Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dhanush

അ​ദ്ദേ​ഹ​ത്തോ​ടു​ള്ള ബ​ഹു​മാ​നം കാ​ര​ണം തിയതി മാ​റ്റു​ക​യാ​ണ്: ഓം ​റി​ലീ​സ് നീ​ട്ടി ധ​നു​ഷ്

ര​ജ​നീ​കാ​ന്ത് ചി​ത്രം ജ​യി​ല​ർ 2മാ​യു​ള്ള ക്ലാ​ഷ് ഒ​ഴി​വാ​ക്കാ​ൻ പു​തി​യ ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് മാ​റ്റി ധ​നു​ഷ്. മ​മ്മൂ​ട്ടി​യും ധ​നു​ഷും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന ‘ഓം: ​ചാ​പ്റ്റ​ർ 1’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ റി​ലീ​സാ​ണ് മാ​റ്റി​യ​ത്.

ഒ​ക്ടോ​ബ​ർ 16നാ​യി​രു​ന്നു ചി​ത്രം റി​ലീ​സ് ചെ​യ്യാ​നി​രു​ന്ന​ത്. എ​ന്നാ​ൽ, ഒ​ക്ടോ​ബ​ർ 15ന് ​ര​ജി​നീ​കാ​ന്തി​ന്‍റെ ‘ജ​യി​ല​ർ 2’ റി​ലീ​സ് ചെ​യ്യു​ന്ന​തി​നാ​ൽ ക്ലാ​ഷ് ഒ​ഴി​വാ​ക്കാ​നാ​ണ് ഈ ​തീ​രു​മാ​ന​മെ​ന്ന് ധ​നു​ഷ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

ദീ​പാ​വ​ലി​ക്ക് സൂ​ര്യ​യു​ടെ സി​നി​മ റി​ലീ​സ് ആ​കു​ന്ന​തി​നാ​ൽ ദീ​പാ​വ​ലി റി​ലീ​സാ​യും ചി​ത്രം എ​ത്തി​ല്ലെ​ന്നും പു​തി​യ റി​ലീ​സ് തി​യ​തി ഉ​ട​നെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും താ​രം അ​റി​യി​ച്ചു. 

ഇ​ങ്ങ​നെ​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ ഒ​രു സി​നി​മ​യു​ടെ റി​ലീ​സ് മാ​റ്റി​വ​യ്ക്കു​മ്പോ​ൾ അ​തി​ന്‍റേ​താ​യ വെ​ല്ലു​വി​ളി​ക​ളു​ണ്ടാ​കും.

ന​മ്മു​ടെ പ്രി​യ സൂ​പ്പ​ർ​സ്റ്റാ​ർ ര​ജി​നീ​കാ​ന്ത് സ​ർ, ന​മ്മ​ളെ​ല്ലാം വ​ർ​ഷ​ങ്ങ​ളാ​യി ആ​ദ​രി​ക്കു​ക​യും ആ​രാ​ധി​ക്കു​ക​യും ചെ​യ്യു​ന്ന വ്യ​ക്തി​യാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ത്രം ഒ​ക്ടോ​ബ​ർ 15-ന്, ​ഞ​ങ്ങ​ളു​ടെ ചി​ത്ര​ത്തി​ന് ഒ​രു ദി​വ​സം മു​ൻ​പാ​യി റി​ലീ​സ് ചെ​യ്യു​ക​യാ​ണ്.

അ​ദ്ദേ​ഹ​ത്തോ​ടു​ള്ള അ​ങ്ങേ​യ​റ്റ​ത്തെ ബ​ഹു​മാ​നം കാ​ര​ണം, ഞ​ങ്ങ​ളു​ടെ 'ഓം’ ​എ​ന്ന ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് പി​ന്നീ​ട് ഒ​രു തി​യ​തി​യി​ലേ​ക്ക് മാ​റ്റി​വ​യ്ക്കാ​ൻ ഞ​ങ്ങ​ൾ തീ​രു​മാ​നി​ച്ചു.

അ​തേ​സ​മ​യം, ഈ ​വ​ർ​ഷം ദീ​പാ​വ​ലി​ക്ക് ഞ​ങ്ങ​ൾ​ക്ക് റി​ലീ​സ് ചെ​യ്യാ​നും സാ​ധി​ക്കി​ല്ല. കാ​ര​ണം അ​തേ തി​യ​തി​യി​ൽ സൂ​ര്യ സാ​റി​ന്‍റെ ചി​ത്രം റി​ലീ​സ് ചെ​യ്യാ​ൻ ഇ​തി​നോ​ട​കം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ന്യാ​യ​മാ​യി പ​റ​ഞ്ഞാ​ൽ, അ​വ​ർ അ​വ​രു​ടെ തി​യ​തി ആ​ദ്യം പ്ര​ഖ്യാ​പി​ച്ച​താ​ണ്.

സി​നി​മ​യു​ടെ​യും സി​നി​മാ വ്യ​വ​സാ​യ​ത്തി​ന്‍റെ​യും പൊ​തു​വാ​യ ന​ന്മ​യെ ക​രു​തി, വ​ലി​യ ചി​ത്ര​ങ്ങ​ൾ​ക്കി​ട​യി​ൽ പ​ര​സ്പ​ര ധാ​ര​ണ​യും, ഓ​രോ​രു​ത്ത​രു​ടെ​യും തീ​രു​മാ​ന​ങ്ങ​ളോ​ടു​ള്ള ബ​ഹു​മാ​ന​വും ആ​വ​ശ്യ​മാ​ണെ​ന്ന് ഞ​ങ്ങ​ൾ ദൃ​ഢ​മാ​യി വി​ശ്വ​സി​ക്കു​ന്നു. ഞ​ങ്ങ​ളു​ടെ പു​തി​യ റി​ലീ​സ് തീ​യ​തി ഉ​ട​ൻ ത​ന്നെ പ്ര​ഖ്യാ​പി​ക്കു​ന്ന​താ​ണ്. ധ​നു​ഷ് പ​റ​ഞ്ഞു.

ധ​നു​ഷി​ന്‍റെ വ​ണ്ട​ർ​ബാ​ർ ഫി​ലിം​സ്, ആ​ർ ടേ​ക്ക് സ്റ്റു​ഡി​യോ​സ് ആ​യി സ​ഹ​ക​രി​ച്ചാ​ണ് ഈ ​പാ​ൻ ഇ​ന്ത്യ​ൻ ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്. മെ​ഗാ ബ്ലോ​ക്ക്ബ​സ്റ്റ​ർ ഹി​റ്റാ​യ അ​മ​ര​ന് ശേ​ഷം രാ​ജ്‌​കു​മാ​ർ പെ​രി​യ​സാ​മി ഒ​രു​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. സാ​യ് പ​ല്ല​വി നാ​യി​കാ വേ​ഷം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ശ്രീ​ലീ​ല​യും പ്ര​ധാ​ന വേ​ഷ​ത്തി​ലു​ണ്ട്.

