Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Developed Kerala

വി​​ക​​സി​​ത കേ​​ര​​ള​​ത്തി​​ന് വെ​​ല്ലു​​വി​​ളി​​ക​​ൾ

വ​ള​രെ പു​ക​ൾ​പെ​റ്റ ‘കേ​ര​ള മോ​ഡ​ൽ’ വി​​​​​ക​​​​​സ​​​​​ന പ​​​​​രി​​​​​പ്രേ​​​​​ക്ഷ്യം പ്ര​​​​​ശ​​​​​സ്തി​​​​​യും ആ​​​​​ക​​​​​ർ​​​​​ഷ​​​​​ണ​​​​​വും കൈ​​​​​വി​​​​​ട്ട് ദ്വി​​​​​ത​​​​​ല പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​ക​​​​​ളി​​​​​ൽ ത​​​​​ള​​​​​യ്ക്ക​​​​​പ്പെ​​​​​ട്ടി​​​​​രി​​​​​ക്കു​​​​​ന്നു. നി​​​​​ല​​​​​വി​​​​​ൽ സ​​​​​ർ​​​​​ക്കാ​​​​​ർ ഭ​​​​​ര​​​​​ണ ന​​​​​ട​​​​​ത്തി​​​​​പ്പി​​​​​ന്‍റെ ചെല​​​​​വു​​​​​ക​​​​​ൾ ഘ​​​​​ട​​​​​നാ​​​​​പ​​​​​ര​​​​​മാ​​​​​യി ക്ര​​​​​മാ​​​​​തീ​​​​​ത​​​​​മാ​​​​​യി വ​​​​​ർ​​​ധി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്നു. സം​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ന്‍റെ സാ​​​​​ന്പ​​​​​ത്തി​​​​​ക​​​മേ​​​ന്മ​​​യും വ​​​​​ള​​​​​ർ​​​​​ച്ച​​​​​യും അ​​​​​ഭം​​​​​ഗു​​​​​രം നി​​​​​ല​​​​​നി​​​​​ർ​​​​​ത്താ​​​​​നു​​​​​ള്ള മി​​​​​ക​​​​​വും സാ​​​ധ്യ​​​​​ത​​​​​ക​​​​​ളും വി​​​​​ഭ​​​​​വ​​​​​ല​​​​​ഭ്യ​​​​​ത​​​​​യും തു​​​​​ട​​​​​രെ ഞെ​​​​​രു​​​​​ക്ക​​​​​ത്തി​​​​​ലാ​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു. വ​​​​​ർ​​​​​ഷം​​​തോ​​​​​റും ക്ര​​​​​മം തെ​​​​​റ്റി വ​​​​​ർ​​​​​ധി​​​ച്ചു​​​​​വ​​​​​രു​​​​​ന്ന ബ്യൂ​​​​​റോ​​​​​ക്ര​​​​​സി​​​​​യു​​​​​ടെ ഭ​​​​​ര​​​​​ണ-​​​​​ധ​​​​​ന ന​​​​​ട​​​​​ത്തി​​​​​പ്പ് ഭാ​​​​​രം ദു​​​​​ർ​​​വ​​​​​ഹ​​​​​മാ​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു. അ​​​​​നു​​​​​ബ​​​​​ന്ധ ഭ​​​​​ര​​​​​ണ പ​​​​​രാ​​​​​ജ​​​​​യ​​​​​ങ്ങ​​​​​ളും വൈ​​​​​രു​​​​​ദ്ധ്യ​​​​​ങ്ങ​​​​​ളും പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​ക​​​​​ളും സ​​​​​ദ്ഭ​​​ര​​​​​ണ ത​​​​​ക​​​​​ർ​​​​​ച്ച​​ വി​​​​​ളി​​​​​ച്ചോ​​​​​തു​​​​​ന്നു.

ഭ​​​​​ര​​​​​ണ​​​ഭാ​​​​​രം കു​​​​​റ​​​​​യ്ക്കാം, സ​​​​​ദ്ഭ​​​​​ര​​​​​ണം വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ക്കാം വി​​​​​ക​​​​​സി​​​​​ത കേ​​​​​ര​​​​​ള​​​​​ത്തി​​​​​നാ​​​​​യി. ഇ​​​​​വ ര​​​​​ണ്ടും എ​​​​​പ്ര​​​​​കാ​​​​​ര​​​​​മാ​​​​​ണ് ബാ​​​​​ധ​​​​​ക​​​​​മാ​​​​​ക്കു​​​​​ക, എ​​​​​ന്ത് പ്രാ​​​​​യോ​​​​​ഗി​​​​​ക മാ​​​​​റ്റ​​​​​ങ്ങ​​​​​ളാ​​​​​ണ് വ​​​​​രു​​​​​ത്തേ​​​​​ണ്ട​​​​​ത്? വോ​​​​​ട്ട് ബാ​​​​​ങ്ക് പ്രീ​​​​​ണ​​​​​ന​​​​​വും ഖ​​​​​ജ​​​​​നാ​​​​​വ് ചൂ​​​​​ഷ​​​​​ണ​​​​​വും ഭാ​​​​​വി കേ​​​​​ര​​​​​ള​​​​​ത്തെ സാ​​​​​മൂ​​​​​ഹി​​​​​ക​​​​​വും സാ​​​​​ന്പ​​​​​ത്തി​​​​​ക​​​​​വു​​​​​മാ​​​​​യി മു​​​​​ന്നോ​​​​​ട്ട് ന​​​​​യി​​​​​ക്കി​​​​​ല്ല. ന​​​​​മു​​​​​ക്ക് സ്വീ​​​​​ക​​​​​രി​​​​​ക്കാ​​​​​വു​​​​​ന്ന പു​​​​​തി​​​​​യ വി​​​​​ക​​​​​സ​​​​​ന സ​​​​​മീ​​​​​പ​​​​​നം ചെ​​​​​റി​​​​​യ സ​​​​​ർ​​​​​ക്കാ​​​​​രും സ​​​ദ്ഭ​​​ര​​​​​ണ​​​​​വു​​​​​മാ​​​​​ണ്.

എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും എ​ൻ​ഡി​എ​യും കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ വി​​​​​ക​​​​​സ​​​​​ന​​​​​വും വ​​​​​ള​​​​​ർ​​​​​ച്ച​​​​​യു​​​​​മാ​​​​​ണ് പൊ​​​​​തുതെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പിൽ വാ​​​​​ഗ്ദാ​​​​​നം ചെ​​​​​യ്ത​​​​​ത്. എ​​​​​ന്നാ​​​​​ൽ, രാ​​​ഷ്‌​​​ട്രീ​​​​​യ സ​​​​​മീ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലും വോ​​​​​ട്ട് ബാ​​​​​ങ്ക് പ്രീ​​​​​ണന ത​​​​​ന്ത്ര​​​​​ങ്ങ​​​​​ളി​​​​​ലും അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​പ​​​​​ര​​​​​മാ​​​​​യ വ്യ​​​​​ത്യ​​​​​സ്ത​​​​​ത പു​​​​​ല​​​​​ർ​​​​​ത്തു​​​​​ന്നു. പു​​​​​തി​​​​​യ സ​​​​​ർ​​​​​ക്കാ​​​​​ർ (2026-31) ഈ ​​​​​വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​ക​​​​​ൾ ഏ​​​​​റ്റെ​​​​​ടു​​​​​ത്ത് ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കു​​​​​മെ​​​​​ന്ന് പ്ര​​​​​ത്യാ​​​​​ശി​​​​​ക്കാം. ഇ​​​​​തി​​​​​നാ​​​​​യി സു​​​​​സ്ഥി​​​​​ര വി​​​​​ക​​​​​സ​​​​​ന സ​​​​​ദ്ഭ​​​​​ര​​​​​ണ മി​​​​​ഷ​​​​​ൻ കേ​​​​​ര​​​​​ള 2026-31 ആ​​​​​രം​​​​​ഭി​​​​​ക്കാം. ഇ​​​​​തി​​​​​ന്‍റെ കാ​​​​​ഴ്ച​​​​​പ്പാ​​​​​ടു​​​​​ക​​​​​ൾ, മാ​​​​​ൻ​​​​​ഡേ​​​​​റ്റു​​​​​ക​​​​​ൾ, പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന ശൈ​​​​​ലി എ​​​​​ന്നി​​​​​വ വി​​​​​ശ​​​​​ദ​​​​​മാ​​​​​ക്കേ​​​​​ണ്ട​​​​​തു​​​​​ണ്ട്.

