Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dhaka

ഷെ​യ്ഖ് ഹ​സീ​ന​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു; ഷാ​ക്കി​ബ് അ​ൽ ഹ​സ​ന്‍റെ വീ​ടി​ന് നേ​രെ ബോം​ബേ​റ്

ധാ​ക്ക: വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ത്തെ തു​ട​ർ​ന്ന് ഇ​ന്ത്യ​യി​ൽ അ​ഭ​യം തേ​ടി​യ ബം​ഗ്ലാ​ദേ​ശ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ഹ​സീ​ന​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു​വെ​ന്ന് ആ​രോ​പി​ച്ച് ബം​ഗ്ലാ​ദേ​ശ് മു​ൻ ക്രി​ക്ക​റ്റ് ക്യാ​പ്റ്റ​ൻ ഷാ​ക്കി​ബ് അ​ൽ ഹ​സ​ന്‍റെ വീ​ടി​ന് നേ​രെ ബോം​ബേ​റ്.

മ​ഗു​ര ടൗ​ണി​ലെ കേ​ശ​ബ് മോ​റി​ലു​ള്ള കു​ടും​ബ​വീ​ടി​ന് നേ​രെ ആ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ബോം​ബ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ വീ​ട് ത​ല്ലി​ത്ത​ക‍​ർ​ക്കു​ക​യും ചെ​യ്തു. വീ​ടി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ന്ന​താ​യി ബം​ഗ്ലാ​ദേ​ശ് അ​വാ​മി ലീ​ഗ് എ​ക്സി​ലൂ​ടെ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ആ​സൂ​ത്രി​ത ആ​ക്ര​മ​ണ​മാ​ണെ​ന്നും ഫാ​സി​സ​ത്തി​ന്റെ വ്യ​ക്ത​മാ​യ ല​ക്ഷ​ണ​മാ​ണെ​ന്നും അ​വാ​മി ലീ​ഗ് വി​മ‍​ർ​ശി​ച്ചു. ഡ​ൽ​ഹി​യി​ൽ നി​ന്നാ​ണ് ഷെ​യ്ഖ് ഹ​സീ​ന വെ​ർ​ച്വ​ൽ വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തി​യ​ത്. ബം​ഗ്ലാ​ദേ​ശി​ലേ​ക്ക് തി​രി​കെ പോ​കു​മെ​ന്ന് ഷെ​യ്ഖ് ഹ​സീ​ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ർ​ത്തി​ച്ചി​രു​ന്നു.

ബു​ധ​നാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം രാ​ത്രി 8:45 ഓ​ടെ ആ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഷാ​ക്കി​ബ് അ​ൽ ഹ​സ​ന്‍റെ വീ​ടി​ന് നേ​രെ ന​ട​ന്ന പെ​ട്രോ​ൾ ബോം​ബാ​ക്ര​മ​ണം ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ അ​വാ​മി ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ ന​ട​ക്കു​ന്ന വം​ശ​ഹ​ത്യ​യു​ടെ തു​ട​ർ​ച്ച​യാ​ണെ​ന്നും ബം​ഗ്ലാ​ദേ​ശ് അ​വാ​മി ലീ​ഗ് വി​മ‍​ർ​ശി​ച്ചു.

International

ബംഗ്ലാദേശിൽ ഇന്ത്യാവിരുദ്ധ പ്രകടനങ്ങൾ തുടരുന്നു

ധാ​​​ക്ക: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് ആ​​​ഴ്ച​​​ക​​​ൾ അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന ബം​​​ഗ്ലാ​​​ദേ​​​ശി​​​ൽ ഇ​​​ന്ത്യാ​​​വി​​​രു​​​ദ്ധ പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ൾ തു​​​ട​​​രു​​​ന്നു.

ധാ​​​ക്ക യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച പ്രാ​​​ർ​​​ഥ​​​ന​​​യ്ക്കു​​​ശേ​​​ഷം ന​​​ട​​​ന്ന വ​​​ന്പ​​​ൻ റാ​​​ലി​​​യി​​​ൽ ഇ​​​ന്ത്യ​​​ക്കെ​​​തി​​​രേ മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ന്നു.