ഓം -​ചാ​പ്റ്റ​ർ വ​ൺ എ​ന്ന് പേ​ര് ന​ൽ​കി​യി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ ടാ​ഗ് ലൈ​ൻ 'ഉ​തി​രം: ദ ​ബ്ല​ഡ് വു​ഡ്' എ​ന്നാ​ണ്.

Movies

ധ​നു​ഷുമാ​യു​ള്ള ബ​ന്ധം മു​റി​ഞ്ഞ​താ​ണ് ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ന​ഷ്ടം; പ്ര​ശ്ന​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ വി​ഗ്നേ​ഷ് ശി​വ​ൻ  

ന​ട​ൻ ധ​നു​ഷു​മാ​യു​ള്ള ബ​ന്ധം ഇ​ല്ലാ​താ​യ​താ​ണ് ത​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ന​ഷ്ട​മെ​ന്ന് സം​വി​ധാ​യ​ക​നും ന​യ​ൻ​താ​ര​യു​ടെ ഭ​ർ​ത്താ​വു​മാ​യ വി​ഗ്നേ​ഷ് ശി​വ​ൻ.

ധ​നു​ഷ് ത​നി​ക്ക് അ​ച്ഛ​നെ​പ്പോ​ലെ​യാ​ണെ​ന്നും ന​യ​ൻ​താ​ര​യു​മാ​യു​ള്ള നി​യ​മ​പ്ര​ശ്‌​ന​ത്തെ​ത്തു​ട​ർ​ന്ന് ധ​നു​ഷു​മാ​യു​ള്ള വ്യ​ക്തി​ബ​ന്ധം ന​ഷ്ട​മാ​യ​തി​ൽ താ​നി​ന്ന് ഖേഃ​ദി​ക്കു​ന്നു​വെ​ന്നും വി​ഘ്‌​നേ​ഷ് ശി​വ​ൻ പ​റ​ഞ്ഞു.

''എ​നി​ക്ക് ധ​നു​ഷ് സാ​റി​നെ ഒ​രു​പാ​ട് ഇ​ഷ്ട​മാ​ണ്. ജീ​വി​ത​ത്തി​ലെ വ​ലി​യ ആ​ളാ​യാ​ണ് അ​ദ്ദേ​ഹ​ത്തെ കാ​ണു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​റ​ന്നാ​ൾ ജൂ​ലാ​യ് 28-നാ​ണ്. അ​തേ ദി​വ​സ​മാ​ണ് എ​ന്‍റെ അ​ച്ഛ​ൻ മ​രി​ച്ച​ത്. അ​ച്ഛ​ന്‍റെ സാ​ന്നി​ധ്യ​മാ​ണ് എ​നി​ക്ക് അ​ദ്ദേ​ഹ​ത്തി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

അ​ദ്ദേ​ഹ​ത്തെ ഞാ​ൻ അ​ങ്ങ​നെ​യാ​ണ് കാ​ണു​ന്ന​ത്. പി​ന്നെ ന​മ്മ​ൾ പോ​ലു​മ​റി​യാ​തെ ചി​ല​തൊ​ക്കെ സം​ഭ​വി​ക്കും. സാ​ഹ​ച​ര്യ​ങ്ങ​ൾ അ​ങ്ങ​നെ​യാ​യി​പ്പോ​കും. ന​ല്ല ബ​ന്ധ​ത്തി​ലി​രി​ക്കു​ന്ന ഒ​രാ​ളു​മാ​യി ആ ​ബ​ന്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​ത് നാ​ണ​ക്കേ​ട് ആ​യി കാ​ണു​ന്നു. വ​ള​രെ മ​നോ​ഹ​ര​മാ​യ നി​മി​ഷ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ അ​തെ​ല്ലാം അ​വ​സാ​നി​ച്ചു.

ആ ​ബ​ന്ധം ഇ​ല്ലാ​താ​യ​താ​ണ് എ​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ന​ഷ്ടം. അ​തി​ൽ എ​നി​ക്ക് ല​ജ്ജ തോ​ന്നു​ന്നു. എ​പ്പോ​ഴോ എ​വി​ടെ​യോ ഒ​രു തെ​റ്റ് സം​ഭ​വി​ച്ചി​രി​ക്ക​ണം. കൃ​ത്യ​മാ​യ പ്ര​ശ്ന​മു​ണ്ടാ​യ ശേ​ഷം ര​ണ്ട് പേ​ർ പി​രി​യു​ക​യാ​ണെ​ങ്കി​ൽ ആ ​പ്ര​ശ്ന​ത്തി​ന് പി​ന്നീ​ട് പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ ക​ഴി​യും. എ​ന്നാ​ൽ പ്ര​ശ്ന​ങ്ങ​ളെ ഇ​ല്ലാ​തെ പി​രി​യു​ന്ന അ​വ​സ്ഥ വ​രു​മ്പോ​ൾ അ​തെ​ങ്ങ​നെ പ​രി​ഹ​രി​ക്കും. അ​ദ്ദേ​ഹ​ത്തെ ഒ​രു​പാ​ട് മി​സ് ചെ​യ്യു​ന്നു​ണ്ട്. അ​ദ്ദേ​ഹ​ത്തെ​പ്പോ​ലെ ജോ​ലി ചെ​യ്യു​ന്ന ആ​ൾ ഈ ​ലോ​ക​ത്തി​ലി​ല്ല എ​ന്നു ത​ന്നെ പ​റ​യേ​ണ്ടി വ​രും. 

വി​ഐ​പി(​വേ​ല​യി​ല്ലാ പ​ട്ട​ധാ​രി) യു​ടെ ഷൂ​ട്ടി​ങ്ങി​നി​ടെ ഞാ​ൻ അ​ദ്ദേ​ഹ​ത്തി​നൊ​പ്പം ര​ണ്ടു​വ​ർ​ഷ​ത്തോ​ള​മു​ണ്ടാ​യി​രു​ന്നു. അ​ദ്ദേ​ഹം ക​ഴി​ച്ച​ശേ​ഷം മാ​ത്ര​മേ ഞാ​ൻ ഭ​ക്ഷ​ണം ക​ഴി​ച്ചി​രു​ന്നു​ള്ളൂ. എ​നി​ക്ക് അ​ദ്ദേ​ഹ​ത്തോ​ടു​ള്ള ന​ന്ദി​യും ക​ട​പ്പാ​ടും സ്നേ​ഹ​വും ഒ​രി​ക്ക​ലും മാ​റാ​ൻ പോ​കു​ന്നി​ല്ല.