വ​​​​​ർ​​​​​ധി​​​ത ബ്യൂറോ​​​​​ക്ര​​​​​സി

കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ ഭ​​​​​ര​​​​​ണ സം​​​​​വി​​​​​ധാ​​​​​നം വ​​​​​ലി​​​​​യ​​​തോ​​​​​തി​​​​​ൽ വി​​​​​ക​​​​​സി​​​​​ച്ചു വ​​​​​രു​​​​​ന്ന കാ​​​​​ഴ്ച​​​​​യാ​​​​​ണ് പി​​​​​ന്നി​​​​​ട്ട ദ​​​​​ശാ​​​ബ്‌​​​ദ​​​ത്തി​​​​​ൽ ക​​​ണ്ട​​​ത്. ‘കോ​​​​​ർ സ​​​​​ർ​​​​​ക്കാ​​​​​ർ’ തൊ​​​​​ഴി​​​​​ലു​​​​​ക​​​​​ൾ 2025ൽ 6.2 ​​​​​ല​​​​​ക്ഷ​​​​​മാ​​​​​യി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ, ആ​​​​​കെ ‘പൊ​​​​​തു-​​​​​സ​​​​​ർ​​​​​ക്കാ​​​​​ർ’ ന​​​​​ട​​​​​ത്തി​​​​​പ്പ് ത​​​​​ല​​​​​ങ്ങ​​​​​ളി​​​​​ൽ നി​​​​​ല​​​​​വി​​​​​ൽ 8.5 ല​​​​​ക്ഷം ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രു​​​​​ണ്ട്. ഈ ​​​​​കാ​​​​​ല​​​​​യ​​​​​ള​​​​​വി​​​​​ൽ കോ​​​​​ർ സ​​​​​ർ​​​​​ക്കാ​​​​​ർ ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രു​​​​​ടെ എ​​​​​ണ്ണം വ​​​​​ള​​​​​രെ മാ​​​​​ർ​​​​​ജി​​​​​ന​​​​​ലാ​​​​​യി മാ​​​​​ത്രം വ​​​​​ർ​​​ധി​​​​​ച്ച​​​​​പ്പോ​​​​​ൾ ആ​​​​​കെ മൊ​​​​​ത്ത പൊ​​​​​തു തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ൾ, മു​​​​​ഖ്യ​​​​​മാ​​​​​യും എ​​​​​യ്ഡ​​​​​ഡ് മേ​​​​​ഖ​​​​​ല, വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ, നൂ​​​​​ന​​​​​പ​​​​​ക്ഷ ക്ഷേ​​​​​മ രം​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ൽ, ത​​​​​ദ്ദേ​​​​​ശ​​​ഭ​​​​​ര​​​​​ണ ത​​​​​ല​​​​​ങ്ങ​​​​​ളി​​​​​ൽ, ഇ​​​​​ത​​​​​ര പ​​​​​ബ്ലി​​​​​ക് സെ​​​ക്‌​​​ട​​​ർ യൂ​​​​​ണി​​​​​റ്റു​​​​​ക​​​​​ളി​​​​​ൽ (പി​​​​​എ​​​​​സ്‌യു) വ​​​​​ലി​​​​​യ തോ​​​​​തി​​​​​ൽ വ​​​​​ർ​​​​​ധി​​​ച്ച​​​​​താ​​​​​യി കാ​​​​​ണാം.
2025-26ൽ ​​​​​കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ ആ​​​​​യി​​​​​രം ജ​​​​​ന​​​​​സം​​​​​ഖ്യ​​​​​യ്ക്ക് ശ​​​​​രാ​​​​​ശ​​​​​രി 23 പൊ​​​​​തു സ​​​​​ർ​​​​​ക്കാ​​​​​ർ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ പ​​​​​ണി​​​​​യെ​​​​​ടു​​​​​ക്കു​​​​​ന്നു​​​​​ണ്ട്.

ഇ​​​​​ത് അ​​​​​ഖി​​​​​ലേ​​​​​ന്ത്യ ത​​​​​ല​​​​​ത്തി​​​​​ലെ 18ലും ​​​​​ഉ​​​​​യ​​​​​ർ​​​​​ന്ന​​​​​താ​​​​​ണ്. എ​​​​​ന്നാ​​​​​ൽ, ഈ ​​​​​ര​​​​​ണ്ടു നി​​​​​ര​​​​​ക്കു​​​​​ക​​​​​ളേക്കാ​​​​​ൾ വ​​​​​ള​​​​​രെ താ​​​​​ഴ്ന്ന 15 പേ​​​​​ർ എ​​​​​ന്ന​​​​​താ​​​​​ണ് മ​​​​​റ്റ് വ്യ​​​​​വ​​​​​സാ​​​​​യി​​​​​ക​​​​​മാ​​​​​യി മു​​​ന്നാ​​​​​ക്കം നി​​​​​ല്ക്കു​​​​​ന്ന സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളാ​​​​​യ, ക​​​​​ർ​​​​​ണാ​​​​​ട​​​​​ക, ഗു​​​​​ജ​​​​​റാ​​​​​ത്ത്, ത​​​​​മി​​​​​ഴ്നാ​​​​​ട് എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ൽ.

