മാ​റ്റ​ങ്ങ​ൾ​ക്കു വ​ഴി​യൊ​രു​ക്കി​യ​ത്, 1957ൽ ​ഇ.​എം.​എ​സ് മ​ന്ത്രി​സ​ഭ​യി​ലെ റ​വ​ന്യു​മ​ന്ത്രി കെ.​ആ​ർ. ഗൗ​രി​യ​മ്മ​യു​ടെ ഉ​ത്സാ​ഹ​ത്തി​ൽ തു​ട​ങ്ങി​വ​ച്ച്, 1964ലെ ​കോ​ൺ​ഗ്ര​സ്-​പി​എ​സ്പി മ​ന്ത്രി​സ​ഭ​യി​ലെ മ​ന്ത്രി പി.​ടി. ചാ​ക്കോ​യു​ടെ കാ​ല​ത്ത് ന​ട​പ്പാ​ക്കി​യ ഭൂ​പ​രി​ധി നി​ർ​ണ​യ നി​യ​മം ആ​യി​രു​ന്ന​ല്ലോ. അ​ന്ന് ഒ​രാ​ൾ​ക്ക് കൈ​വ​ശം വ​യ്ക്കാ​വു​ന്ന ഭൂ​മി​യു​ടെ പ​രി​ധി 15 സ്റ്റാ​ൻ‌​ഡാ​ർ​ഡ് ഏ​ക്ക​ർ എ​ന്ന് നി​ർ​ണ​യി​ച്ച്, മി​ച്ച​ഭൂ​മി പി​ടി​ച്ചെ​ടു​ത്ത് ല​ക്ഷ​ക്ക​ണ​ക്കി​നു കു​ടി​യാ​ന്മാ​രെ (ഭൂ​മി പാ​ട്ട​ത്തി​നെ​ടു​ത്തി​രു​ന്ന​വ​ർ) ഭൂ​വു​ട​മ​ക​ളാ​ക്കി. “ന​മ്മ​ളു കൊ​യ്യും വ​യ​ലെ​ല്ലാം ന​മ്മു​ടേ​താ​കും പൈ​ങ്കി​ളി​യേ...” എ​ന്നു സ​ഖാ​ക്ക​ൾ പാ​ടി​യി​രു​ന്നെ​ങ്കി​ലും ചെ​ളി​യി​ലി​റ​ങ്ങി കൃ​ഷി​ചെ​യ്തി​രു​ന്ന ക​ർ​ഷ​ക​ത്തൊ​ഴാ​ളി​ക​ൾ മി​ക്ക​വ​രും ഭൂ​ര​ഹി​ത​രാ​യി തു​ട​ർ​ന്നു. ഭൂ​മി​യു​ടെ ഉ​ട​മ​ക​ളാ​യി​ത്തീ​ർ​ന്ന പാ​ട്ട​ക്ക​രാ​റു​കാ​ർ പ​ല​രും ബു​ദ്ധി​മു​ട്ടു​ള്ള നെ​ൽ​കൃ​ഷി ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​യി​ല്ല. അ​വ​ർ പ​ല​രും ഭൂ​മി ത​രി​ശാ​ക്കി​യി​ട്ടു.

പ​ക്ഷേ ഇ​ങ്ങ​നെ ല​ഭി​ച്ച ഭൂ​മി​യി​ൽ നെ​ൽ​കൃ​ഷി​യ​ല്ലാ​തെ മ​റ്റൊ​രു കൃ​ഷി​യും ചെ​യ്യാ​ൻ​ പാ​ടി​ല്ലെ​ന്നു നി​ഷ്ക​ർ​ഷി​ച്ചു സ​ർ​ക്കാ​രി​ന്‍റെ ലാ​ൻ​ഡ് യൂ​ട്ടി​ലൈ​സേ​ഷ​ൻ ഓ​ർ​ഡ​ർ! അ​തേ​സ​മ​യം ഭൂ​പ​രി​ധി നി​ർ​ണ​യ നി​യ​മ​ത്തി​ൽ​നി​ന്ന് 1957ൽ​ത​ന്നെ റ​ബ​ർ, തേ​യി​ല, കാ​പ്പി, ഏ​ലം എ​ന്നി​വ കൃ​ഷി​ചെ​യ്തി​രു​ന്ന വ​ൻ തോ​ട്ട​ങ്ങ​ളെ ഒ​ഴി​വാ​ക്കി​യി​രു​ന്നു. പ​ക്ഷേ, തോ​ട്ട​ങ്ങ​ളി​ൽ പു​തു​താ​യി മ​റ്റേ​തെ​ങ്കി​ലും വി​ള​യു​ടെ കൃ​ഷി അ​നു​വ​ദി​ച്ചി​രു​ന്നു​മി​ല്ല.

മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഭ​ര​ണ​കാ​ല​ത്ത് തോ​ട്ട​ങ്ങ​ളി​ൽ ഭൂ​മി​യു​ടെ അ​ഞ്ചു ശ​ത​മാ​ന​ത്തി​ൽ കൂ​ടാ​തെ വി​സ്തൃ​തി​യി​ൽ ടൂ​റി​സം വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കാ​മെ​ന്നു തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നെ​ങ്കി​ലും പി​ന്നീ​ടു വ​ന്ന എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രു​ക​ളു​ടെ നി​ല​പാ​ട് ഇ​തി​ന​നു​കൂ​ല​മാ​യി​രു​ന്നി​ല്ല. ഫ​ല​വൃ​ക്ഷ​ങ്ങ​ളും മ​റ്റു ചി​ല വൃ​ക്ഷ​വി​ള​ക​ളും തോ​ട്ട​ങ്ങ​ളി​ൽ കൃ​ഷി ചെ​യ്യാ​ൻ അ​വ​സ​രം ന​ൽ​കാ​ൻ ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ശ്ര​മം ന​ട​ന്നി​രു​ന്നെ​ങ്കി​ലും സി​പി​ഐ​യു​ടെ എ​തി​ർ​പ്പു കാ​ര​ണം അ​തു ന​ട​ന്നി​ല്ല. അ​പ്പോ​ഴേ​ക്കും തോ​ട്ട​ങ്ങ​ൾ രോ​ഗ​ശ​യ്യ​യി​ലാ​കു​ക​യും ചെ​യ്തു.

ഇ​ത്ത​രു​ണ​ത്തി​ൽ ഇ​പ്പോ​ൾ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ഭൂ​പ​രി​ഷ്ക​ര​ണം ന​ന്പ​ർ 2 വ​ള​രെ നി​ർ​ണാ​യ​ക​മാ​യ ഒ​രു പു​തി​യ നീ​ക്ക​മാ​ണ്. ഈ ​ന​യ​പ​രി​ഷ്കാ​ര​ത്തി​ലൂ​ടെ ഒ​രു​കാ​ല​ത്ത് കേ​ര​ള കാ​ർ​ഷി​ക സ​ന്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ ന​ട്ടെ​ല്ലാ​യി​രു​ന്ന തോ​ട്ട​ങ്ങ​ളെ വീ​ണ്ടും ലാ​ഭ​ക​ര​മാ​ക്കി​ത്തീ​ർ​ക്കു​മെ​ന്നും അ​തോ​ടൊ​പ്പം പു​തി​യ എം​എ​സ്എം​ഇ (മീ​ഡി​യം, സ്മോ​ൾ ആ​ൻ​ഡ് മൈ​ക്രോ എ​ന്‍റ​ർ​പ്രൈ​സ​സ്-​ഇ​ട​ത്ത​രം, ചെ​റു​കി​ട, സൂ​ക്ഷ്മ സം​രം​ഭ​ങ്ങ​ൾ) വ്യ​വ​സാ​യ​ങ്ങ​ളു​ടെ ശൃം​ഖ​ല​യ്ക്ക് ആ​വ​ശ്യ​മാ​യ സ്ഥ​ലം, പി​ന്നാ​ക്ക ജി​ല്ല​ക​ളാ​യ കാ​സ​ർ​ഗോ​ഡ്, വ​യ​നാ​ട്, ഇ​ടു​ക്കി എ​ന്നി​വി​ട​ങ്ങ​ളി​ലെ ത​രി​ശു​ഭൂ​മി​ക​ൾ പ​രി​വ​ർ​ത്ത​നം ചെ​യ്ത് കു​റേ സം​രം​ഭ​ക​ർ​ക്കു ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യു​മെ​ന്നും പ്ര​തീ​ക്ഷി​ക്കാം.