വ​​​ധി​​​ക്ക​​​പ്പെ​​​ട്ട വി​​​ദ്യാ​​​ർ​​​ഥി നേ​​​താ​​​വ് ഷ​​​രീ​​​ഫ് ഒ​​​സ്മാ​​​ൻ ഹാ​​​ദി​​​യു​​​ടെ അ​​​നു​​​യാ​​​യി​​​ക​​​ളാ​​​ണു പ്ര​​​ക​​​ട​​​നം സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്. ഹാ​​​ദി​​​യു​​​ടെ ഘാ​​​ത​​​ക​​​രെ പി​​​ടി​​​കൂ​​​ടി വി​​​ചാ​​​ര​​​ണ ചെ​​​യ്തു തൂ​​​ക്കി​​​ലേ​​​റ്റ​​​ണ​​​മെ​​​ന്നു പ്ര​​​ക​​​ട​​​ന​​​ക്കാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഹാ​​​ദി​​​ക്കു നേ​​​ർ​​​ക്കു വെ​​​ടി​​​യു​​​തി​​​ർ​​​ത്ത​​​വ​​​ർ ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കു ക​​​ട​​​ന്നു​​​വെ​​​ന്നാ​​​ണ് ഇ​​​യാ​​​ളു​​​ടെ അ​​​നു​​​യാ​​​യി​​​ക​​​ളി​​​ൽ ഒ​​​രു വി​​​ഭാ​​​ഗം പ​​​റ​​​യു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ ഘാ​​​ത​​​ക​​​ർ ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ് ന്യൂഡ​​​ൽ​​​ഹി വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

International

17 വർഷത്തിനുശേഷം താരിഖ് റഹ്‌മാൻ ബംഗ്ലാദേശിൽ മടങ്ങിയെത്തി

ധാ​​​ക്ക: ബം​​​ഗ്ലാ​​​ദേ​​​ശ് നാ​​​ഷ​​​ണ​​​ലി​​​സ്റ്റ് പാ​​​ർ​​​ട്ടി (ബി​​​എ​​​ൻ​​​പി) ആ​​​ക്‌​​​ടിം​​​ഗ് ചെ​​​യ​​​ർ​​​മാ​​​നും മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഖാ​​​ലി​​​ദ സി​​​യ​​​യു​​​ടെ മ​​​ക​​​നു​​​മാ​​​യ താ​​​രി​​​ഖ് റ​​​ഹ്‌​​​മാ​​​ൻ 17 വ​​​ർ​​​ഷ​​​ത്തെ ല​​​ണ്ട​​​ൻ പ്ര​​​വാ​​​സം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച് നാ​​​ട്ടി​​​ൽ മ​​​ട​​​ങ്ങി​​​യെ​​​ത്തി. ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ബി​​​എ​​​ൻ​​​പി​​​യെ ന​​​യി​​​ക്കു​​​ന്ന അ​​​ദ്ദേ​​​ഹം അ​​​ടു​​​ത്ത പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​കു​​​മെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്ക​​​പ്പെ​​​ടു​​​ന്നു.

ക്രി​​​സ്മ​​​സ് ദി​​​ന​​​ത്തി​​​ൽ ധാ​​​ക്ക​​​യി​​​ൽ വി​​​മാ​​​ന​​​മി​​​റ​​​ങ്ങി​​​യ താ​​​രി​​​ഖി​​​നെ സ്വാ​​​ഗ​​​തം ചെ​​​യ്യാ​​​നാ​​​യി പ​​​തി​​​നാ​​​യി​​​ര​​​ങ്ങ​​​ളാ​​​ണു കാ​​​ത്തു​​​നി​​​ന്ന​​​ത്. മു​​​തി​​​ർ​​​ന്ന ബി​​​എ​​​ൻ​​​പി നേ​​​താ​​​ക്ക​​​ൾ അ​​​ദ്ദേ​​​ഹ​​​ത്തെ സ്വീ​​​ക​​​രി​​​ച്ചു. ബം​​​ഗ്ലാ മ​​​ണ്ണി​​​ൽ കാ​​​ലു​​​കു​​​ത്തു​​​ന്ന​​​തി​​​നു മു​​​ന്പാ​​​യി താ​​​രി​​​ഖ് ഷൂ​​​സു​​​ക​​​ൾ ഊ​​​രിമാ​​​റ്റി.