ഭ​​​​​ര​​​​​ണ​​​ഭാ​​​​​രം

പി​​​​​ന്നി​​​​​ട്ട ദ​​​​​ശാ​​​​​ബ്‌​​​ദ​​​ത്തി​​​​​ൽ സം​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ന്‍റെ നി​​​​​ത്യ​​​​​നി​​​​​ദാ​​​​​ന ഭ​​​​​ര​​​​​ണ ചെല​​​​​വു​​​​​ക​​​​​ൾ റ​​​​​വ​​​​​ന്യു വ​​​​​രു​​​​​മാ​​​​​ന​​​​​ത്തി​​​​​ന്‍റെ 60 ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തി​​​​​ൽ​​​നി​​​​​ന്ന് വ​​​​​ർ​​​​​ധി​​​​​ച്ച് 70ൽ ​​​​​എ​​​​​ത്തി​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു. പെ​​​​​ൻ​​​​​ഷ​​​​​ൻ​​​​​കാ​​​​​രു​​​​​ടെ എ​​​​​ണ്ണം അ​​​ഞ്ച് ല​​​​​ക്ഷ​​​​​ത്തി​​​​​ൽനി​​​​​ന്ന് 7.5 ല​​​​​ക്ഷ​​​​​മാ​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു, 50 ശ​​​​​ത​​​​​മാ​​​​​നം വ​​​​​ർ​​​​​ധ​​​ന​​. പ​​​​​ലി​​​​​ശ തി​​​​​രി​​​​​ച്ച​​​​​ട​​​​​വ് 2015ൽ ​​​​​ശ്വാ​​​​​സം​​​​​മു​​​​​ട്ടി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. തൊ​​​​​ഴി​​​​​ലി​​​​​ല്ലാ​​​​​യ്മ​​​​​യും വി​​​​​ല​​​​​ക്ക​​​​​യ​​​​​റ്റ​​​​​വും സാ​​​​​ധാ​​​​​ര​​​​​ണ​​​​​ക്കാ​​​​​രു​​​​​ടെ ജീ​​​​​വി​​​​​തം ദു​​​​​രി​​​​​ത പൂ​​​​​ർണ​​​​​മാ​​​​​ക്കി​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു.

ക്രൗ​​​​​ഡിം​​​​​ഗ് ഔ​​​​​ട്ട്

ഉ​​​​​യ​​​​​ർ​​​​​ന്ന ഭ​​​​​ര​​​​​ണ മി​​​​​ക​​​​​വ്, വ്യ​​​​​വ​​​​​സാ​​​​​യ വ​​​​​ള​​​​​ർ​​​​​ച്ച എ​​​​​ന്നി​​​​​വ പു​​​​​ല​​​​​ർ​​​​​ത്തു​​​​​ന്ന സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ റ​​​​​വ​​​​​ന്യു വ​​​​​ര​​​​​വി​​​​​ന്‍റെ ശ​​​​​രാ​​​​​ശ​​​​​രി 40-50 ശ​​​​​ത​​​​​മാ​​​​​നം വി​​​​​ക​​​​​സ​​​​​ന​​​​​ത്തി​​​​​നാ​​​​​യി പ്ര​​​​​തി​​​​​വ​​​​​ർ​​​​​ഷം മാ​​​​​റ്റി​​​​​വ​​​​​യ്ക്ക​​​​​പ്പെ​​​​​ടു​​​​​ന്നു​​​​​ണ്ട്. ഉ​​​​​ദാ: ക​​​​​ർ​​​​​ണാ​​​​​ട​​​​​കം. എ​​​​​ന്നാ​​​​​ൽ, കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലി​​​​​ത് 25-30 ശ​​​​​ത​​​​​മാ​​​​​ന​​​​​മ​​​​​ത്രെ.

പൊ​​​​​തു​​​മേ​​​​​ഖ​​​​​ല കെ​​​​​ടു​​​​​തി​​​​​ക​​​​​ൾ

സം​​​​​സ്ഥാ​​​​​ന​​​​​ത്തെ 120ല​​​​​ധി​​​​​കം വ​​​​​രു​​​​​ന്ന പൊ​​​​​തു​​​​​മേ​​​​​ഖ​​​​​ലാ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ 45-55 എ​​​​​ണ്ണം ന​​​​​ഷ്‌​​​ട​​​ത്തി​​​​​ലാ​​​​​ണ് പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചു​​​​​വ​​​​​രു​​​​​ന്ന​​​​​ത്. ഈ ​​​​​ന​​​ഷ്‌​​​ടം സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ സൃ​​​​​ഷ്‌​​​ടി​​​യാ​​​​​ണോ? അ​​​​​തോ ഇ​​​​​വി​​​​​ടെ പ​​​​​ണി​​​​​യെ​​​​​ടു​​​​​ക്കു​​​​​ന്ന ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രു​​​​​ടേ​​​​​താ​​​​​ണോ? രൂ​​​​​ക്ഷ​​​​​മാ​​​​​യ സാ​​​​​ന്പ​​​​​ത്തി​​​​​ക ന​​​​​ഷ്ട​​​​​വും ക​​​​​ട​​​ഭാ​​​​​ര​​​​​വും ഭ​​​​​ര​​​​​ണ ത​​​​​ക​​​​​ർ​​​​​ച്ച​​​​​യും ന​​​​​ട​​​​​മാ​​​​​ടു​​​​​ന്ന കെ​​​​​എ​​​​​സ്​​​​​ആ​​​​​ർ​​​​​ടി​​​സി, കേ​​​​​ര​​​​​ള സി​​​​​വി​​​​​ൽ സ​​​​​പ്ലൈ​​​​​സ് കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ൻ, കേ​​​​​ര​​​​​ള സം​​​​​സ്ഥാ​​​​​ന കാ​​​ഷ്യു വി​​​​​ക​​​​​സ​​​​​ന കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ൻ, കെ​​​എ​​​​​സ്​​​​​ഇ​​​​​ബി എ​​​​​ന്നി​​​​​വ വെ​​​​​ള്ളാ​​​​​ന​​​​​ക​​​​​ളാ​​​​​യി തു​​​​​ട​​​​​രു​​​​​ന്നു. നി​​​​​ല​​​​​വി​​​​​ൽ ന​​​​​ഷ്‌​​​ട​​​ത്തി​​​​​ലോ​​​​​ടു​​​​​ന്ന പൊ​​​​​തു​​​​​മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ 20-25 ശ​​​​​ത​​​​​മാ​​​​​നം സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളെ ഒ​​​​​രു സാ​​​​​ന്പ​​​​​ത്തി​​​​​ക വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​ന​​​​​കം പു​​​​​തു​​​​​ജീ​​​വ​​​നം ന​​​ല്കി ലാ​​​​​ഭ​​​​​ത്തി​​​​​ലാ​​​​​ക്കാ​​​​​ൻ പു​​​​​തി​​​​​യ സ​​​​​ർ​​​​​ക്കാ​​​​​ർ ആ​​​​​ക്‌​​​ഷ​​​ൻ പ്ലാ​​​​​ൻ ത​​​​​യാ​​​​​റാ​​​​​ക്കി ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്ക​​​​​ട്ടെ.