മ​ര​ണം വ​രെ​യും അ​ങ്ങ​നെ ത​ന്നെ​യാ​കും. ഞാ​ൻ ഇ​പ്പോ​ൾ ജീ​വി​ക്കു​ന്ന ജീ​വി​ത​ത്തി​ൽ ധ​നു​ഷ് സാ​ർ എ​നി​ക്ക് വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു വ്യ​ക്തി​യാ​ണ്.’’ വി​ഘ്നേ​ഷ് ശി​വ​ൻ ല​വ് ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി പ്രൊ​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗോ​പി​നാ​ഥി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

ന​യ​ൻ​താ​ര​യു​ടെ ജീ​വി​ത​വും വി​ഘ്‌​നേ​ഷ് ശി​വ​നു​മാ​യു​ള്ള പ്ര​ണ​യ​വും വി​വാ​ഹ​വും പ​ശ്ചാ​ത്ത​ല​മാ​ക്കി​യൊ​രു​ങ്ങി​യ ന​യ​ൻ​താ​ര: ബി​യോ​ണ്ട് ദ ​ഫെ​യ​റി ടെ​യ്ൽ ഡോ​ക്യു​മെ​ന്‍റ​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​വ​ർ ധ​നു​ഷു​മാ​യി ഉ​ട​ക്കി​യ​ത്.

ഇ​രു​വ​രു​ടേ​യും വി​വാ​ഹ​ത്തി​ന് പി​ന്നാ​ലെ​യി​റ​ങ്ങി​യ നെ​റ്റ്ഫ്‌​ളി​ക്‌​സ് ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ ട്രെ​യി​ല​റി​ൽ, ധ​നു​ഷ് നി​ർ​മി​ച്ച നാ​നും റൗ​ഡി താ​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ലൊ​ക്കേ​ഷ​നി​ൽ നി​ന്നു​ള്ള മൂ​ന്നു സെ​ക്ക​ൻ​ഡ് വി​ഡി​യോ​യും ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ പ​ക​ർ​പ്പ​വ​കാ​ശം ത​ങ്ങ​ൾ​ക്കാ​ണെ​ന്ന് കാ​ണി​ച്ച് ധ​നു​ഷി​ന്‍റെ നി​ർ​മാ​ണ​ക്ക​മ്പ​നി ന​യ​ൻ​താ​ര​യ്ക്ക് 10 കോ​ടി​യു​ടെ വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ചു.

തു​ട​ർ​ന്ന് ധ​നു​ഷി​നെ​തി​രെ രൂ​ക്ഷ​മാ​യ പ്ര​തി​ക​ര​ണ​വു​മാ​യി ന​യ​ൻ​താ​ര രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ധ​നു​ഷി​നെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് അ​ന്ന് വി​ഘ്നേ​ഷും എ​ത്തി. എ​ന്നാ​ൽ ഈ ​വി​ഷ​യ​ത്തി​ൽ പ​ര​സ്യ​മാ​യി മ​റു​പ​ടി ന​ൽ​കാ​ൻ ധ​നു​ഷ് ത​യാ​റാ​യി​രു​ന്നി​ല്ല. 

Movies

പ​ത്തു കോ​ടി മു​ട​ക്കി​യാ​ലും എ​നി​ക്ക് ഇ​ത്ര​യും പ​ബ്ലി​സി​റ്റി കി​ട്ടാ​റി​ല്ല; മൃ​ണാ​ൾ ഠാ​ക്കൂ​ർ

താ​ര​ങ്ങ​ളാ​യ ധ​നു​ഷും മൃ​ണാ​ള്‍ താ​ക്കൂ​റും ത​മ്മി​ലു​ള​ള പ്ര​ണ​യ​വും വി​വാ​ഹ വാ​ര്‍​ത്ത​യു​മൊ​ക്കെ​യാ​ണ് കു​റ​ച്ചു​നാ​ളു​ക​ളാ​യി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ ച​ര്‍​ച്ചാ​വി​ഷ​യം. ഫെ​ബ്രു​വ​രി 14 വാ​ല​ന്‍റൈ​ന്‍​സ് ദി​ന​ത്തി​ല്‍ ഇ​വ​ര്‍ വി​വാ​ഹി​ത​രാ​കും എ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ളും പു​റ​ത്തു​വ​ന്നി​രു​ന്നു. ആ ​ദി​ന​വും ഒ​ന്നും സം​ഭ​വി​ക്കാ​തെ ക​ട​ന്നു​പോ​യി.

ഒ​ടു​വി​ല്‍ ഈ ​ഗോ​സി​പ്പു​ക​ളോ​ടു പ്ര​തി​ക​രി​ച്ച് മൃ​ണാ​ള്‍ ത​ന്നെ രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ന്നു. ഇ​ത്ത​രം വാ​ര്‍​ത്ത​ക​ളെ ത​മാ​ശ​യോ​ടെ​യാ​ണ് താ​ന്‍ ക​ണ്ട​തെ​ന്ന്, ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ മൃ​ണാ​ള്‍ പ​റ​ഞ്ഞു.

ശ​രി​യാ​യ സ​മ​യ​ത്ത് ത​ന്‍റെ പ​ങ്കാ​ളി​യെ ക​ണ്ടെ​ത്തു​മെ​ന്നും പ​ത്ത് കോ​ടി ചെ​ല​വാ​ക്കി​യാ​ലും എ​നി​ക്കി​ത്ര പ​ബ്ലി​സി​റ്റി കി​ട്ടി​ല്ലെ​ന്നും അ​തു​കൊ​ണ്ടു​ത​ന്നെ ഗോ​സി​പ്പു​ക​ള്‍ പ​ട​ച്ചു​വി​ട്ട​വ​ര്‍​ക്ക് ന​ടി ന​ന്ദി​യും പ​റ​ഞ്ഞു.

അ​വ​രു​ടെ ക​ണ​ക്കു​കൂ​ട്ട​ലി​ല്‍ എ​ന്‍റെ ക​ല്യാ​ണം ഇ​പ്പോ​ള്‍ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ശ​രി​യാ​യ സ​മ​യ​ത്ത് എ​ന്‍റെ പ​ങ്കാ​ളി​യെ ഞാ​ൻ ക​ണ്ടെ​ത്തും. ഇ​തു​വ​രെ എ​നി​ക്ക് ഒ​രു പി​ആ​ര്‍ ടീം ​ഇ​ല്ലാ​യി​രു​ന്നു. എ​ന്‍റെ മേ​ൽ​വി​ലാ​സം വ​രെ പ്ര​ച​രി​ച്ച​തോ​ടെ കാ​ര്യ​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ എ​നി​ക്കൊ​രു ടീ​മി​നെ നി​യ​മി​ക്കേ​ണ്ടി വ​ന്നു.

