x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വികസിത കേരളം എന്ന ലക്ഷ്യത്തിനാകണം വോട്ട്

രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ര്‍ (ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ന്‍)
Published: December 8, 2025 05:25 AM IST | Updated: December 8, 2025 05:25 AM IST

ഇ​​​ട​​​തും മ​​​തി​​​യാ​​​യി വ​​​ല​​​തും മ​​​തി​​​യാ​​​യി, ഇ​​​നി വ​​​ര​​​ണം ബി​​​ജെ​​​പി എ​​​ന്ന മു​​​ദ്രാ​​​വാ​​​ക്യ​​​മാ​​​ണ് ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ ബി​​​ജെ​​​പി കേ​​​ര​​​ള​​​ത്തി​​​ന്‍റെ മു​​​ന്നി​​​ല്‍ വ​​​യ്ക്കു​​​ന്ന​​​ത്. വെ​​​റ ു​​​മൊ​​​രു മു​​​ദ്രാ​​​വാ​​​ക്യ​​​ത്തി​​​ന​​​പ്പു​​​റം വി​​​ക​​​സി​​​ത കേ​​​ര​​​ളം എ​​​ന്ന ല​​​ക്ഷ്യം സാ​​​ക്ഷാ​​​ത്ക്ക​​​രി​​​ക്കാ​​​നു​​​ള്ള മാ​​​ര്‍ഗ്ഗം കൂ​​​ടി​​​യാ​​​യാ​​​ണ് ബി​​​ജെ​​​പി ഇ​​​തി​​​നെ കാ​​​ണു​​​ന്ന​​​ത്. സം​​​സ്ഥാ​​​ന​​​ത്തെ ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ ന​​​ശി​​​പ്പി​​​ച്ച അ​​​ഴി​​​മ​​​തി​​​യെ​​​ന്ന വി​​​പ​​​ത്തി​​​ല്‍ നി​​​ന്നു​​​ള്ള മോ​​​ച​​​ന​​​മാ​​​ണ് ഈ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ ബി​​​ജെ​​​പി ജ​​​ന​​​ങ്ങ​​​ള്‍ക്ക് ഗ്യാ​​​ര​​​ന്‍റി ന​​​ല്‍കു​​​ന്ന​​​ത്.

സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​ക​​​ളു​​​ടെ സ​​​ഹാ​​​യ​​​ത്താ​​​ല്‍ നി​​​ര്‍മി​​​ത ബു​​​ദ്ധി​​​യു​​​ടെ സാ​​​ധ്യ​​​ത​​​ക​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ച്ച് ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ പ​​​ദ്ധ​​​തി നി​​​ര്‍വ​​​ഹ​​​ണ രം​​​ഗ​​​ത്തു​​​നി​​​ന്ന് അ​​​ഴി​​​മ​​​തി പൂ​​​ര്‍ണ​​​മാ​​​യും ഇ​​​ല്ലാ​​​താ​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കു​​​മെ​​​ന്ന വാ​​​ഗ്ദാ​​​ന​​​മാ​​​ണ് ബി​​​ജെ​​​പി ന​​​ല്‍കു​​​ന്ന​​​ത്.