കാ​​​​​ർ​​​​​ഷി​​​​​ക മേ​​​​​ഖ​​​​​ല ത​​​​​ക​​​​​ർ​​​​​ച്ച​​​​​യി​​​​​ൽ

2015ൽ ​​​​​സം​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ന്‍റെ ആ​​​​​ഭ്യ​​​​​ന്ത​​​​​ര ഉ​​​​​ത്പാ​​​​​ദ​​​​​ന​​​​​ത്തി​​​​​ന്‍റെ (ജി​​​​​എ​​​​​സ്ഡി​​​​​പി) 11 ശ​​​​​ത​​​​​മാ​​​​​നം ല​​​​​ഭ്യ​​​​​മാ​​​​​ക്കി​​​​​യി​​​​​രു​​​​​ന്ന കാ​​​​​ർ​​​​​ഷി​​​​​ക മേ​​​​​ഖ​​​​​ല 2025ൽ ​​​​​വെ​​​​​റും എ​​​ട്ട് ശ​​​​​ത​​​​​മാ​​​​​ന​​​​​മെ ഉ​​​​​ത്പാ​​​​​ദി​​​​​പ്പി​​​​​ക്കു​​​​​ന്നു​​​​​ള്ളൂ. എ​​​​​ന്നാ​​​​​ൽ, ഈ ​​​​​സ​​​​​ർ​​​​​ക്കാ​​​​​ർ വ​​​​​കു​​​​​പ്പി​​​​​ൽ 2015ൽ ​​​​​ഏ​​​​​താ​​​​​ണ്ട് ഏ​​​ഴ് ശ​​​​​ത​​​​​മാ​​​​​നം ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രെ നി​​​​​യ​​​​​മി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്നു. 2025ൽ ​​​​​ഇ​​​​​ത് എ​​​ട്ട് ശ​​​​​ത​​​​​മാ​​​​​ന​​​​​മാ​​​​​യി. ഇ​​​​​ത് ഇ​​​​​ന്ത്യ​​​​​യി​​​​​ലെ​​​ത​​​​​ന്നെ വ​​​​​ള​​​​​രെ ഉ​​​​​യ​​​​​ർ​​​​​ന്ന നി​​​​​ര​​​​​ക്കാ​​​​​യി ക​​​​​രു​​​​​ത​​​​​പ്പെ​​​​​ടു​​​​​ന്നു. കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ കൃ​​​​​ഷി അ​​​​​നു​​​​​ബ​​​​​ന്ധ മേ​​​​​ഖ​​​​​ല​​​​​യും തു​​​​​ട​​​​​രെ ത​​​​​ക​​​​​ർ​​​​​ച്ച​​​​​യി​​​​​ലാ​​​​​ണ്. ഉ​​​​​ദാ: ക്ഷീ​​​​​ര വി​​​​​ക​​​​​സ​​​​​നം.

വ​​​​​ർ​​​​​ധി​​​​​ത യൂ​​​​​ണി​​​​​റ്റ് കോ​​​​​സ്റ്റു​​​​​ക​​​​​ൾ

വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ 30-40 ശ​​​​​ത​​​​​മാ​​​​​നം സം​​​​​സ്ഥാ​​​​​ന ​​ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ നി​​​​​യോ​​​​​ഗി​​​​​ക്ക​​​​​പ്പെ​​​​​ട്ടി​​​​​രി​​​​​ക്കു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ, മു​​​​​ൻ ദ​​​​​ശാ​​​​​ബ്‌​​​ദ​​​ത്തി​​​​​ൽ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളു​​​​​ടെ പ​​​​​ങ്കാ​​​​​ളി​​​​​ത്തം 10-15 ശ​​​​​ത​​​​​മാ​​​​​നം കു​​​​​റ​​​​​ഞ്ഞു. അ​​​​​നു​​​​​ബ​​​​​ന്ധ​​​​​മാ​​​​​യി​​​​​ട്ട് ഈ ​​​​​രം​​​​​ഗ​​​​​ത്ത് ചെല​​​​​വാ​​​​​ക്ക​​​​​ലു​​​​​ക​​​​​ൾ കു​​​​​റ​​​​​യു​​​​​ന്ന​​​​​താ​​​​​യി റി​​​​​പ്പോ​​​​​ർ​​​​​ട്ടി​​​​​ല്ല.

വ്യ​​​​​വ​​​​​സാ​​​​​യ ​​കാ​​​​​പ്പി​​​​​റ്റ​​​​​ൽ നി​​​​​ക്ഷേ​​​​​പം 14 ശ​​​​​ത​​​​​മാ​​​​​ന​​​​​മാ​​​​​യി​​​​​രു​​​​​ന്ന​​​​​ത് പത്തിലേ​​​​​ക്ക് താ​​​​​ഴ്ന്ന​​​​​ത് തി​​​​​ക​​​​​ച്ചും അ​​​​​ഭി​​​​​ല​​​​​ഷ​​​​​ണീ​​​​​യ​​​​​മ​​​​​ല്ല. സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ പ​​​​​ല ത​​​​​ല​​​​​ങ്ങ​​​​​ളി​​​​​ലും ഭ​​​​​ര​​​​​ണ ന​​​​​ട​​​​​ത്തി​​​​​പ്പി​​​​​ന്‍റെ യൂ​​​​​ണി​​​​​റ്റ് കോ​​​​​സ്റ്റു​​​​​ക​​​​​ൾ ക്ര​​​​​മേ​​​​​ണ വ​​​​​ർ​​​ധി​​​​​ച്ചു​​​​​വ​​​​​രു​​​​​ന്ന​​​​​ത് കാ​​​​​ര​​​​​ണം. സാ​​​​​ധാ​​​​​ര​​​​​ണ​​​​​ക്കാ​​​​​ര​​​​​ന് അ​​​​​നു​​​​​ബ​​​​​ന്ധ വ​​​​​ർ​​​​​ധി​​​​​ത സേ​​​​​വ​​​​​ന ചെല​​​​​വു​​​​​ക​​​​​ൾ താ​​​​​ങ്ങാ​​​​​നാ​​​കു​​​​​ന്നി​​​​​ല്ല.

മ​​​​​റ്റൊ​​​​​രു പ്ര​​​​​സ​​​​​ക്ത മേ​​​​​ഖ​​​​​ല പൊ​​​​​തു​​​​​ജ​​​​​നാ​​​​​രോ​​​​​ഗ്യ​​​​​മാ​​​​​ണ്. ആ​​​​​രോ​​​​​ഗ്യ​​​രം​​​​​ഗ​​​​​ത്ത് രോ​​​​​ഗി​​​​​ക​​​​​ൾ ചെ​​​ല​​​​​വി​​​​​ടേ​​​​​ണ്ടി​​​​​വ​​​​​രു​​​​​ന്ന ‘ഔ​​​​​ട്ട് ഓ​​​​​ഫ് പോ​​​​​ക്ക​​​​​റ്റ്’ ചെ​​​​​ല​​​​​വു​​​​​ക​​​​​ൾ ക്ര​മാ​​​​​തീ​​​​​ത​​​​​മാ​​​​​യി വ​​​​​ർ​​​​​ധി​​​​​ച്ചു​​​​​വ​​​​​രു​​​​​ന്നു.