എ​ന്നെ​ത്ത​ന്നെ സം​ര​ക്ഷി​ക്കാ​നാ​ണ് ഞാ​ൻ അ​തു ചെ​യ്ത​ത്. ഞാ​ൻ മൂ​ന്നു കോ​ടി​യോ, ആ​റു കോ​ടി​യോ, പ​ത്തു കോ​ടി​യോ ചി​ല​വാ​ക്കി​യാ​ൽ പോ​ലും എ​നി​ക്ക് ഇ​ത്ര​യും വ​ലി​യ പ​ബ്ലി​സി​റ്റി ല​ഭി​ക്കി​ല്ലെ​ന്ന് ഞാ​ൻ മ​ന​സി​ലാ​ക്കി. അ​തു​കൊ​ണ്ട് ഈ ​വ്യാ​ജ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ച്ച എ​ല്ലാ​വ​ർ​ക്കും വ​ലി​യ ന​ന്ദി- മൃ​ണാ​ൾ പ​റ​ഞ്ഞു.

മൃ​ണാ​ള്‍ നാ​യി​ക​യാ​യ സ​ണ്‍ ഓ​ഫ് സ​ര്‍​ദാ​ര്‍ 2വി​ന്‍റെ പ്രീ​മി​യ​റി​ല്‍ നി​ന്നു​ള്ള ധ​നു​ഷും മൃ​ണാ​ളും അ​ടു​ത്തി​ട​പ​ഴ​കു​ന്ന ഒ​രു വീ​ഡി​യോ​യാ​ണ് ഗോ​സി​പ്പു​ക​ളു​ടെ തു​ട​ക്കം. എ​ന്നാ​ല്‍ ധ​നു​ഷ് ത​ന്‍റെ ന​ല്ല സു​ഹൃ​ത്ത് മാ​ത്ര​മാ​ണെ​ന്നാ​ണ് അ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ളോ​ടു താ​രം പ്ര​തി​ക​രി​ച്ച​ത്. മൃ​ണാ​ളി​ന്‍റെ പി​റ​ന്നാ​ള്‍ ആ​ഘോ​ഷ​ത്തി​നും ധ​നു​ഷ് പ​ങ്കെ​ടു​ത്തി​രു​ന്നു. പി​ന്നീ​ട് ധ​നു​ഷ് നാ​യ​ക​നാ​യ തേ​രെ ഇ​ഷ്‌​ക് മേ​മി​ന്‍റെ സ​ക്‌​സ​സ് പാ​ര്‍​ട്ടി​യി​ലും മൃ​ണാ​ള്‍ അ​തി​ഥി​യാ​യി എ​ത്തി​യി​രു​ന്നു. ഇ​തും ഗോ​സി​പ്പി​ന് ആ​ക്കം കൂ​ട്ടി​യി​രു​ന്നു.

Movies

എ​ട്ടു​വ​ർ​ഷ​ത്തി​ന് ശേ​ഷം വീ​ണ്ടും ത​മി​ഴി​ൽ; ധ​നു​ഷി​ന്‍റെ പു​തി​യ ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി​യും  

ധ​നു​ഷി​നെ നാ​യ​ക​നാ​ക്കി രാ​ജ്‌​കു​മാ​ർ പെ​രി​യ​സാ​മി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി​യും. ചി​ത്ര​ത്തി​ൽ ധ​നു​ഷി​നൊ​പ്പം ത​ന്നെ പ്ര​ധാ​ന​വേ​ഷ​ത്തി​ലാ​ണ് മെ​ഗാ​സ്റ്റാ​റും എ​ത്തു​ക.

ധ​നു​ഷി​ന്‍റെ വ​ണ്ട​ർ ബാ​ർ ഫി​ലിം​സ്, ആ​ർ ടേ​ക്ക് സ്റ്റു​ഡി​യോ​സ് ആ​യി സ​ഹ​ക​രി​ച്ചാ​ണ് ഈ ​പാ​ൻ ഇ​ന്ത്യ​ൻ ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. മെ​ഗാ ബ്ലോ​ക്ക്ബ​സ്റ്റ​ർ ഹി​റ്റാ​യ അ​മ​ര​ന് ശേ​ഷം രാ​ജ്‌​കു​മാ​ർ പെ​രി​യ​സാ​മി ഒ​രു​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. എ​ട്ടു വ​ർ​ഷ​ത്തി​ന് ശേ​ഷം മ​മ്മൂ​ട്ടി ത​മി​ഴി​ൽ അ​ഭി​ന​യി​ക്കാ​ൻ പോ​കു​ന്ന ചി​ത്ര​മെ​ന്ന പ്ര​ത്യേ​ക​ത​യും ഇ​തി​നു​ണ്ട്.

2018ൽ ​റാം ഒ​രു​ക്കി​യ ‘പേ​ര​ൻ​പ്’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് മ​മ്മൂ​ട്ടി അ​വ​സാ​ന​മാ​യി ത​മി​ഴി​ൽ എ​ത്തി​യ​ത്.

ധ​നു​ഷ്, മ​മ്മൂ​ട്ടി എ​ന്നി​വ​ർ കൂ​ടാ​തെ വ​മ്പ​ൻ താ​ര​നി​ര​യാ​ണ് ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്. സാ​യ് പ​ല്ല​വി നാ​യി​കാ വേ​ഷം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ശ്രീ​ലീ​ല​യും പ്ര​ധാ​ന സ്ത്രീ ​ക​ഥാ​പാ​ത്ര​ത്തി​ന് ജീ​വ​ൻ ന​ൽ​കും.

മാ​രി 2 എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം ധ​നു​ഷ്- സാ​യ് പ​ല്ല​വി ടീം ​ഒ​ന്നി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്. 13 വ​ർ​ഷ​ത്തി​ന് ശേ​ഷം മ​മ്മൂ​ട്ടി​യും ധ​നു​ഷും ഒ​ന്നി​ച്ചെ​ത്തു​ന്നു എ​ന്ന​തും ചി​ത്ര​ത്തി​ന്‍റെ ഹൈ​ലൈ​റ്റ് ആ​ണ്. 2013 ൽ ​മ​ല​യാ​ള​ത്തി​ൽ പു​റ​ത്തു വ​ന്ന മ​മ്മൂ​ട്ടി- ദി​ലീ​പ് ചി​ത്രം ക​മ്മ​ത്ത് ആ​ൻ​ഡ് ക​മ്മ​ത്തി​ൽ ധ​നു​ഷ് അ​തി​ഥി വേ​ഷ​ത്തി​ൽ എ​ത്തി​യി​രു​ന്നു.

