തിരുവനന്തപുരം: കഴിഞ്ഞ 37 വർഷമായി കൊല്ലൂർ മൂകാംബിക ദേവിയുടെ ഭക്തനായ താൻ നിരന്തരം സന്ദർശനം നടത്താറുണ്ടെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ. മുഖ്യമന്ത്രിയായ ശേഷം പോകരുതെന്നു പറഞ്ഞാൽ അംഗീകരിക്കാൻ കഴിയില്ല.
ക്ഷേത്രത്തിൽ പോകുന്നവരെ അപമാനിക്കാൻ ശ്രമിക്കരുത്. മുഖ്യമന്ത്രി അടിക്കടി മൂകാംബിക ക്ഷേത്രത്തിൽ പോകുന്നത് മൃദുഹിന്ദുത്വ സമീപനത്തിന്റെ ഭാഗമാണെന്നും ഹൈന്ദവ സമുദായത്തെ പ്രീണിപ്പെടുത്താനാണിതെന്നുമുള്ള സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ വിമർശനത്തോടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.