“പ്രി​​​യ ബം​​​ഗ്ലാ​​​ദേ​​​ശ്” എ​​​ന്നു പ​​​റ​​​ഞ്ഞു​​​കൊ​​​ണ്ടാ​​​ണ്, വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ സ്വീ​​​ക​​​ര​​​ണ വേ​​​ദി​​​യി​​​ൽ അ​​​ദ്ദേ​​​ഹം പ്ര​​​സം​​​ഗം തു​​​ട​​​ങ്ങി​​​യ​​​ത്. ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ലൂ​​​ന്നി​​​യ സാ​​​ന്പ​​​ത്തി​​ക ശ​​​ക്തി​​​യാ​​​യ ബം​​​ഗ്ലാ​​​ദേ​​​ശാ​​​ണ് താ​​​ൻ സ്വ​​​പ്നം കാ​​​ണു​​​ന്ന​​​തെ​​​ന്നും സമാ​​​ധാ​​​ന​​​മാ​​​ണ് ബം​​​ഗ്ലാ​​​ദേ​​​ശി​​​നു വേ​​​ണ്ട​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

സ​​​മ​​​ഗ്ര ​​​ബം​​​ഗ്ലാ​​​ദേ​​​ശ് പ​​​ടു​​​ത്തു​​​യ​​​ർ​​​ത്താ​​​നാ​​​യി മു​​​സ്‌​​​ലിം, ഹി​​​ന്ദു, ബു​​​ദ്ധ, ക്രൈ​​​സ്ത​​​വ മ​​​ത​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ ത​​​നി​​​ക്കൊ​​​പ്പം നി​​​ൽ​​​ക്കാ​​​നും അ​​​ദ്ദേ​​​ഹം ആ​​​ഹ്വാ​​​നം ചെ​​​യ്തു. വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​​നി​​​ന്നു ധാ​​​ക്ക​​​യി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന അ​​​മ്മ ഖാ​​​ലി​​​ദ​​​യെ കാ​​​ണാ​​​നാ​​​ണ് താ​​​രി​​​ഖ് പോ​​​യ​​​ത്.

മൂ​​​ന്നു​​​വ​​​ട്ടം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യ ഖാ​​​ലി​​​ദ​​​യു​​​ടെ​​​യും മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് സി​​​യാ​​​വു​​​ർ റ​​​ഹ്‌​​​മാ​​​ന്‍റെ​​​യും മ​​​ക​​​നാ​​​യ താ​​​രി​​​ഖ്, ഷേ​​​ഖ് ഹ​​​സീ​​​ന ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ രാ​​​ഷ്‌​​​ട്രീ​​​യ വേ​​​ട്ട​​​യാ​​​ട​​​ലി​​​ൽ​​​നി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ടാ​​​നാ​​​യി 2008 മു​​​ത​​​ൽ കു​​​ടും​​​ബ​​​ത്തി​​​നൊ​​​പ്പം ല​​​ണ്ട​​​നി​​​ൽ പ്ര​​​വാ​​​സജീ​​​വി​​​തം ന​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഫെ​​​ബ്രു​​​വ​​​രി​​​യി​​​ലെ പാ​​​ർ​​​ല​​​മെ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഷേ​​​ഖ് ഹ​​​സീ​​​ന​​​യു​​​ടെ അ​​​വാ​​​മി ലീ​​​ഗ് പാ​​​ർ​​​ട്ടി​​​ക്കു മ​​​ത്സ​​​രി​​​ക്കാ​​​ൻ അ​​​നു​​​മ​​​തി​​​യി​​​ല്ല. അ​​​തി​​​നാ​​​ൽ ബി​​​എ​​​ൻ​​​പി​​​ക്ക് വ​​​ൻ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ൽ വി​​​ജ​​​യി​​​ച്ചേ​​​ക്കും.