തെ​ന്നി​ന്ത്യ​ൻ മ്യൂ​സി​ക് സെ​ൻ​സേ​ഷ​ൻ സാ​യ് അ​ഭ​യ​ങ്ക​ർ ആ​ണ് D55നു ​സം​ഗീ​ത​മൊ​രു​ക്കു​ന്ന​ത്. സാ​യ് സം​ഗീ​ത​മൊ​രു​ക്കു​ന്ന ആ​ദ്യ ധ​നു​ഷ് ചി​ത്രം കൂ​ടി​യാ​ണി​ത്. ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ഉ​ട​ൻ ആ​രം​ഭി​ക്കും. പി​ആ​ർ​ഒ വൈ​ശാ​ഖ് സി. ​വ​ട​ക്കേ​വീ​ട്, ജി​നു അ​നി​ൽ​കു​മാ​ർ.

Movies

 ധ​നു​ഷും ഞാ​നും ത​മ്മി​ലു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ൾ, ഇ​താ​ണ് സ​ത്യം; വി​വാ​ഹ​വാ​ർ​ത്ത​യി​ൽ പ്ര​തി​ക​രി​ച്ച് മൃ​ണാ​ൾ ഠാ​ക്കൂ​ർ

ധ​നു​ഷു​മാ​യു​ള്ള വി​വാ​ഹ​വാ​ർ​ത്ത നി​ഷേ​ധി​ച്ച് ന​ടി മൃ​ണാ​ൾ ഠാ​ക്കൂ​ർ. ധ​നു​ഷ് ത​നി​ക്ക് സ​ഹോ​ദ​ര​നെ​പ്പോ​ലെ​യാ​ണെ​ന്നും പ്രൊ​ഫ​ഷ​ണ​ൽ ബ​ന്ധം മാ​ത്ര​മേ​യു​ള്ളൂ​വെ​ന്നും മൃ​ണാ​ൾ പ​റ​ഞ്ഞു.

ഫെ​ബ്രു​വ​രി 14- വ​ലൈ​ന്‍റൈ​ൻ​സ് ദി​ന​ത്തി​ൽ ഇ​രു​വ​രും വി​വാ​ഹി​ത​രാ​കു​മെ​ന്ന് വാ​ർ​ത്ത​ക​ൾ പ​ര​ന്നി​രു​ന്നു. പ്ര​മു​ഖ മാ​ധ്യ​മ​ങ്ങ​ൾ അ​ട​ക്കം റി​പ്പോ​ർ​ട്ട് ചെ​യ്ത വാ​ർ​ത്ത​ക​ൾ പൂ​ർ​ണ്മാ​യും നി​ഷേ​ധി​ച്ചു​കൊ​ണ്ടാ​ണ് താ​ര​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക ഫാ​ൻ പേ​ജ് രം​ഗ​ത്തെ​ത്തി​യ​ത്.  

ധ​നു​ഷും ഞാ​നും ത​മ്മി​ലു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ൾ വെ​റും കെ​ട്ടു​ക​ഥ​യാ​ണ്; ഇ​താ​ണ് എ​ന്‍റെ സ​ത്യം...​എ​ന്‍റെ ജോ​ലി​യി​ലൂ​ടെ​യാ​ക​ണം ഞാ​ൻ അ​റി​യ​പ്പെ​ടേ​ണ്ട​തെ​ന്ന് ഞാ​ൻ എ​പ്പോ​ഴും വി​ശ്വ​സി​ക്കു​ന്നു, ഗോ​സി​പ്പു​ക​ളി​ലൂ​ടെ​യ​ല്ല. എ​ന്നാ​ൽ ഇ​ന്ന്, ഞാ​ൻ എ​ഴു​താ​ത്ത ക​ഥ​ക​ളി​ലും, ഞാ​ൻ ന​ട​ത്താ​ത്ത സം​ഭാ​ഷ​ണ​ങ്ങ​ളി​ലും, ഞാ​ൻ എ​ടു​ക്കാ​ത്ത തീ​രു​മാ​ന​ങ്ങ​ളി​ലും എ​ന്‍റെ പേ​ര് വ​ലി​ച്ചി​ഴ​യ്ക്ക​പ്പെ​ടു​ന്ന​ത് ഞാ​ൻ കാ​ണു​ക​യാ​ണ്.

ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ഒ​രു വി​വാ​ഹ വി​വാ​ദം ഓ​ൺ​ലൈ​നി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഒ​രു കാ​ര്യം ഞാ​ൻ വ്യ​ക്ത​മാ​ക്ക​ട്ടെ, ധ​നു​ഷ് എ​നി​ക്ക് എ​ന്നും ഒ​രു സ​ഹോ​ദ​ര​നെ​പ്പോ​ലെ​യാ​ണ്. ഞ​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള​ത് കേ​വ​ലം പ​ര​സ്പ​ര ബ​ഹു​മാ​ന​വും പ്ര​ഫ​ഷ​ന​ൽ ബ​ന്ധ​വും മാ​ത്ര​മാ​ണ്, അ​തി​ന​പ്പു​റം ഒ​ന്നു​മി​ല്ല. ഒ​രു സ്ത്രീ​യു​ടെ ക​ഠി​നാ​ധ്വാ​ന​ത്തെ അം​ഗീ​ക​രി​ക്കു​ന്ന​തി​ന് പ​ക​രം അ​വ​ളു​ടെ സ്വ​കാ​ര്യ ജീ​വി​ത​ത്തെ​ക്കു​റി​ച്ച് ക​ഥ​ക​ൾ മെ​ന​യാ​ൻ ആ​ളു​ക​ൾ​ക്ക് ഇ​ത്ര ആ​വേ​ശം എ​ന്താ​ണെ​ന്ന് ഞാ​ൻ അ​ത്ഭു​ത​പ്പെ​ടാ​റു​ണ്ട്.

എ​നി​ക്ക് എ​ന്തെ​ങ്കി​ലും മ​റ​യ്ക്കാ​നു​ള്ള​തു​കൊ​ണ്ട​ല്ല ഞാ​ൻ നി​ശ​ബ്ദ​ത പാ​ലി​ക്കു​ന്ന​ത്, മ​റി​ച്ച് എ​ന്‍റെ സ്വ​കാ​ര്യ ജീ​വി​ത​ത്തി​ന് പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ അം​ഗീ​കാ​രം ആ​വ​ശ്യ​മി​ല്ലെ​ന്ന് ഞാ​ൻ വി​ശ്വ​സി​ക്കു​ന്ന​ത് കൊ​ണ്ടാ​ണ്.

