Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Developmental Strides

Ernakulam

ജി​ല്ല​യി​ല്‍ വ​ന്‍ വി​ക​സ​ന മു​ന്നേ​റ്റം ല​ക്ഷ്യം: മ​ന്ത്രി റോ​ജി

കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ വ​ന്‍ വി​ക​സ​ന മു​ന്നേ​റ്റ​മാ​ണ് യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി റോ​ജി എം. ​ജോ​ണ്‍. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജി​ല്ല​യി​ല്‍ നി​ന്ന് വി​ജ​യി​ച്ച എം​എ​ല്‍​എ​മാ​ര്‍​ക്ക് യു​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ല്‍​കി​യ സ്വീ​ക​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ളെ​യും വി​ജ​യി​പ്പി​ച്ച ജ​ന​ങ്ങ​ളെ നി​രാ​ശ​പ്പെ​ടു​ത്തി​ല്ലെ​ന്ന് ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി എ​ന്ന നി​ല​യി​ല്‍ താ​ന്‍ ഉ​റ​പ്പു ന​ല്‍​കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ക്കാ​ല​ത്തും യു​ഡി​എ​ഫി​നോ​ട് ഒ​പ്പം നി​ന്നി​ട്ടു​ള്ള ജി​ല്ല​യാ​ണ് എ​റ​ണാ​കു​ളം. ക​ഴി​ഞ്ഞ പ​ത്തു വ​ര്‍​ഷ​ക്കാ​ലം സ​മാ​ന​ത​ക​ളി​ല്ലാ​ത്ത വി​ക​സ​ന മു​ര​ടി​പ്പാ​ണ് ജി​ല്ല​യ്ക്ക് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ഇ​നി വ​രു​ന്ന​ത് ജി​ല്ല​യു​ടെ സു​വ​ര്‍​ണ കാ​ല​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
സ​മ്മേ​ള​ന​ത്തി​ല്‍ ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ ഡൊ​മി​നി​ക് പ്ര​സ​ന്‍റേ​ഷ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി വി.​ഇ. അ​ബ്ദു​ള്‍ ഗ​ഫൂ​ര്‍, എം​എ​ല്‍​എ​മാ​രാ​യ വി.​പി. സ​ജീ​ന്ദ്ര​ന്‍, ടി.​ജെ. വി​നോ​ദ്, മു​ഹ​മ്മ​ദ് ഷി​യാ​സ്, ഷി​ബു തെ​ക്കും​പു​റം, മ​നോ​ജ് മൂ​ത്തേ​ട​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up