ചി​​​ല രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ര്‍ട്ടി​​​ക​​​ള്‍ പ​​​ത്തും നാ​​​ല്‍പ്പ​​​തും വ​​​ര്‍ഷം തു​​​ട​​​ര്‍ച്ച​​​യാ​​​യി ഭ​​​രി​​​ച്ച് ന​​​ശി​​​പ്പി​​​ച്ച ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ കേ​​​ര​​​ള​​​ത്തി​​​ല്‍ നി​​​ര​​​വ​​​ധി​​​യു​​​ണ്ട്. ശ​​​ത​​​കോ​​​ടി​​​ക​​​ളു​​​ടെ പ​​​ദ്ധ​​​തി നി​​​ര്‍വ​​​ഹ​​​ണ ഫ​​​ണ്ടു​​​ക​​​ള്‍ അ​​​ഴി​​​മ​​​തി ന​​​ട​​​ത്തി തീ​​​ര്‍ത്ത നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് ഉ​​​ദാ​​​ഹ​​​ര​​​ണ​​​ങ്ങ​​​ളാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലെ ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നും ഈ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ ക​​​ണ്ടും​​​കേ​​​ട്ടും അ​​​റി​​​ഞ്ഞ​​​ത്. വീ​​​ട്ടു​​​പ​​​ടി​​​ക്ക​​​ല്‍ സേ​​​വ​​​ന​​​ങ്ങ​​​ള്‍ എ​​​ത്തി​​​ക്കും എ​​​ന്ന വാ​​​ഗ്ദാ​​​ന​​​മാ​​​ണ് ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ല്‍ അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യാ​​​ല്‍ ബി​​​ജെ​​​പി ആ​​​ദ്യം ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്. ഏ​​​റ്റ​​​വും താ​​​ഴെ​​​ത്ത​​​ട്ടു​​​വ​​​രെ വി​​​ക​​​സ​​​ന​​​ത്തി​​​ന്‍റെ​​​യും ഭ​​​ര​​​ണ​​​ത്തി​​​ന്‍റെ​​​യും പ്ര​​​യോ​​​ജ​​​ന​​​ങ്ങ​​​ള്‍ ല​​​ഭ്യ​​​മാ​​​ക്കും.


അ​​​ഴി​​​മ​​​തി​​​യി​​​ലും സ്വ​​​ജ​​​ന​​​പ​​​ക്ഷ​​​പാ​​​ത​​​ത്തി​​​ലും പ്രീ​​​ണ​​​ന​​​ത്തി​​​ലും മു​​​ങ്ങി​​​യ ഇ​​​രു​​​മു​​​ന്ന​​​ണി​​​ക​​​ള്‍ക്കും ബ​​​ദ​​​ലാ​​​യി, ന​​​രേ​​​ന്ദ്ര മോ​​​ദി സ​​​ര്‍ക്കാ​​​രി​​​ന്‍റെ വി​​​ക​​​സ​​​ന​​​ന​​​യം ഓ​​​രോ വാ​​​ര്‍ഡി​​​ലും എ​​​ത്തി​​​ക്കാ​​​നും കേ​​​ര​​​ള​​​ത്തി​​​ല്‍ വ​​​ലി​​​യൊ​​​രു രാ​​​ഷ്‌​​​ട്രീ​​​യ മാ​​​റ്റ​​​ത്തി​​​നു തു​​​ട​​​ക്കം കു​​​റി​​​ക്കാ​​​നും ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഒ​​​ര​​​വ​​​സ​​​ര​​​മാ​​​ണ്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ടു​​​ക്കു​​​മ്പോ​​​ള്‍ ക​​​ണ്ണി​​​ല്‍ പൊ​​​ടി​​​യി​​​ട്ടും വ​​​ര്‍ഗീ​​​യ കാ​​​ര്‍ഡ് ഇ​​​റ​​​ക്കി​​​യും ര​​​ണ്ടു മു​​​ന്ന​​​ണി​​​ക​​​ളും ന​​​ട​​​ത്തു​​​ന്ന നാ​​​ട​​​ക​​​ത്തി​​​ല്‍ നി​​​ഷ്‌​​​ക​​​ള​​​ങ്ക​​​രാ​​​യ ജ​​​ന​​​ങ്ങ​​​ള്‍ വീ​​​ണു പോ​​​കു​​​ക​​​യാ​​​ണ്.