തൊ​​​​​ഴി​​​​​ലി​​​​​ല്ലാ​​​​​യ്മ

ആ​​​​​നു​​​​​കാ​​​​​ലി​​​​​ക ലേ​​​​​ബ​​​​​ർ ഫോ​​​​​ഴ്സ് സ​​​​​ർ​​​​​വേ പ്ര​​​​​കാ​​​​​രം കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ പൊ​​​​​തു തൊ​​​​​ഴി​​​​​ലി​​​​​ല്ലാ​​​​​യ്മ നി​​​​​ര​​​​​ക്ക് (പി​​​എ​​​​​ൽ​​​എ​​​​​ഫ്​​​​​എ​​​​​സ്) ഏ​​​ഴി​​​ൽനി​​​​​ന്ന് ഒ​​​മ്പ​​​തി​​​​​ലെ​​​​​ത്തി​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു. ഇ​​​​​ത് ഇ​​​​​ന്ത്യ​​​​​യി​​​​​ലെ​​​ത​​​​​ന്നെ ഏ​​​​​റ്റ​​​​​വും കൂ​​​​​ടി​​​​​യ റേ​​​​​റ്റാ​​​​​ണ്. അ​​​​​ഖി​​​​​ലേ​​​​​ന്ത്യാ ത​​​​​ല​​​​​ത്തി​​​​​ലി​​​​​ത് 3-5 ശ​​​​​ത​​​​​മാ​​​​​ന​​​​​മാ​​​​​കു​​​​​ന്നു. സം​​​​​സ്ഥാ​​​​​ന​​​​​ത്തെ അ​​​​​ഭ്യ​​​​​സ്ത​​​​​വി​​​​​ദ്യ​​​​​രു​​​​​ടെ തൊ​​​​​ഴി​​​​​ലി​​​​​ല്ലാ​​​​​യ്മ നി​​​​​ര​​​​​ക്കും വ​​​​​ള​​​​​രെ രൂ​​​​​ക്ഷ​​​​​മാ​​​​​യി ഉ​​​​​യ​​​​​ർ​​​​​ന്നു തു​​​​​ട​​​​​രു​​​​​ന്നു. ഉ​​​​​ചി​​​​​ത​​​​​മാ​​​​​യ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം, സ്കി​​​​​ൽ, തൊ​​​​​ഴി​​​​​ൽ ഏ​​​​​കോ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ വ​​​​​ള​​​​​രെ കു​​​​​റ​​​​​വാ​​​​​ണ്. ഇ​​​​​ക്കാ​​​​​ര്യ​​​​​ത്തി​​​​​ൽ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ-തൊ​​​​​ഴി​​​​​ൽ വ​​​​​കു​​​​​പ്പു​​​​​ക​​​​​ൾ ഏ​​​​​കോ​​​​​പി​​​​​ച്ച് പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്നി​​​​​ല്ല.

ഭ​​​​​ര​​​​​ണ​​​ഭാ​​​​​രം കു​​​​​റ​​​​​യ്ക്കാം, സ​​​​​ദ്ഭ​​​​​ര​​​​​ണം ഉറപ്പി​​​​​ക്കാം

ഭ​​​​​ര​​​​​ണ​​​ത്ത​​​​​ക​​​​​ർ​​​​​ച്ച​​​​​ക​​​​​ൾ

ക്ര​​​​​മ​​​​​സ​​​​​മാ​​​​​ധാ​​​​​നം തു​​​​​ട​​​​​രെ അ​​​​​ല​​​​​ങ്കോ​​​​​ല​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത് സ​​​ദ്ഭ​​​​​ര​​​​​ണ പ​​​​​രാ​​​​​ജ​​​​​യ​​​​​ത്തെ​​​​​യാ​​​​​ണ് പ്ര​​​​​തി​​​​​ഫ​​​​​ലി​​​​​പ്പി​​​​​ക്കു​​​​​ക. ബ​​​​​ന്ദു​​​​​ക​​​​​ൾ, ഹ​​​​​ർ​​​​​ത്താ​​​​​ലു​​​​​ക​​​​​ൾ, സ​​​​​മ​​​​​ര​​​​​ങ്ങ​​​​​ൾ എ​​​​​ന്നി​​​​​വ സ​​​​​ന്പ​​​​​ദ്‌​​​വ്യ​​​​​വ​​​​​സ്ഥ​​​​​യെ ത​​​​​ക​​​​​ർ​​​​​ക്കു​​​​​ന്നു. പൊ​​​​​തു​​​​​മു​​​​​ത​​​​​ലു​​​​​ക​​​​​ൾ ന​​​​​ശി​​​​​പ്പി​​​​​ക്ക​​​​​പ്പെ​​​​​ടു​​​ക​​​യും തൊ​​​​​ഴി​​​​​ലും വ​​​​​രു​​​​​മാ​​​​​ന​​​​​വും ന​​​ഷ്‌​​​ട​​​പ്പെ​​​​​ടു​​​​​ത്തു​​​​​ക​​​യും ചെ​​​യ്യു​​​ന്നു. സ​​​​​ർ​​​​​ക്കാ​​​​​ർ, സ്വ​​​​​കാ​​​​​ര്യ സം​​​​​രം​​​​​ഭ​​​​​ക​​​​​ർ​​​​​ക്ക് പ്രാ​​​​​ദേ​​​​​ശി​​​​​ക, രാ​​​ഷ്‌​​​ട്രീ​​​യ എ​​​​​തി​​​​​ർ​​​​​പ്പു​​​​​ക​​​​​ൾ നേ​​​​​രി​​​​​ടേ​​​​​ണ്ടി​​​​​വ​​​​​രു​​​​​ന്നു​​​​​ണ്ട്. അ​​​​​ഴി​​​​​മ​​​​​തി, സ്വ​​​​​ജ​​​​​ന പ​​​​​ക്ഷ​​​​​പാ​​​​​തം, രാ​​​ഷ്‌​​​ട്രീ​​​​​യ എ​​​​​തി​​​​​രാ​​​​​ളി​​​​​ക​​​​​ളെ ഇ​​​​​ല്ലാ​​​​​താ​​​​​ക്ക​​​​​ൽ, രാ​​​ഷ്‌​​​ട്രീ​​​​​യ ഏ​​​​​ക പാ​​​​​ർ​​​​​ട്ടി ധ്രു​​​​​വീ​​​​​ക​​​​​ര​​​​​ണ​​​​​ങ്ങ​​​​​ൾ/​​​​​മേ​​​​​ൽ​​​​​ക്കോ​​​​​യ്മ​​​​​ക​​​​​ൾ എ​​​​​ന്നി​​​​​വ ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​പ​​​​​ര​​​​​മാ​​​​​യ ഭ​​​​​ര​​​​​ണ​​​ന​​​​​ട​​​​​ത്തി​​​​​പ്പി​​​​​ന് ഗു​​​​​ണ​​​​​ക​​​​​ര​​​​​മ​​​​​ല്ല.

ധ​​​​​ന ക​​​​​മ്മീ​​​​​ഷ​​​​​നു​​​​​ക​​​​​ൾ, ഓ​​​​​ഡി​​​​​റ്റ് റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ക​​​​​ൾ, ജു​​​​​ഡീ​​​​​ഷ​​​​​ൽ ഉ​​​​​ത്ത​​​​​ര​​​​​വു​​​​​ക​​​​​ൾ എ​​​​​ന്നി​​​​​വ പാ​​​​​ലി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ൽ ഭ​​​​​ര​​​​​ണ​​​ഘ​​​​​ട​​​​​നാ സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ അ​​​​​ലം​​​​​ഭാ​​​​​വം, കാ​​​​​ര​​​​​ണ​​​​​ക്കാ​​​​​രാ​​​​​യ​​​​​വ​​​​​ർ ശി​​​​​ക്ഷി​​​​​ക്ക​​​​​പ്പെ​​​​​ടാ​​​​​തെ പോ​​​​​വു​​​​​ന്ന​​​​​ത്, ക​​​​​ഷ്‌​​​ട​​​​​ന​​​​​ഷ്‌​​​ട​​​​​ങ്ങ​​​​​ൾ​​​​​ക്ക് പി​​​​​ഴ വ​​​​​സൂ​​​​​ലാ​​​​​ക്കാ​​​​​ത്ത​​​​​ത് എ​​​ന്നി​​​വ​​​യൊ​​​ക്കെ പ​​​​​ല​​​​​ത​​​​​ല​​​​​ങ്ങ​​​​​ളി​​​​​ലും ന​​​​​ട​​​​​ക്കു​​​​​ന്നു. ഇ​​​​​വ​​​​​യു​​​​​ടെ സ​​​​​മ​​​​​ഗ്ര അ​​​​​വ​​​​​ലോ​​​​​ക​​​​​ന റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ക​​​​​ൾ സ​​​​​ർ​​​​​ക്കാ​​​​​ർ ത​​​​​യാ​​​​​റാ​​​​​ക്കി സ​​​ദ്ഭ​​​​​ര​​​​​ണ വ​​​​​കു​​​​​പ്പ് രൂ​​​​​പീ​​​​​ക​​​​​രി​​​​​ച്ച് ഫ​​​​​ല​​​​​പ്ര​​​​​ദ​​​​​മാ​​​​​യ സ​​​ദ്ഭ​​​​​ര​​​​​ണ നി​​​​​ർ​​​​​വ​​​ഹ​​​​​ണം ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യ​​​​​ട്ടെ. വി​​​​​ജി​​​​​ല​​​​​ൻ​​​​​സ് റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ക​​​​​ൾ അ​​​​​വ​​​​​ഗ​​​​​ണി​​​​​ക്കു​​​ന്ന​​​തും പൂ​​​​​ഴ്ത്തി​​​വ​​​​​യ്ക്കു​​​ന്ന​​​തും രാ​​​​​ഷ്‌​​​ട്രീ​​​​​യ ദു​​​​ർ​​​ഭ​​​​​ര​​​​​ണം ത​​​​​ന്നെ.

