മൂവാറ്റുപുഴ: അപൂര്‍വ രോഗം ബാധിച്ച ആറു മാസം മാത്രം പ്രായമുള്ള മിയ മരിയ ജിനു എന്ന കുരുന്നിന്റെ ജീവന് നിലനിര്‍ത്താന്‍ നാടിന്റെ കനിവ് തേടുന്നു.
മൂവാറ്റുപുഴ എനാനല്ലൂര്‍ സ്വദേശികളായ ജിനുവിന്റെയും നിമ്മി ജോഷിയുടെയും മകളായ മിയയ്ക്ക് സ്പൈനല്‍ മസ്കുലാര്‍ അട്രോഫി (എസ്എംഎ ടൈപ്പ് 1) എന്ന ഗുരുതരമായ ന്യൂറോ മസ്കുലാര്‍ ഡിസോര്‍ഡറാണ് ബാധിച്ചിരിക്കുന്നത്. കുഞ്ഞിന്റെ ജീവന് തിരികെ പിടിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്ന ജീന്‍ തെറാപ്പിക്ക് ആവശ്യമായ മരുന്നിന് 16 കോടിയാണ് വില.
കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ പീഡിയാട്രിക് ന്യൂറോളജി വിഭാഗം ഡോക്ട ർ സ്മിലു മോഹന്‍ലാലിന്റെ മേല്‍നോട്ടത്തിലാണ് നിലവില്‍ ചികിത്സ നടക്കുന്നത്.
റിസ്ഡിപ്ലാം എന്ന മരുന്നാണു നല്‍കുന്നത്. കുഞ്ഞിന്റെ ജീവന് പൂര്‍ണമായും രക്ഷിച്ചെടുക്കണമെങ്കില്‍ വിദേശത്തുനിന്ന് എത്തിക്കുന്ന ജീന്‍ തെറാപ്പി മരുന്ന് എത്രയും വേഗം നല്‍കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. ജീന്‍ തെറാപ്പിയിലൂടെ കുട്ടിയുടെ ആരോഗ്യം ഗണ്യമായി മെച്ചപ്പെടുത്താന്‍ സാധിക്കും.
ദിവസവേതനക്കാരനായ ജിനുവിന്റെ ചെറിയ വരുമാനംകൊണ്ട് കുഞ്ഞിന്റെ ദൈനംദിന ചികിത്സാ ചെലവുകള്‍ പോലും മുന്നോട്ട് കൊണ്ടുപോകാന്‍ ബുദ്ധിമുട്ടാണ്.
മിയയുടെ ജീവന് രക്ഷിക്കാനായി ഫെഡറല്‍ ബാങ്ക് തൃശൂര്‍ കൊമ്പൊടിഞ്ഞാമാക്കല്‍ ശാഖയില്‍ പഞ്ചായത്ത് പ്രസിഡന്റ് റോസ്ലി ഫ്രാന്‍സിസ്, പഞ്ചായത്തംഗം പി.കെ. ജോസ്, അമ്മ നിമ്മി ജോഷി എന്നിവരുടെ പേരില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
അക്കൗണ്ട് നമ്പര്‍: 19840100 080595, ഐഎഫ്എസ് കോഡ്: എഫ്ഡിആര്‍എല്‍0001984, ബാങ്ക്, ബ്രാഞ്ച്: ഫെഡറല്‍ ബാങ്ക്, കൊമ്പൊടിഞ്ഞാമാക്കല്‍. ഫോണ്‍ : 9645772014, 9946361598.