വി​​​ല​​​ക്ക​​​യ​​​റ്റ​​​ത്തി​​​ലും തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ​​​യി​​​ലും കേ​​​ര​​​ള​​​മാ​​​ണ് രാ​​​ജ്യ​​​ത്ത് മു​​​ന്‍പി​​​ല്‍ നി​​​ല്‍ക്കു​​​ന്ന​​​ത്. ക​​​ടം മേ​​​ടി​​​ച്ച് മാ​​​ത്രം ഭ​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​ര്‍ കേ​​​ര​​​ള​​​ത്തി​​​ന്‍റെ ഭാ​​​വി ഇ​​​ല്ലാ​​​താ​​​ക്കു​​​ക​​​യാ​​​ണ്. ഒ​​​രു​​​പാ​​​ട് വി​​​ക​​​സ​​​ന സാ​​​ധ്യ​​​ത​​​ക​​​ള്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന കേ​​​ര​​​ള​​​ത്തെ പൂ​​​ര്‍ണ​​​മാ​​​യും ഒ​​​രു ഉ​​​പ​​​ഭോ​​​ക്ത സം​​​സ്ഥാ​​​ന​​​മാ​​​ക്കി മാ​​​റ്റി​​​യ​​​തും ഇ​​​ട​​​ത്, വ​​​ല​​​ത് മു​​​ന്ന​​​ണി​​​ക​​​ളു​​​ടെ ഭ​​​ര​​​ണ​​​മാ​​​ണ്.


മോ​​​ദി സ​​​ര്‍ക്കാ​​​ര്‍ ന​​​ട​​​പ്പാ​​​ക്കി​​​യ ജ​​​ന​​​ക്ഷേ​​​മ പ​​​ദ്ധ​​​തി​​​ക​​​ളെ​​​ല്ലാം രാ​​​ജ്യ​​​ത്തെ 140 കോ​​​ടി ജ​​​ന​​​ങ്ങ​​​ള്‍ക്കും വേ​​​ണ്ടി​​​യു​​​ള്ള​​​താ​​​ണ്. യാ​​​തൊ​​​രു ഭേ​​​ദ​​​ഭാ​​​വ​​​ങ്ങ​​​ളു​​​മി​​​ല്ലാ​​​തെ വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ള്‍ ന​​​ട​​​പ്പാ​​​ക്കു​​​ന്ന മോ​​​ദി സ​​​ര്‍ക്കാ​​​രി​​​ന്‍റെ മാ​​​തൃ​​​ക​​​ത​​​ന്നെ കേ​​​ര​​​ള​​​ത്തി​​​ലെ ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും ബി​​​ജെ​​​പി അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യാ​​​ല്‍ ന​​​ട​​​പ്പാ​​​ക്കും.


കോ​​​ണ്‍ഗ്ര​​​സ് ജ​​​മാ​​​അ​​​ത്ത് ഇ​​​സ്‌​​​ലാ​​​മി​​​യെ​​​യും എ​​​സ്ഡി​​​പി​​​ഐ​​​യെ​​​യും കൂ​​​ട്ടു​​​പി​​​ടി​​​ക്കു​​​മ്പോ​​​ള്‍ സി​​​പി​​​എം പി​​​ഡി​​​പി -എ​​​സ്ഡി​​​പി​​​ഐ എ​​​ന്നി​​​വ​​​രു​​​മാ​​​യും പ്രാ​​​ദേ​​​ശി​​​ക ത​​​ല​​​ത്തി​​​ല്‍ സ​​​ഖ്യം ഉ​​​ണ്ടാ​​​ക്കു​​​ന്നു. രാ​​​ജ്യ​​​സു​​​ര​​​ക്ഷ​​​യ്ക്ക് പോ​​​ലും വെ​​​ല്ലു​​​വി​​​ളി സൃ​​​ഷ്ടി​​​ക്കു​​​ന്ന മ​​​ത​​​മൗ​​​ലി​​​ക​​​വാ​​​ദ സം​​​ഘ​​​ട​​​ന​​​ക​​​ളെ മു​​​ഖ്യ​​​ധാ​​​ര രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ലേ​​​ക്ക് കൊ​​​ണ്ടു​​​വ​​​ന്ന അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ രാ​​​ഷ്‌​​​ട്രീ​​​യ​​​മാ​​​ണ് ഇ​​​നി മു​​​ന്ന​​​ണി​​​ക​​​ളും ന​​​ട​​​ത്തു​​​ന്ന​​​ത്.