സ​​​​​ദ്ഭ​​​ര​​​​​ണം ഏ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തേ​​​​​ണ്ട​​​​​വമാ​​​​​റ്റ​​​​​ങ്ങ​​​​​ൾ ക​​​​​ട​​​​​ന്നു​​​​​വ​​​​​രേ​​​​​ണ്ട സു​​​​​പ്ര​​​​​ധാ​​​​​ന ഭ​​​​​ര​​​​​ണ​​​ത​​​​​ല​​​​​ങ്ങ​​​​​ൾ:

നി​​​​​ല​​​​​വി​​​​​ലെ വ​​​​​ള​​​​​രെ ഉ​​​​​യ​​​​​ർ​​​​​ന്ന റ​​​​​വ​​​​​ന്യു ചെല​​​​​വ് നി​​​​​ര​​​​​ക്ക് 75ൽനി​​​​​ന്നു 65 ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തി​​​​​ലേക്ക് കു​​​​​റ​​​​​യ്ക്കു​​​​​ക. പൊ​​​​​തു​​​​​മേ​​​​​ഖ​​​​​ല​​​​​യു​​​​​ടെ ന​​​​​ഷ്‌​​​ടം 20-30 ശ​​​​​ത​​​​​മാ​​​​​നം ഓ​​​​​രോ വ​​​​​ർ​​​​​ഷ​​​​​വും ഇ​​​​​ല്ലാ​​​​​താ​​​​​ക്കാം. തു​​​​​ട​​​​​രെ ന​​​​​ഷ്‌​​​ട​​​ത്തി​​​​​ലാ​​​​​യ കെ​​​എ​​​​​സ്ആ​​​​​ർ​​​​​ടി​​​​​സി/​​​​​കെ​​​​​എ​​​​​സ്​​​​​ഇ​​​ബി മു​​​​​ത​​​​​ലാ​​​​​യ​​​​​വ സ്വ​​​​​കാ​​​​​ര്യ​​​​​വ​​​​​ത്ക​​​​​രി​​​​​ക്കാം.

നി​​​​​ല​​​​​വി​​​​​ലെ ഭാ​​​​​ഗി​​​​​ക ഡി​​​​​ജി​​​​​റ്റൈ​​​​​സേ​​​​​ഷ​​​​​നു​​​​​ക​​​​​ൾ സ​​​​​ന്പൂ​​​​​ർ​​​​​ണ​​​​​മാ​​​​​ക്കാം, എ​​​​​ല്ലാ പൊ​​​​​തു​​​ഭ​​​​​ര​​​​​ണ ത​​​​​ല​​​​​ങ്ങ​​​​​ളി​​​​​ലും ന​​​​​ട​​​​​ത്തി​​​​​പ്പ്-​​​​​സു​​​​​താ​​​​​ര്യ​​​​​ത സാ​​​​​ധാ​​​​​ര​​​​​ണ​​​​​ക്കാ​​​​​ര​​​​​ന് അ​​​​​നു​​​​​ഭ​​​​​വ​​​പ്ര​​​​​ദ​​​​​മാ​​​​​ക​​​​​ട്ടെ.

അ​​​​​ടി​​​​​സ്ഥാ​​​​​ന സൗ​​​​​ക​​​​​ര്യ നി​​​​​ക്ഷേ​​​​​പ ചെ​​​​​ല​​​​​വാ​​​​​ക്ക​​​​​ലു​​​​​ക​​​​​ൾ നി​​​​​ല​​​​​വി​​​​​ലെ വ​​​​​ള​​​​​രെ താ​​​​​ണ 10 ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തി​​​​​ൽ നി​​​​​ന്ന് 18-20 ശ​​​​​ത​​​​​മാ​​​​​നം ആ​​​​​ക്കാം. ഭ​​​​​ര​​​​​ണ ന​​​​​ട​​​​​ത്തി​​​​​പ്പ്-​​​​​നി​​​​​ത്യ​​​​​നി​​​​​ദാ​​​​​ന ചെ​​​​​ല​​​​​വു​​​​​ക​​​​​ൾ 60 ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തി​​​​​ന് താ​​​​​ഴെ നി​​​​​ജ​​​​​പ്പെ​​​​​ടു​​​​​ത്താം. ക​​​​​ട-​​​​​ആ​​​​​ഭ്യ​​​​​ന്ത​​​​​ര ഉ​​​​​ത്പാ​​​​​ദ​​​​​ന നി​​​​​ര​​​​​ക്ക് 30 ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തി​​​​​ന് താ​​​​​ഴെ​​​​​യെ​​​​​ത്തി​​​​​ക്കാം.

