തലയോലപ്പറമ്പ് : വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ബഷീറിന്റെ 32-ാം ചരമ വാർഷിക ദിനാചരണം നടത്തി. പാലംകടവ് ബഷീർ സ്മാരക മന്ദിരത്തിൽ അനുസ്മരണ യോഗത്തോടനുബന്ധിച്ച് ബഷീർ മാനവികതയുടെ സമകാല വായന എന്ന വിഷയത്തിൽ സാഹിത്യ സംവാദം നടത്തി.
ടി.കെ. ഗോപിയുടെ അധ്യക്ഷതയിൽ നടന്ന സാഹിത്യ സംവാദത്തിൽ പി.കെ. ജലജാമണി സംവാദം നയിച്ചു. ബഷീർ കഥാപാത്രം ഖദീജ, കെ.ആർ.സുശീലൻ, ശ്രീലക്ഷ്മി എസ്. നായർ, കെ.എം.സ്മിത, സുധീന അൻസാദ്,തങ്കമ്മ വർഗീസ്, ആർ. പ്രസന്നൻ , സ്മാരക ട്രസ്റ്റ് സെക്രട്ടറി ഡോ. സി.എം. കുസുമൻ തുടങ്ങിയവർ പങ്കെടുത്തു.