ഓ​ഡി​ഷ​നു​ക​ളി​ലൂ​ടെ​യും, നി​ര​സി​ക്ക​ലു​ക​ളി​ലൂ​ടെ​യും, ഉ​റ​ക്ക​മി​ല്ലാ​ത്ത രാ​ത്രി​ക​ളി​ലൂ​ടെ​യും, ത​ള​രാ​ത്ത ആ​ത്മ​വി​ശ്വാ​സ​ത്തി​ലൂ​ടെ​യും ക​ഠി​നാ​ധ്വാ​നം ചെ​യ്താ​ണ് ഞാ​ൻ ഇ​ന്ന് ഈ ​നി​ല​യി​ലെ​ത്തി​യ​ത്. ആ ​യാ​ത്ര​യെ വെ​റു​മൊ​രു കിം​വ​ദ​ന്തി​യി​ലേ​ക്ക് ചു​രു​ക്കു​ന്ന​ത് അ​നീ​തി​യാ​ണ്

സോ​ഷ്യ​ൽ മീ​ഡി​യ എ​ല്ലാ​വ​ർ​ക്കും ശ​ബ്ദം ന​ൽ​കു​ന്നു​ണ്ട്, എ​ന്നാ​ൽ അ​ത് വ​ലി​യൊ​രു ഉ​ത്ത​ര​വാ​ദി​ത്തം കൂ​ടി ആ​വ​ശ്യ​പ്പെ​ടു​ന്നു. കു​റ​ച്ച് ക്ലി​ക്കു​ക​ളും ലൈ​ക്കു​ക​ളും ഷെ​യ​റു​ക​ളും നി​രു​പ​ദ്ര​വ​ക​ര​മെ​ന്ന് തോ​ന്നി​യേ​ക്കാം, പ​ക്ഷേ അ​വ യ​ഥാ​ർ​ത്ഥ മ​നു​ഷ്യ​രെ ബാ​ധി​ക്കു​ന്ന തെ​റ്റാ​യ വാ​ർ​ത്ത​ക​ളാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. ഞാ​ൻ വീ​ണ്ടും വ്യ​ക്ത​മാ​ക്കു​ന്നു, ഈ ​പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ളി​ൽ യാ​തൊ​രു സ​ത്യ​വു​മി​ല്ല.​ ന​ന്ദി.’’ മൃ​ണാ​ൾ ഠാ​ക്കൂ​റി​ന്‍റെ വാ​ക്കു​ക​ൾ.

Movies

അ​ച്ഛ​ന് സു​ര​ക്ഷ​യൊ​രു​ക്കി മ​ക്ക​ൾ; ആ​ൾ​ക്കൂ​ട്ട​ത്തി​നി​ട​യി​ൽ​പ്പെ​ട്ട ധ​നു​ഷി​ന് ബോ​ർ​ഡി​ഗാ​ർ​ഡ്സാ​യി യാ​ത്ര​യും ലിം​ഗ​യും

തി​രു​പ്പ​തി ക്ഷേ​ത്ര​ത്തി​ൽ ന​ട​ൻ ധ​നു​ഷി​ന് സു​ര​ക്ഷ​യൊ​രു​ക്കി മ​ക്ക​ളാ​യ യാ​ത്ര​യും ലിം​ഗ​യും. ആ​ൾ​ക്കൂ​ട്ട​വും തി​ര​ക്കും നി​യ​ന്ത്രി​ക്കാ​നാ​കാ​തെ വ​ന്ന​തോ​ടെ​യാ​ണ് അ​ച്ഛ​ന് ചു​റ്റും സം​ര​ക്ഷ​ണ​മൊ​രു​ക്കി മ​ക്ക​ൾ നി​ന്ന​ത്.

ധ​നു​ഷി​നൊ​പ്പം സു​ര​ക്ഷ​യൊ​രു​ക്കി ന​ട​ക്കു​ന്ന യാ​ത്ര​യു​ടെ​യും ലിം​ഗ​യു​ടെ​യും വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

ധ​നു​ഷ് ക്ഷേ​ത്ര​ത്തി​ലൂ​ടെ ന​ട​ക്കു​മ്പോ​ൾ ചു​റ്റും വ​ലി​യ ആ​ൾ​ക്കൂ​ട്ടം ഉ​ണ്ടാ​കു​ന്നു​ണ്ട്. ഇ​തോ​ടെ ര​ണ്ടു​മ​ക്ക​ളും ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി നി​ന്ന് സു​ര​ക്ഷ​ക​വ​ചം ഒ​രു​ക്കു​ക​യാ​യി​രു​ന്നു. ധ​നു​ഷി​ന് അ​രി​കി​ലേ​ക്ക് സെ​ൽ​ഫി എ​ടു​ക്കാ​നും മ​റ്റു​മാ​യി വ​രു​ന്ന​വ​രെ മാ​റ്റി​നി​ർ​ത്തു​ന്ന മ​ക്ക​ളു​ടെ വീ​ഡി​യോ ആ​ണ് പു​റ​ത്തു​വ​ന്ന​ത്. തി​ര​ക്കി​നി​ട​യി​ൽ അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ക്കു​ന്ന ധ​നു​ഷി​നെ​യും വീ​ഡി​യോ​യി​ൽ കാ​ണാം.

ര​ജ​നി​കാ​ന്തി​ന്‍റെ മ​ക​ൾ ഐ​ശ്വ​ര്യ ര​ജ​നി​കാ​ന്തി​നെ​യാ​ണ് ധ​നു​ഷ് വി​വാ​ഹം ചെ​യ്ത​ത്. ഇ​വ​ർ​ക്ക് യാ​ത്ര, ലിം​ഗ എ​ന്നി​ങ്ങ​നെ ര​ണ്ട് മ​ക്ക​ളാ​ണു​ള്ള​ത്.2022​ലാ​ണ് ധ​നു​ഷും ഐ​ശ്വ​ര്യ​യും വേ​ർ​പി​രി​ഞ്ഞ​ത്. വി​വാ​ഹ ബ​ന്ധം വേ​ർ​പെ​ടു​ത്തി​യാ​ലും മ​ക്ക​ളു​ടെ കാ​ര്യ​ത്തി​ൽ ഇ​വ​ർ ഒ​ന്നി​ക്കാ​റു​ണ്ട്.