ആ​​​​​ധി​​​​​കാ​​​​​രി​​​​​ക പ​​​​​ഠ​​​​​ന​​​​​ങ്ങ​​​​​ൾ

ആ​​​​​ർ​​​​​ബി​​​​​ഐ, ഫി​​​​​നാ​​​​​ൻ​​​​​സ് ക​​​​​മ്മീ​​​​​ഷ​​​​​നു​​​​​ക​​​​​ൾ, സി​​​​​എ​​​​​ജി എ​​​​​ന്നി​​​​​വ​​​​​യു​​​​​ടെ പ​​​​​ഠ​​​​​ന റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ക​​​​​ൾ അ​​​​​ടി​​​​​വ​​​​​ര​​​​​യി​​​​​ട്ട് പ​​​​​രാ​​​​​മ​​​​​ർ​​​​​ശി​​​​​ച്ച മൂ​​​​​ന്ന് കേ​​​​​ര​​​​​ള സ​​​​​വി​​​​​ശേ​​​​​ഷ​​​​​ത​​​​​ക​​​​​ളു​​​​​ണ്ട്. വ​​​​​ലി​​​​​യ തോ​​​​​തി​​​​​ലു​​​​​ള്ള ക​​​​​മ്മി​​​​​റ്റ​​​​​ഡ് ചെ​​​​​ല​​​​​വു​​​​​ക​​​​​ൾ, കൂ​​​​​ടി​​​​​യ ധ​​​​​ന​​​​​കാ​​​​​ര്യ ഞെ​​​​​രു​​​​​ക്കം, വ​​​​​ർ​​​ധി​​​ത ക​​​​​ട​​​​​ഭാ​​​​​രം. ഇ​​​​​വ​​​​​യെ ഫ​​​​​ല​​​​​പ്ര​​​​​ദ​​​​​മാ​​​​​യി മ​​​​​റി​​​​​ക​​​​​ട​​​​​ക്കാ​​​​​തെ സാ​​​​​ന്പ​​​​​ത്തി​​​​​ക അ​​​​​ഭി​​​​​വൃ​​​​​ദ്ധി കൈ​​​​​വ​​​​​രി​​​​​ക്കാ​​​​​ൻ കേ​​​​​ര​​​​​ള​​​​​ത്തി​​​​​നു കു​​​​​റു​​​​​ക്കു​​​വ​​​​​ഴി​​​​​ക​​​​​ളി​​​​​ല്ല.

സാ​​​​​ന്പ​​​​​ത്തി​​​​​ക നേ​​​​​ട്ടം

മേ​​​​​ൽ​​​​​പ്പ​​​​​ടി സ​​​​​ദ്ഭ​​​​​ര​​​​​ണ പ​​​​​രി​​​​​ഷ്കാ​​​​​ര​​​​​ങ്ങ​​​​​ൾ വേ​​​ഗ​​​ത്തി​​​​​ൽ ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കി​​​​​യാ​​​​​ൽ ല​​​​​ഭ്യ​​​​​മാ​​​​​വു​​​​​ന്ന ഏ​​​​​താ​​​​​നും പ്രാ​​​​​ഥ​​​​​മി​​​​​ക സാ​​​​​ന്പ​​​​​ത്തി​​​​​ക നേ​​​​​ട്ട​​​​​ങ്ങ​​​​​ൾ ചു​​​​​രു​​​​​ക്ക​​​​​ത്തി​​​​​ൽ ല​​​​​ളി​​​​​ത​​​​​മാ​​​​​യി വി​​​​​ശ​​​​​ദ​​​​​മാ​​​​​ക്ക​​​​​ട്ടെ:

മ​​​​​റ്റ് ബാ​​​​​ധ്യ​​​ത​​​​​ക​​​​​ൾ സൃ​​​​​ഷ്‌​​​ടി​​​​​ക്കാ​​​​​തെ ധ​​​​​ന​​​​​ല​​​​​ഭ്യ​​​​​ത 20,000 കോ​​​​​ടി വി​​​​​ടു​​​​​ത​​​​​ലാ​​​​​ക്കി ല​​​​​ഭ്യ​​​​​മാ​​​​​ക്കും. ഉ​​​​​ത്പാ​​​​​ദ​​​​​ന ക്ഷ​​​​​മ​​​​​ത 20-30 ശ​​​​​ത​​​​​മാ​​​​​നം വ​​​​​ർ​​​ധി​​​ക്കും. ഭ​​​​​ര​​​​​ണ ചെ​​​​​ല​​​​​വു​​​​​ക​​​​​ൾ 10 മു​​​​​ത​​​​​ൽ 15 ശ​​​​​ത​​​​​മാ​​​​​നം​​​വ​​​​​രെ കു​​​​​റ​​​​​വു ചെ​​​​​യ്യു​​​​​വാ​​​​​ൻ സാ​​​​​ധി​​​​​ക്കും. സ്വ​​​​​കാ​​​​​ര്യ, സ​​​​​ഹ​​​​​ക​​​​​ര​​​​​ണ, ത​​​​​ദ്ദേ​​​​​ശീ​​​​​യ മേ​​​​​ഖ​​​​​ല​​​​​യു​​​​​ടെ പ്രോ​​​​​ത്സാ​​​​​ഹ​​​​​നം, പു​​​​​തി​​​​​യ തൊ​​​​​ഴി​​​​​ലു​​​​​ക​​​​​ൾ, ഉ​​​​​യ​​​​​ർ​​​​​ന്ന വ​​​​​രു​​​​​മാ​​​​​നം-​​​​​വേ​​​​​ത​​​​​നം, ഉ​​​​​ത്പാ​​​​​ദ​​​​​ന ക്ഷ​​​​​മ​​​​​ത​​​​​യ്ക്ക് ആ​​​​​ക്കം എ​​​​​ന്നി​​​​​വ താ​​​​​നെ ല​​​​​ഭ്യ​​​​​മാ​​​​​കും. ഇ​​​​​പ്ര​​​​​കാ​​​​​ര​​​​​മു​​​​​ള്ള സം​​​​​രം​​​​​ഭ​​​​​ക സാ​​​​​ന്പ​​​​​ത്തി​​​​​ക മു​​​​​ന്നേ​​​​​റ്റം വ​​​​​ള​​​​​ർ​​​​​ച്ചാ കു​​​​​തി​​​​​പ്പി​​​​​നെ പ്രോ​​​​​ത്സാ​​​​​ഹി​​​​​പ്പി​​​​​ക്കും.

ഈ​​​​​സ് ഓ​​​​​ഫ് ബി​​​​​സി​​​​​ന​​​​​സ്‌​​

സം​​​​​സ്ഥാ​​​​​നം പൊ​​​​​തു​​​​​വേ വ്യ​​​​​വ​​​​​സാ​​​​​യ സൗ​​​​​ഹൃ​​​​​ദ​​​​​മ​​​​​ല്ലാ​​​​​യെ​​​​​ന്ന ആ​​​​​ക്ഷേ​​​​​പ​​​​​ത്തി​​​​​ന് അ​​​​​റു​​​​​തി വ​​​ന്ന​​​താ​​​യി കേ​​​​​ര​​​​​ള സ​​​​​ർ​​​​​ക്കാ​​​​​ർ 2024-25 ക​​​​​ളി​​​​​ൽ അ​​​​​വ​​​​​കാ​​​​​ശ​​​​​പ്പെ​​​​​ട്ടു തു​​​​​ട​​​​​ങ്ങി​​​​​യി​​​​​രു​​​​​ന്നു. കേ​​​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​​​ന്‍റെ ബി​​​​​സി​​​​​ന​​​​​സ് റി​​​​​ഫോം ആ​​​​​ക‌്ഷ​​​​​ൻ പ്ലാ​​​​​ൻ പ്ര​​​​​കാ​​​​​രം ‘പ​​​​​രി​​​​​ഷ്കാ​​​​​ര​​​​​ങ്ങ​​​​​ൾ ഏ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന​​​​​തി​​​​​ൽ’ ഏ​​​​​റ്റ​​​​​വും ഉ​​​​​യ​​​​​ർ​​​​​ന്ന നേ​​​​​ട്ടം 2022ൽ ​​​​​കൈ​​​​​വ​​​​​രി​​​​​ച്ച​​​​​താ​​​​​യി 2024 സെ​​​​​പ്റ്റം​​​​​ബ​​​​​റി​​​​​ൽ കേ​​​​​ര​​​​​ള സ​​​​​ർ​​​​​ക്കാ​​​​​ർ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു.