National

ഇന്ത്യൻ ഹൈക്കമ്മീഷണറെ വീണ്ടും വിളിച്ചുവരുത്തി ബംഗ്ലാദേശ്

ധാ​​​​ക്ക: ഇ​​​​ന്ത്യ​​​​ൻ ഹൈ​​​​ക്ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ പ്ര​​​​ണ​​​​യ് വ​​​​ർ​​​​മ​​​​യെ ബം​​​​ഗ്ലാ​​​​ദേ​​​​ശ് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യം വി​​​​ളി​​​​ച്ചു​​​​വ​​​​രു​​​​ത്തി.

ഇ​​​​ന്ത്യ​​​​യി​​​​ലെ ബം​​​​ഗ്ലാ​​​​ദേ​​​​ശ് ന​​​​യ​​​​ത​​​​ന്ത്ര​​​​ കാ​​​​ര്യാ​​​​ല​​​​യ​​​​ങ്ങ​​​​ളു​​​​ടെ സു​​​​ര​​​​ക്ഷ​​​​യെ സം​​​​ബ​​​​ന്ധി​​​​ച്ച് ആ​​​​ശ​​​​ങ്ക വ​​​​ർ​​​​ധി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ സെ​​​​ക്ര​​​​ട്ട​​​​റി അ​​​​സ​​​​ദ് ആ​​​​ലം സി​​​​യാം ഹൈ​​​​ക്ക​​​​മ്മീ​​​​ഷ​​​​ണ​​​​റെ​​​​യും ഡെ​​​​പ്യൂ​​​​ട്ടി ഹൈ​​​​ക്ക​​​​മ്മീ​​​​ഷ​​​​ണ​​​​റെ​​​​യും വി​​​​ളി​​​​ച്ചു​​​​വ​​​​രു​​​​ത്തി​​​​യ​​​​തെ​​​​ന്ന് ധാ​​​​ക്ക ട്രി​​​​ബ്യൂ​​​​ൺ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു.

ഇ​​​​ന്ത്യ​​​​യി​​​​ലെ ന​​​​യ​​​​ത​​​​ന്ത്ര​​​​കാ​​​​ര്യാ​​​​ല​​​​യ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള സു​​​​ര​​​​ക്ഷ വ​​​​ർ​​​​ധി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് അ​​​​ഭ്യ​​​​ർ​​​​ഥ​​​​ന​​​​യും കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ൽ മു​​​​ന്നോ​​​​ട്ടു​​​​ വ​​​​ച്ചി​​​​ട്ടു​​​​ണ്ട്.

പ​​​​ത്ത് ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ളി​​​​ൽ ര​​​​ണ്ടാം ത​​​​വ​​​​ണ​​​​യാ​​​​ണ് പ്ര​​​​ണ​​​​യ് വ​​​​ർ​​​​മ​​​​യെ ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ വി​​​​ളി​​​​ച്ചു​​​​വ​​​​രു​​​​ത്തു​​​​ന്ന​​​​ത്.

വി​​​​ദ്യാ​​​​ർ​​​​ഥി നേ​​​​താ​​​​വ് ഷ​​​​രീ​​​​ഫ് ഒ​​​​സ്മാ​​​​ൻ ഹാ​​​​ദി​​​​യു​​​​ടെ കൊ​​​​ല​​​​യാ​​​​ളി​​​​ക​​​​ൾ ഇ​​​​ന്ത്യ​​​​യി​​​​ൽ അ​​​​ഭ​​​​യം തേ​​​​ടു​​​​ന്ന പ​​​​ക്ഷം ഉ​​​​ട​​​​ന​​​​ടി അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത് ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ന് കൈ​​​​മാ​​​​റ​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ടെ​​​​ന്നും മ​​​​ന്ത്രാ​​​​ല​​​​യം പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

International

വിദ്യാർഥിനേതാവിന്‍റെ കൊലപാതകം: ധാക്കയിൽ സുരക്ഷ വർധിപ്പിച്ചു

ധാ​​​ക്ക: ​​​ബം​​​ഗ്ലാ​​​ദേ​​​ശി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട വി​​​ദ്യാ​​​ർ​​​ഥി നേ​​​താ​​​വ് ഷ​​​രീ​​​ഫ് ഒ​​​സ്മാ​​​ൻ ഹാ​​​ദി​​​യു​​​ടെ (32) സം​​​സ്കാ​​​രം ഇ​​​ന്ന​​​ലെ ന​​​ട​​​ന്നു. അ​​​ക്ര​​​മസം​​​ഭ​​​വ​​​ങ്ങ​​​ൾ ആ​​​വ​​​ർ​​​ത്തി​​​ക്കാ​​​തി​​​രി​​​ക്കാ​​​ൻ വ​​​ൻ തോ​​​തി​​​ൽ സു​​​ര​​​ക്ഷാ​​​ ഭ​​​ട​​​ന്മാ​​​രെ വി​​​ന്യ​​​സി​​​ച്ചു.