"ഭൂ‌​പ​രി​ഷ്ക​ര​ണം ന​ന്പ​ർ 2'വി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ങ്കി​ലും 1960ക​ളി​ൽ പ്ര​സ​ക്ത​മാ​യി​രു​ന്ന ഭൂ​പ​രി​ധി നി​ർ​ണ​യം ന​ട​പ്പാ​ക്കി​യ​തി​ലൂ​ടെ "കൃ​ഷി​ഭൂ​മി ക​ർ​ഷ​ക​ന്' എ​ന്ന ആ​ശ​യം ന​ട​പ്പാ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന തി​രി​ച്ച​റി​വ് ഇ​പ്പോ​ൾ എ​ല്ലാ​വ​ർ​ക്കു​മു​ണ്ട്. ത​രി​ശു​ഭൂ​മി കൃ​ഷി​ചെ​യ്യാ​നാ​യി പാ​ട്ട​ത്തി​നു കൊ​ടു​ക്കു​ന്ന​തു​പോ​ലും കേ​ര​ള​ത്തി​ൽ നി​ല​വി​ലി​രി​ക്കു​ന്ന നി​യ​മ​ങ്ങ​ൾ നി​രോ​ധി​ക്കു​ന്നു. ഒ​രു കു​ടും​ബ​ത്തി​നോ ക​ന്പ​നി​ക്കോ സ്വ​ന്ത​മാ​യി കൈ​വ​ശം വ​യ്ക്കാ​വു​ന്ന 15 ഏ​ക്ക​ർ ഭൂ​മി​യി​ൽ ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രു പ്ര​സ്ഥാ​ന​വും വി​ജ​യ​ക​ര​മാ​യി ന​ട​ത്താ​ൻ ക​ഴി​യി​ല്ല. ലാ​ഭ​ക​ര​മാ​യി ന​ട​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കു മാ​ത്ര​മേ അ​വി​ടെ ജോ​ലി​ചെ​യ്യു​ന്ന​വ​ർ​ക്ക് ജീ​വി​ക്കാ​നും കു​ടും​ബം പു​ല​ർ​ത്താ​നും ആ​വ​ശ്യ​മാ​യ വേ​ത​നം ന​ൽ​കാ​ൻ ക​ഴി​യൂ. ഇ​നി മു​ന്നോ​ട്ടു പോ​കാ​ൻ ഭൂ​പ​രി​ധി​നി​യ​മം ഉ​പേ​ക്ഷി​ച്ചേ പ​റ്റൂ. അ​നാ​വ​ശ്യ​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ​നി​ന്ന് കൃ​ഷി​ഭൂ​മി​യെ മോ​ചി​പ്പി​ക്കാ​തെ നി​വൃ​ത്തി​യി​ല്ല. സ്വ​കാ​ര്യ വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ൾ പൊ​ട്ടി​മു​ള​യ്ക്കാ​നി​ത് അ​ത്യാ​വ​ശ്യ​മാ​ണ്.

ന​ഗ​ര​ങ്ങ​ളി​ൽ നെ​ൽ​പ്പാ​ട​ങ്ങ​ളാ​യി​രു​ന്ന പ​ല പ്ര​ദേ​ശ​ങ്ങ​ളും അ​ര​നൂ​റ്റാ​ണ്ടി​നു മു​ന്പു​ത​ന്നെ നി​ക​ത്തി വീ​ടു​ക​ൾ കെ​ട്ടി​യ ഉ​ദാ​ഹ​ര​ണ​ങ്ങ​ൾ കേ​ര​ള​ത്തി​ലെ ഓ​രോ ഗ്രാ​മ​ത്തി​ലും ന​ഗ​ര​ത്തി​ലും ന​ഗ​ര​പ്രാ​ന്ത​ത്തി​ലു​മു​ണ്ട്. പ​തി​റ്റാ​ണ്ടു​ക​ൾ ക​ഴി​ഞ്ഞ് കെ​ട്ടി​ടം പൊ​ളി​ച്ച് പ​രി​ഷ്ക​രി​ക്കാ​ൻ നോ​ക്കു​ന്പോ​ഴാ​ണ് ഇ​പ്പോ​ഴും ആ ​സ്ഥ​ലം റ​വ​ന്യു​ രേ​ഖ​ക​ളി​ൽ നെ​ൽ​പ്പാ​ടം ആ​യി​ത്ത​ന്നെ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു എ​ന്നു മ​ന​സി​ലാ​കു​ന്ന​ത്.

ഈ ​ഭൂ​മി​യു​ടെ ത​രം മാ​റ്റ​ത്തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ മ​നഃ​പൂ​ർ​വം ദു​ഷ്ക​ര​മാ​ക്കി​യി​രി​ക്കു​ന്നു, കൈ​ക്കൂ​ലി​ക്ക് അ​വ​സ​ര​മൊ​രു​ക്കാ​നാ​യി! അ​തു​പോ​ലെ​ത​ന്നെ​യാ​ണ്, ക​ള​മ​ശേ​രി​യി​ലെ എ​ച്ച്എം​ടി, വെ​ള്ളൂ​രി​ലെ ഹി​ന്ദു​സ്ഥാ​ൻ ന്യൂ​സ് പ്രി​ന്‍റ് മു​ത​ലാ​യ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ഭൂ​മി​ക​ൾ യാ​തൊ​രു ഉ​പ​യോ​ഗ​വു​മി​ല്ലാ​തെ കി​ട​ക്കു​ന്ന​ത്. ഇ​വ​യെ​ല്ലാം വീ​ണ്ടെ​ടു​ത്ത് വ്യ​വ​സാ​യ സം​രം​ഭ​ക​ർ​ക്കു ല​ഭ്യ​മാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നാ​ണ് ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