രാ​ഷ്‌​ട്രീ​യ വി​രോ​ധ​വും തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളു​ടെ സ​മ്മ​ര്‍ദ​വും കാ​ര​ണം കേ​ന്ദ്ര​ത്തി​ന്‍റെ പി​എം ശ്രീ ​പ​ദ്ധ​തി​പോ​ലും അ​ട്ടി​മ​റി​ച്ച്, ന​മ്മു​ടെ കു​ട്ടി​ക​ള്‍ക്ക് ല​ഭി​ക്കേ​ണ്ട ആ​ധു​നി​ക വി​ദ്യാ​ഭ്യാ​സ സൗ​ക​ര്യ​ങ്ങ​ള്‍ നി​ഷേ​ധി​ക്കു​ക​യാ​ണ് സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍. സ്‌​കൂ​ളു​ക​ള്‍ ത​ക​ര്‍ന്നു​വീ​ഴു​മ്പോ​ഴും കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യേ​ക്കാ​ള്‍ വ​ലു​ത് ത​ങ്ങ​ളു​ടെ വോ​ട്ട് ബാ​ങ്ക് ആ​ണെ​ന്ന് എ​ല്‍ഡി​എ​ഫ് തെ​ളി​യി​ക്കു​ന്നു.


കേ​ര​ള​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യ ശ​ബ​രി​മ​ല​യെ​പോ​ലും ത​ക​ര്‍ക്കു​ക​യാ​ണ് ഇ​രു​മു​ന്ന​ണി​ക​ളും കാ​ലാ​കാ​ല​ങ്ങ​ളാ​യി ചെ​യ്യു​ന്ന​ത്. അ​വി​ട​ത്തെ ആ​ചാ​ര​ങ്ങ​ള്‍ ത​ക​ര്‍ക്കാ​ന്‍ ശ്ര​മി​ച്ചു ഒ​ടു​വി​ല്‍ സ്വ​ര്‍ണം​പോ​ലും മോ​ഷ്ടി​ച്ച് ക​ട​ത്തു​ന്നു, മു​ഖ്യ​മ​ന്ത്രി​യു​ടെ സ്വ​ന്ത​ക്കാ​രാ​യ ര​ണ്ട് ദേ​വ​സ്വം ബോ​ര്‍ഡ് പ്ര​സി​ഡ​ന്‍റ്മാ​രാ​ണ് ഇ​പ്പോ​ള്‍ ജ​യി​ലി​ല്‍ കി​ട​ക്കു​ന്ന​ത്. ദേ​വ​സ്വം മ​ന്ത്രി​മാ​ര്‍ക്കും ഇ​തി​ല്‍ പ​ങ്കു​ണ്ടാ​യി​രു​ന്നു എ​ന്ന് അ​റ​സ്റ്റി​ലാ​യ​വ​ര്‍ വെ​ളി​പ്പെ​ടു​ത്തി​ക്ക​ഴി​ഞ്ഞു. ഒ​രു മോ​ഷ​ണ​മാ​യി മാ​ത്ര​മ​ല്ല ഇ​തി​നെ കാ​ണേ​ണ്ട​ത്.

ഇ​തി​നു പി​ന്നി​ല്‍ അ​ന്താ​രാ​ഷ്‌​ട്ര മാ​ഫി​യ ബ​ന്ധം കോ​ട​തി​ത​ന്നെ സം​ശ​യി​ച്ച​താ​ണ്. യു​ഡി​എ​ഫ് സ​ര്‍ക്കാ​രി​ന്‍റെ കാ​ല​ത്തും ശ​ബ​രി​മ​ല​യി​ല്‍ ന​ട​ന്ന​ത് വ​ലി​യ കൊ​ള്ള​യാ​ണ്. തീ​ര്‍ഥാ​ട​ക​ര്‍ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ പോ​ലും ഒ​രു​ക്കാ​തെ കു​ടി​വെ​ള്ളം പോ​ലും ന​ല്‍കാ​തെ പ​ണ​വും അ​ഴി​മ​തി​യും മാ​ത്ര​മാ​ണ് ഇ​രു കൂ​ട്ട​രും ല​ക്ഷ്യ​മി​ടു​ന്ന​ത്.

Tags : developed Kerala

Recent News

Corehub Up