അ​​​​​താ​​​​​യ​​​​​ത് ബി​​​ആ​​​ർ​​​എ​​​പി ഘ​​​​​ട​​​​​ന​​​​​ക​​​​​ൾ പ്ര​​​​​കാ​​​​​രം പ​​​​​രി​​​​​ഷ്കാ​​​​​ര​​​​​ങ്ങ​​​​​ൾ ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​ൽ കേ​​​​​ര​​​​​ള വ്യ​​​​​വ​​​​​സാ​​​​​യ വ​​​​​കു​​​​​പ്പ് മു​​​​​ന്നേ​​​​​റ്റം ന​​​​​ട​​​​​ത്തി​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു. ഈ ​​​​​നേ​​​​​ട്ട​​​​​ം പ്ര​​​​​ശ​​​​​ംസ​​​​​നീ​​​​​യം ത​​​​​ന്നെ. ഇ​​​​​ട​​​​​തു​​​​​പ​​​​​ക്ഷം വ്യ​​​​​വ​​​​​സാ​​​​​യ സൗ​​​​​ഹൃ​​​​​ദ​​​​​മ​​​​​ല്ലാ​​​​​യെ​​​​​ന്ന ആ​​​​​ക്ഷേ​​​​​പം ഇ​​​​​നി നി​​​​​ല​​​​​നി​​​​​ല്ക്കി​​​​​ല്ല. ചു​​​​​രു​​​​​ക്ക​​​​​ത്തി​​​​​ൽ, ഈ ​​​​​ബി​​​ആ​​​​​ർ​​​​​എ​​​​​പി അ​​​​​ള​​​​​ക്കു​​​​​ന്ന​​​​​ത് വ്യ​​​​​വ​​​​​സാ​​​​​യ​​​രം​​​​​ഗ​​​​​ത്ത് ക​​​​​ട​​​​​ന്നു​​​​​വ​​​​​ന്നി​​​​​രി​​​​​ക്കു​​​​​ന്ന റെ​​​​​ഗു​​​​​ലേ​​​​​റ്റ​​​​​റി പ​​​​​രി​​​​​ഷ്കാ​​​​​ര​​​​​ങ്ങ​​​​​ൾ, സി​​​​​സ്റ്റം മോ​​​​​ടി​​​​​പി​​​​​ടി​​​​​പ്പി​​​​​ക്ക​​​​​ലു​​​​​ക​​​​​ൾ, നി​​​​​ക്ഷേ​​​​​പ സൗ​​​​​ഹൃ​​​​​ദ നി​​​​​ല​​​​​പാ​​​​​ടു​​​​​ക​​​​​ൾ പ്രോ​​​​​ത്സാ​​​​​ഹി​​​​​പ്പി​​​​​ക്ക​​​​​ലു​​​​​ക​​​​​ൾ എ​​​​​ന്നി​​​​​വ​​​​​ക​​​​​ളെ​​​​​യാ​​​​​ണ്. എ​​​​​ന്നാ​​​​​ൽ, പ​​​​​രി​​​​​ണി​​​​​ത വ്യ​​​​​വ​​​​​സാ​​​​​യ നേ​​​​​ട്ട​​​​​ങ്ങ​​​​​ൾ എ​​​​​ന്താ​​​​​ണ്?

മേ​​​​​ൽ പ​​​​​രി​​​​​ഷ്കാ​​​​​ര​​​​​ങ്ങ​​​​​ൾ വേ​​​​​ണ്ട​​​​​ത്ര പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കാ​​​​​ത്ത ചി​​​​​ല പ്ര​​​​​ധാ​​​​​ന ഇ​​​​​ന​​​​​ങ്ങ​​​​​ൾ ശ്ര​​​​​ദ്ധ അ​​​​​ർ​​​​​ഹി​​​​​ക്കു​​​​​ന്നു. (1) ​​വ്യ​​​​​വ​​​​​സാ​​​​​യ വ​​​​​ള​​​​​ർ​​​​​ച്ച​​​​​യെ ഇ​​​​​വ എ​​​​​ത്ര​​​​​മാ​​​​​ത്രം പ്രോ​​​​​ത്സാ​​​​​ഹി​​​​​പ്പി​​​​​ച്ചു (2) പു​​​​​തി​​​​​യ വ്യ​​​​​വ​​​സാ​​​​​യ നി​​​​​ക്ഷേ​​​​​പ​​​​​ങ്ങ​​​​​ൾ എ​​​​​ത്ര കാ​​​​​ര്യ​​​​​മാ​​​​​ത്ര പ്ര​​​​​സ​​​​​ക്ത​​​​​മാ​​​​​യി ക​​​​​ട​​​​​ന്നു​​​​​വ​​​​​ന്നു? (3) പു​​​​​തി​​​​​യ തൊ​​​​​ഴി​​​​​ല​​​​​വ​​​​​സ​​​​​ര​​​​​ങ്ങ​​​​​ൾ എ​​​​​ത്ര ഫ​​​​​ല​​​​​പ്ര​​​​​ദ​​​​​മാ​​​​​യി? (4) ​​തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ളു​​​​​ടെ വ​​​​​രു​​​​​മാ​​​​​നം, വേ​​​​​ത​​​​​നം എ​​​​​ന്നി​​​​​വ​​​​​യിൽ വ​​​​​ർ​​​​​ധ​​​ന രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യൊ? (5) വ്യ​​​​​വ​​​​​സാ​​​​​യ​​​​​ങ്ങ​​​​​ൾ ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​വാ​​​​​നു​​​​​ള്ള ഭൂ​​​​​മി​​​​​യു​​​​​ടെ ല​​​​​ഭ്യ​​​​​ത മെ​​​​​ച്ച​​​​​പ്പെ​​​​​ട്ടോ? (6) ​​ഇ​​​​​ത​​​​​ര അ​​​​​ടി​​​​​സ്ഥാ​​​​​ന സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ളു​​​​​ടെ അ​​​​​ഭാ​​​​​വ​​​​​ങ്ങ​​​​​ൾ എ​​​​​പ്ര​​​​​കാ​​​​​ര​​​​​മാ​​​​​ണ് മെ​​​​​ച്ച​​​​​പ്പെ​​​​​ട്ട​​​​​ത്? (7) കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ പ്ര​​​​​കൃ​​​​​തി സൗ​​​​​ഹൃ​​​​​ദ-​​​​​സു​​​​​സ്ഥി​​​​​ര വി​​​​​ക​​​​​സ​​​​​നം ഉ​​​​​റ​​​​​പ്പാ​​​​​ക്കാ​​​​​ൻ എ​​​​​ന്ത് ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളാ​​​​​ണ് ഇ​​​​​തി​​​​​ൻ​​​പ്ര​​​​​കാ​​​​​രം തു​​​​​ട​​​​​ർ​​​​​ന്നു പോ​​​​​രു​​​​​ന്ന​​​​​ത്? ഇ​​​​​വ സം​​​​​ബ​​​​​ന്ധി​​​​​ച്ച വിവരങ്ങ​​​​​ൾ വ്യ​​​​​വ​​​​​സാ​​​​​യ വ​​​​​കു​​​​​പ്പ് വി​​​​​ശ​​​​​ദ​​​​​മാ​​​​​ക്കേ​​​​​ണ്ട​​​​​തു​​​​​ണ്ട്.

 

Latest News

Corehub Up