Movies

ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള സി​നി​മ; എ​ക്കോ​യെ പ്ര​ശം​സി​ച്ച് ധ​നു​ഷ്

എ​ക്കോ​യെ പ്ര​ശം​സി​ച്ച് ന​ട​ൻ ധ​നു​ഷ്. ചി​ത്രം ഒ​രു മാ​സ്റ്റ​ർ​പീ​സാ​ണെ​ന്നാ​ണ് ധ​നു​ഷ് പ​റ​ഞ്ഞ​ത്. ചി​ത്ര​ത്തെ പ്ര​ശം​സി​ച്ച​തി​നൊ​പ്പം അ​തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യ ബി​യാ​ന മോ​മി​നെ​യും താ​രം അ​ഭി​ന​ന്ദി​ച്ചു.

മ​ല​യാ​ള സി​നി​മ​യാ​യ എ​ക്കോ ഒ​രു മാ​സ്റ്റ​ർ​പീ​സ് ആ​ണ്. ന​ടി ബി​യാ​ന മോ​മി​ൻ എ​ല്ലാ ഉ​ന്ന​ത ബ​ഹു​മ​തി​ക​ൾ​ക്കും അ​ർ​ഹ​യാ​ണ്. ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള പ്ര​ക​ട​നം. എ​ന്നാ​യി​രു​ന്നു ധ​നു​ഷി​ന്‍റെ പോ​സ്റ്റ്. ധ​നു​ഷി​ന് ന​ന്ദി​യു​മാ​യി ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രു​മെ​ത്തി. ഇ​ത് ഞ​ങ്ങ​ൾ​ക്ക് വ​ള​രെ സ​ന്തോ​ഷം ന​ൽ​കു​ന്നു​വെ​ന്ന് എ​ക്കോ ടീം ​ന​ന്ദി പ​റ​ഞ്ഞു​പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി

 

Movies

ഒ​ടു​വി​ൽ ധ​നു​ഷും തു​റ​ന്നു പ​റ​ഞ്ഞു, ആ ​പ്ര​ണ​യം...

ധ​നു​ഷി​ന്‍റെ തേ​രേ ഇ​ഷ്ക് മേം ​പു​തി​യ ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ റി​ലീ​സ് പ​രി​പാ​ടി​ക്കി​ട‍​യി​ൽ തെ​ന്നി​ന്ത്യ​ൻ‌ സൂ​പ്പ​ർ​താ​രം ധ​നു​ഷ് പ്ര​ണ​യ​ത്തെ​ക്കു​റി​ച്ചു പ​റ​ഞ്ഞ​ത് വൈ​റ​ലാ​യി. ഐ​ശ്വ​ര്യ ര​ജ​നി​കാ​ന്തു​മാ​യു​ള്ള പ്ര​ണ​യം, വി​വാ​ഹം, വി​വാ​ഹ​മോ​ച​നം എ​ന്നീ അ​വ​സ്ഥ​ക​ളി​ലൂ​ടെ ക​ട​ന്നു​പോ‍​യ താ​രം പ​റ​യു​ന്ന മ​റു​പ​ടി എ​ന്താ​യി​രി​ക്കു​മെ​ന്ന് ആ​രാ​ധ​ക​ർ വീ​ർ​പ്പ​ട​ക്കി​യി​രി​ക്കു​ക​യാ​യി​രു​ന്നു.

ആ​ന​ന്ദ് എ​ൽ. റാ​യ് സം​വി​ധാ​നം ചെ​യ്ത് ധ​നു​ഷും കൃ​തി സ​നോ​ണും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്ന "തേ​രേ ഇ​ഷ്ക് മേം' ​റൊ​മാ​ന്‍റി​ക്-​ആ​ക്ഷ​ൻ ഡ്രാ​മ​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി​യ​ത്.

ച​ട​ങ്ങി​ൽ ധ​നു​ഷി​നോ​ടും കൃ​തി സ​നോ​ണി​നോ​ടും പ്ര​ണ​യ​ത്തെ​ക്കു​റി​ച്ചു​ള്ള അ​വ​രു​ടെ കാ​ഴ്ച​പ്പാ​ടി​നെ​ക്കു​റി​ച്ച് ചോ​ദി​ച്ചു. മ​റു​പ​ടി പ​റ​യാ​ൻ ഇ​രു​വ​രും മ​ടി​ച്ചു. കു​റ​ച്ചു ക​ഴി​ഞ്ഞ​പ്പോ​ൾ ധ​നു​ഷ് പ​റ​ഞ്ഞു, "എ​നി​ക്ക​റി​യി​ല്ല.' താ​ങ്ക​ൾ​ക്ക് അ​ത് എ​ളു​പ്പം വി​ശ​ദീ​ക​രി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ത​മാ​ശ​രൂ​പേ​ണ ആ​രോ പ്ര​തി​ക​രി​ച്ച​പ്പോ​ൾ ധ​നു​ഷി​ന്‍റെ മ​റു​പ​ടി ഇ​ങ്ങ​നെ​യാ​യി​രു​ന്നു: "പ്ര​ണ​യം വി​ല​മ​തി​ക്കാ​നാ​കാ​ത്ത വി​കാ​ര​മാ​ണെ​ന്ന് ഞാ​ൻ ക​രു​തു​ന്നു.'

ധ​നു​ഷി​ന്‍റെ ഓ​ൺ​സ്‌​ക്രീ​ൻ ക​ഥാ​പാ​ത്ര​മാ​യ ശ​ങ്ക​ർ അ​തി​നോ​ട് യോ​ജി​ക്കി​ല്ലെ​ന്ന് കൃ​തി പ​റ​ഞ്ഞ​പ്പോ​ൾ, "ഞാ​ൻ അ​ദ്ദേ​ഹ​ത്തെ​പ്പോ​ലെ​യ​ല്ലെ​ന്ന് നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്ന​ല്ലോ...' എ​ന്നും താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു. താ​ര​ത്തി​ന്‍റെ മ​റു​പ​ടി​കേ​ട്ട് എ​ല്ലാ​വ​രും കൈ​യ​ടി​ക്കു​ക​യും ആ​ഘോ​ഷി​ക്കു​ക​യും ചെ​യ്തു.