കൂ​ടാ​തെ വ​ർ​ഷ​ങ്ങ​ളാ​യി പ​റ​ഞ്ഞു​കേ​ട്ടി​രു​ന്ന​തും പ​ക്ഷേ, ഒ​രി​ക്ക​ലും ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കാ​തി​രു​ന്ന​തു​മാ​യ ഏ​ക​ജാ​ല​ക സം​വി​ധാ​നം, "Invest Kerala Cell' എ​ന്ന പേ​രി​ൽ പു​തു​വീ​ര്യ​ത്തോ​ടെ ന​ട​പ്പാ​ക്കി, സം​രം​ഭ​ക​രു​ടെ യാ​ത്ര സ​ഫ​ല​മാ​ക്കു​മെ​ന്നു​ള്ള വാ​ഗ്ദാ​ന​വും മു​ഖ്യ​മ​ന്ത്രി​യു​ടെ ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ലൂ​ടെ ന​മു​ക്കു ല​ഭി​ക്കു​ന്നു.

►പോ​രാ​യ്മ​ക​ളും വി​മ​ർ​ശ​ന​ങ്ങ​ളും

ഇ​ങ്ങ​നെ പു​തു​യു​ഗ കേ​ര​ള സൃ​ഷ്‌​ടി​ക്കു​ത​കു​ന്ന അ​നേ​കം പ്ര​ത്യാ​ശാ​പൂ​ർ​വ​മാ​യ നീ​ക്ക​ങ്ങ​ൾ ബ​ജ​റ്റി​ലു​ണ്ടെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി വി​ട്ടു​പോ​യ ചി​ല കാ​ര്യ​ങ്ങ​ൾ ഇ​വി​ടെ ചൂ​ണ്ടി​ക്കാ​ട്ടേ​ണ്ടി​യി​രി​ക്കു​ന്നു. ഒ​ന്ന്, കെ​എ​സ്ആ​ർ​ടി​സി​യു​ടെ കാ​ര്യം. പാ​വ​പ്പെ​ട്ട​വ​രാ​യ വ​നി​ത​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ​യാ​ത്ര ന​ൽ​കി​യി​രി​ക്കു​ന്ന​ത് ന​ല്ല​കാ​ര്യ​മാ​ണെ​ങ്കി​ലും കെ​എ​സ്ആ​ർ​ടി​സി​യു​ടെ ന​ഷ്ടം കു​റ​ച്ചു​കൊ​ണ്ടു​വ​രാ​നു​ള്ള ന​ട​പ​ടി​ക​ളെ​ടു​ക്കാ​നും ഇ​ത് ഉ​ചി​ത​മാ​യ അ​വ​സ​ര​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സം​ഗ​ങ്ങ​ളി​ൽ കെ​എ​സ്ആ​ർ​ടി​സി അ​തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ക​ണ്ടി​ട്ടി​ല്ലാ​ത്ത ചി​ല പു​തി​യ മാ​റ്റ​ങ്ങ​ൾ​ക്ക് വ​രും​ദി​വ​സ​ങ്ങ​ളി​ൽ വി​ധേ​യ​മാ​യി​ത്തീ​രും എ​ന്നും മ​റ്റു​മു​ള്ള അ​ഭി​പ്രാ​യ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. പ​ക്ഷേ, ബ​ജ​റ്റി​ൽ ആ ​പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന ഒ​രു മാ​റ്റ​ത്തി​ന്‍റെ​യും സൂ​ച​ന ന​ൽ​കി​യി​ട്ടി​ല്ല.

ര​ണ്ട്, കേ​ര​ള​ത്തി​ൽ 130ൽ​പ​രം പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ണ്ട്. പ​ല​തും ഒ​രേ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ, മി​ക്ക​വ​യും ന​ഷ്ടം മാ​ത്ര​മു​ണ്ടാ​ക്കു​ന്ന​വ. ഈ ​സ്ഥാ​പ​ന​ങ്ങ​ൾ, സു​ഖ​ജീ​വി​തം ന​യി​ക്കാ​നും അ​ഴി​മ​തി ചെ​യ്ത് സ്വ​ത്ത് സ​ന്പാ​ദി​ക്കാ​നും ആ​ഗ്ര​ഹി​ക്കു​ന്ന രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ൾ​ക്കു താ​വ​ള​മൊ​രു​ക്കാ​ൻ ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്നു. ഇ​വ​യി​ൽ കു​റേ​യെ​ണ്ണ​ത്തി​നെ​യെ​ങ്കി​ലും അ​ട​ച്ചു​പൂ​ട്ടു​മെ​ന്ന പ്ര​ഖ്യാ​പ​നം പ്ര​തീ​ക്ഷി​ച്ചി​രു​ന്നു.

 

Latest News

Corehub Up