ഹ​​​സീ​​​ന ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തെ താ​​​ഴെ​​​യി​​​റ​​​ക്കി​​​യ വി​​​ദ്യാ​​​ർ​​​ഥിപ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ന്‍റെ നേ​​​താ​​​ക്ക​​​ളി​​​ലാ​​​രാ​​​ളാ​​​യ ഹാ​​​ദി​​​യു​​​ടെ മ​​​ര​​​ണം ബം​​​ഗ്ലാ​​​ദേ​​​ശി​​​ൽ വ​​​ലി​​​യ അക്ര​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു വ​​​ഴി​​​വ​​​ച്ചി​​​രു​​​ന്നു.

ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച ത​​​ല​​​യ്ക്കു വെ​​​ടി​​​യേ​​​റ്റ ഹാ​​​ദി വ്യാ​​​ഴാ​​​ഴ്ച സിം​​​ഗ​​​പ്പൂ​​​രി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ മ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. മ​​​ര​​​ണ​​​വാ​​​ർ​​​ത്ത​​​യ്ക്കു പി​​​ന്നാ​​​ലെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ധാ​​​ക്ക​​​യി​​​ൽ ദി​​​ന​​​പ​​​ത്ര​​​ങ്ങ​​​ളു​​​ടെ ഓ​​​ഫീ​​​സു​​​ക​​​ൾ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ടു. ഇ​​​ന്ത്യ​​​ൻ അ​​​സി. ഹൈ​​​ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ വ​​​സ​​​തി​​​ക്കു നേ​​​ർ​​​ക്കു ക​​​ല്ലേ​​​റു​​​ണ്ടാ​​​യി.

ഹാ​​​ദി​​​യു​​​ടെ സം​​​സ്കാ​​​ര​​​ ചട​​​ങ്ങു​​​ക​​​ളോ​​​ടനു​​​ബ​​​ന്ധി​​​ച്ച് അ​​​ക്ര​​​മ​​​ങ്ങ​​​ളു​​​ണ്ടാ​​​കാ​​​തി​​​രി​​​ക്കാ​​​നാ​​​യി ധാ​​​ക്ക​​​യി​​​ൽ പോ​​​ലീ​​​സി​​​നെ​​​യും അ​​​ർ​​​ധ​​​സൈ​​​ന്യ​​​ത്തെ​​​യും വി​​​ന്യ​​​സി​​​ച്ചു.

ബം​​​ഗ്ലാ​​​ദേ​​​ശ് പാ​​​ർ​​​ല​​​മെ​​​ന്‍റ് മ​​​ന്ദി​​​ര​​​ത്തി​​​ൽ ന​​​ട​​​ന്ന പ്രാ​​​ർ​​​ഥ​​​ന​​​യ്ക്കു​​​ശേ​​​ഷം ധാ​​​ക്ക യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി സെ​​​ൻ​​​ട്ര​​​ൽ മോ​​​സ്കി​​​ലാ​​​ണു മൃ​​​ത​​​ദേ​​​ഹം സം​​​സ്ക​​​രി​​​ച്ച​​​ത്. ബം​​​ഗ്ലാ​​​ദേ​​​ശി​​​ലെ ഇ​​​ട​​​ക്കാ​​​ലഭ​​​ര​​​ണ​​​കൂ​​​ടം ഇ​​​ന്ന​​​ലെ ദേ​​​ശീ​​​യ ദുഃ​​​ഖാ​​​ച​​​ര​​​ണം പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു.

വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി ജ​​​ന​​​ക്കൂ​​​ട്ടം ന​​​ട​​​ത്തി​​​യ അ​​​ക്ര​​​മങ്ങ​​​ൾ​​​ക്ക് ഏ​​​കോ​​​പ​​​ന സ്വ​​​ഭാ​​​വ​​​മു​​​ള്ള​​​താ​​​യി നി​​​രീ​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. ഹാ​​​ദി​​​യു​​​ടെ മ​​​ര​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ചും തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ അ​​​ക്ര​​​മ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചും സ്വ​​​ത​​​ന്ത്ര അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്ന് ആം​​​ന​​​സ്റ്റി ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ പോ​​​ലു​​​ള്ള സം​​​ഘ​​​ട​​​ന​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

International

ബംഗ്ലാദേശിൽ ഭൂകന്പം; അഞ്ച് മരണം

ധാ​​​ക്ക: ബം​​​ഗ്ലാ​​​ദേ​​​ശി​​​ൽ ഇ​​​ന്ന​​​ലെ​​​യു​​​ണ്ടാ​​​യ ഭൂ​​​ക​​​ന്പ​​​ത്തി​​​ൽ ഒ​​​രു കു​​​ട്ടി അ​​​ട​​​ക്കം അ​​​ഞ്ചു പേ​​​ർ മ​​​രി​​​ക്കു​​​ക​​​യും നൂ​​​റി​​​ല​​​ധി​​​കം പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ധാ​​​ക്ക​​​യ്ക്ക് 50 കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​ട​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ് ന​​​ർ​​​സിം​​​ഗ്ഡി എ​​​ന്ന സ്ഥ​​​ല​​​ത്തു​​​ണ്ടാ​​​യ ഭൂ​​​ക​​​ന്പം റി​​​ക്‌​​​ട​​​ർ സ്കെ​​​യി​​​ലി​​​ൽ 5.7 തീ​​​വ്ര​​​ത രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

ധാ​​​ക്ക അ​​​ട​​​ക്കം പ​​​ല സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ​​​ക്കു കേ​​​ടു​​​പാ​​​ടു​​​ണ്ടാ​​​യി. ഇ​​​ന്ത്യ​​​ൻ അ​​​തി​​​ർ​​​ത്തി​​​യോ​​​ടു ചേ​​​ർ​​​ന്ന പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ കു​​​ലു​​​ക്ക​​​മു​​​ണ്ടാ​​​യെ​​​ങ്കി​​​ലും നാ​​​ശ​​​ന​​​ഷ്ടം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടി​​​ല്ല.
ധാ​​​ക്ക യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ, ഗാ​​​സി​​​പു​​​ർ ന​​​ഗ​​​ര​​​ത്തി​​​ലെ ഫാ​​​ക്‌​​​ട​​​റി തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ, ന​​​ർ​​​സിം​​​ഗ്ഡി നി​​​വാ​​​സി​​​ക​​​ൾ എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണു പ​​​രി​​​ക്കേ​​​റ്റ​​​തെ​​​ന്ന് ബം​​​ഗ്ലാ​​​ദേ​​​ശി​​​ലെ ഇ​​​ട​​​ക്കാ​​​ല ഭ​​​ര​​​ണാ​​​ധി​​​കാ​​​രി മു​​​ഹ​​​മ്മ​​​ദ് യൂ​​​നു​​​സ് അ​​​റി​​​യി​​​ച്ചു.

ആ​​​റുനി​​​ല കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ കൈ​​​വ​​​രി ത​​​ക​​​ർ​​​ന്നാ​​​ണ് മൂ​​​ന്നു പേ​​​ർ മ​​​രി​​​ച്ച​​​തെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. ജ​​​ന​​​നി​​​ബി​​​ഡ​​​മാ​​​യ ധാ​​​ക്ക​​​യി​​​ൽ അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട കു​​​ലു​​​ക്കം ന​​​ഗ​​​ര​​​വാ​​​സി​​​ക​​​ളെ പ​​​രി​​​ഭ്രാ​​​ന്ത​​​രാ​​​ക്കി. കെ​​​ട്ടി​​​ട​​​ങ്ങ​​​ളി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​ർ തെ​​​രു​​​വു​​​ക​​​ളി​​​ലേ​​​ക്കോ​​​ടി.

Latest News

Corehub Up