18 വ​ർ​ഷ​ത്തെ ദാമ്പത്യം

ധ​നു​ഷി​ന്‍റെ​യും ഇ​തി​ഹാ​സ​താ​രം ര​ജ​നി​കാ​ന്തി​ന്‍റെ മ​ക​ൾ ഐ​ശ്വ​ര്യ ര​ജ​നി​കാ​ന്തി​ന്‍റെ​യും വി​വാ​ഹം 2004 ൽ ​ചെ​ന്നൈ​യി​ലാ​ണു ന​ട​ന്ന​ത്. ഇ​രു​വ​രു​ടെ​യും പ്ര​ണ​യ വി​വാ​ഹ​മാ​യി​രു​ന്നു. ഐ​ശ്വ​ര്യ​ക്ക് ധ​നു​ഷി​നേ​ക്കാ​ൾ പ്രാ​യ​ക്കൂ​ട​ത​ലും ഉ​ണ്ടാ​യി​രു​ന്നു. അ​ത്യാ​ഡം​ബ​ര പൂ​ർ​ണ​മാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ. 18 വ​ർ​ഷ​ത്തെ ദാ​മ്പ​ത്യ​ത്തി​നു ശേ​ഷം, വേ​ർ​പി​രി​യാ​നു​ള്ള തീ​രു​മാ​നം ഇ​രു​വ​രും ഒ​രു​മി​ച്ചാ​ണ് അ​റി​യി​ച്ച​ത്. സം​യു​ക്ത പ്ര​സ്താ​വ​ന പു​റ​ത്തി​റ​ക്കു​ക​യാ​യി​രു​ന്നു.

"സു​ഹൃ​ത്തു​ക്ക​ൾ, ദ​മ്പ​തി​ക​ൾ, മാ​താ​പി​താ​ക്ക​ൾ, അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ൾ എ​ന്നീ നി​ല​ക​ളി​ൽ 18 വ​ർ​ഷ​ത്തെ ഒ​രു​മി​ച്ചു​ള്ള ജീ​വി​തം. വ​ള​ർ​ച്ച​യു​ടെ​യും മ​ന​സി​ലാ​ക്ക​ലി​ന്‍റെ​യും പൊ​രു​ത്ത​പ്പെ​ട​ലി​ന്‍റെ​യും പൊ​രു​ത്ത​പ്പെ​ടു​ത്ത​ലി​ന്‍റെ​യും യാ​ത്ര​യാ​യി​രു​ന്നു. ഇ​ന്ന്, വ​ഴി​ക​ൾ വേ​ർ​പി​രി​യു​ന്ന ഒ​രു സ്ഥ​ല​ത്താ​ണ് ഞ​ങ്ങ​ൾ നി​ൽ​ക്കു​ന്ന​ത്. ഞ​ങ്ങ​ൾ വേ​ർ​പി​രി​യു​ന്നു. ദ​യ​വാ​യി ഞ​ങ്ങ​ളു​ടെ തീ​രു​മാ​ന​ത്തെ ബ​ഹു​മാ​നി​ക്കു​ക​യും ആ​വ​ശ്യ​മാ​യ സ്വ​കാ​ര്യ​ത ന​ൽ​കു​ക​യും ചെ​യ്യു​ക.'- എ​ന്നാ​യി​രു​ന്നു പ്ര​സ്താ​വ​ന.

Movies

ധ​നു​ഷി​നൊ​പ്പം ത​ക​ർ​ത്ത​ഭി​ന​യി​ച്ച് ര​ശ്മി​ക; കു​ബേ​ര ട്രെ​യി​ല​ർ

ധ​നു​ഷ് നാ​യ​ക​നാ​യെ​ത്തു​ന്ന പാ​ന്‍ ഇ​ന്ത്യ​ൻ ചി​ത്രം കു​ബേ​ര​യു​ടെ ട്രെ​യി​ല​ർ എ​ത്തി. ധ​നു​ഷ്, നാ​ഗാ​ർ​ജു​ന, ര​ശ്‌​മി​ക മ​ന്ദാ​ന എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ൾ. ഹാ​പ്പി ഡെ​യ്‌​സ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ശേ​ഖ​ർ ക​മ്മു​ല​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ര​ണ്ട് ഗെ​റ്റ​പ്പി​ലാ​ണ് ധ​നു​ഷ് എ​ത്തു​ന്ന​ത്.

 

ഭി​ക്ഷാ​ട​നം ന​ട​ത്തി ജീ​വി​തം മു​ന്നോ​ട്ടു​പോ​കു​ന്ന മ​നു​ഷ്യ​ൻ പെ​ട്ട​ന്നൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ കോ​ടീ​ശ്വ​ര​നാ​യി മാ​റു​ന്ന​താ​ണ് ക​ഥ.

<iframe width="100%" height="390" src="https://www.youtube.com/embed/Eyl4sQFkQiM" title="Kuberaa Official Trailer – Tamil | Dhanush | Nagarjuna | Rashmika Mandanna | Sekhar Kammula | DSP" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" referrerpolicy="strict-origin-when-cross-origin" allowfullscreen></iframe>

 

മേ​ഡ് ഇ​ൻ ഹെ​വ​ൻ, സ​ഞ്ജു, പ​ദ്മാ​വ​ത് തു​ട​ങ്ങി​യ ബോ​ളി​വു​ഡ് ചി​ത്ര​ങ്ങ​ളി​ലൂ​ടെ പ്ര​ശ​സ്ത​നാ​യ ജിം ​സ​ർ​ഭും ചി​ത്ര​ത്തി​ൽ ഒ​രു പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്നു​ണ്ട്. ദേ​വി ശ്രീ ​പ്ര​സാ​ദാ​ണ് സി​നി​മ​ക്കാ​യി സം​ഗീ​തം ഒ​രു​ക്കു​ന്ന​ത്.

നാ​ഗ ചൈ​ത​ന്യ, സാ​യ് പ​ല്ല​വി എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ക്കി ഒ​രു​ങ്ങി​യ ല​വ് സ്റ്റോ​റി എ​ന്ന സി​നി​മ​യ്ക്കു ശേ​ഷം ശേ​ഖ​ർ ക​മ്മു​ല സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്. ശ്രീ ​വെ​ങ്കി​ടേ​ശ്വ​ര സി​നി​മാ​സ് എ​ൽ​എ​ൽ​പി, അ​മി​ഗോ​സ് ക്രി​യേ​ഷ​ൻ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്നീ ബാ​ന​റു​ക​ളു​ടെ കീ​ഴി​ൽ സു​നി​ൽ നാ​രം​ഗ്, പു​ഷ്ക​ർ രാം ​മോ​ഹ​ൻ റാ​വു എ​ന്നി​വ​രാ​ണ് കു​ബേ​ര നി​ർ​മി​ക്കു​ന്ന​ത്. പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ൻ തോ​ട്ട ത​ര​ണി, ഛായാ​ഗ്രാ​ഹ​ക​ൻ നി​കേ​ത് ബൊ​മ്മി, എ​ഡി​റ്റ​ർ കാ​ർ​ത്തി​ക ശ്രീ​നി​വാ​സ്, കോ ​റൈ​റ്റ​ർ ചൈ​ത​ന്യ പിം​ഗ​ളി, പ​ബ്ലി​സി​റ്റി ഡി​സൈ​ന​ർ ക​ബി​ല​ൻ. ചി​ത്രം ജൂ​ൺ 20ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

Latest News

Corehub Up