Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Differently-abled

ഭിന്നശേഷി കുട്ടികളുടെ പുനരധിവാസം:പ്രതികരണം തേടി സുപ്രീംകോടതി

ന്യൂ​​​ഡ​​​ൽ​​​ഹി: ഭി​​​ന്ന​​​ശേ​​​ഷി വി​​​ഭാ​​​ഗ​​​ത്തി​​​ലെ കു​​​ട്ടി​​​ക​​​ളു​​​ടെ പു​​​ന​​​ര​​​ധി​​​വാ​​​സ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ നി​​​രീ​​​ക്ഷ​​​ണ​​​വും മേ​​​ൽ​​​നോ​​​ട്ട​​​വും ശ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള ഹ​​​ർ​​​ജി​​​യി​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം തേ​​​ടി. ഭി​​​ന്ന​​​ശേ​​​ഷി കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള പു​​​ന​​​ര​​​ധി​​​വാ​​​സ കേ​​​ന്ദ്ര​​​ങ്ങ​​​ൾ, ചൈ​​​ൽ​​​ഡ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് സെ​​​ന്‍റ​​​റു​​​ക​​​ൾ, മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം സം​​​ബ​​​ന്ധി​​​ച്ച പൊ​​​തു​​​താ​​​ത്പ​​​ര്യ ഹ​​​ർ​​​ജി​​​യാ​​​ണ് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൂ​​​ര്യ​​​കാ​​​ന്ത് അ​​​ധ്യ​​​ക്ഷ​​​നാ​​​യ ബെ​​​ഞ്ച് പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.

ഭി​​​ന്ന​​​ശേ​​​ഷി അ​​​വ​​​കാ​​​ശ നി​​​യ​​​മം, മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യ സം​​​ര​​​ക്ഷ​​​ണ നി​​​യ​​​മം തു​​​ട​​​ങ്ങി​​​യ നി​​​യ​​​മ​​​ങ്ങ​​​ളി​​​ലെ സു​​​ര​​​ക്ഷാ​​​വ്യ​​​വ​​​സ്ഥ​​​ക​​​ൾ പ​​​ല സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും പാ​​​ലി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും പ​​​രി​​​ശീ​​​ല​​​നം ല​​​ഭി​​​ച്ച ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ കു​​​റ​​​വ് മൂ​​​ലം കു​​​ട്ടി​​​ക​​​ൾ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ തെ​​​റാ​​​പ്പി​​​ക​​​ൾ നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ടു​​​ന്നു​​​ണ്ടെ​​​ന്നും ഹ​​​ർ​​​ജി​​​ക്കാ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ഓ​​​ട്ടി​​​സം, എ​​​ഡി​​​എ​​​ച്ച്ഡി തു​​​ട​​​ങ്ങി​​​യ അ​​​വ​​​സ്ഥ​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യി ഭേ​​​ദ​​​മാ​​​ക്കാ​​​മെ​​​ന്ന വ്യാ​​​ജ​​​വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ൾ ന​​​ൽ​​​കി മാ​​​താ​​​പി​​​താ​​​ക്ക​​​ളി​​​ൽ​​​നി​​​ന്ന് വ​​​ൻ തു​​​ക ഈ​​​ടാ​​​ക്കു​​​ന്ന​​​താ​​​യും കു​​​ട്ടി​​​ക​​​ളു​​​ടെ ചി​​​ത്ര​​​ങ്ങ​​​ളും വീ​​​ഡി​​​യോ​​​ക​​​ളും മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​ടെ അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്ത​​​താ​​​യും ഹ​​​ർ​​​ജി​​​യി​​​ൽ ആ​​​രോ​​​പ​​​ണ​​​മു​​​ണ്ട്.

Kerala

ഭിന്നശേഷിക്കാരനായ യുവാവിനെ ക്രൂരമായി മര്‍ദിച്ച് ഹണിട്രാപ് സംഘം; നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി

കൊച്ചി: ഭിന്നശേഷിക്കാരനായ യുവാവിനെ ക്രൂരമായി മര്‍ദിച്ച് ഹണിട്രാപ് സംഘം. ബധിരനും മൂകനുമായ അമല്‍ ദേവിനാണ് മര്‍ദനമേറ്റത്. യുവതി ഉള്‍പ്പെടുന്ന നാലംഗ സംഘമാണ് മര്‍ദിച്ചത്.

യുവതിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതോടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയാണ് മര്‍ദനം. സംഭവത്തില്‍ രണ്ടു പ്രതികളെ കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച വൈകുന്നേരം ആറരയ്ക്കാണ് സംഭവം. കടവന്ത്രയില്‍ മനോരമ ജംഗ്ഷന് സമീപമുള്ള ലോഡ്ജിലേക്ക് യുവാവിനെ സംഘം വിളിച്ചു വരുത്തുകയായിരുന്നു. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതോടെ പ്രതികള്‍ യുവാവിനെ ആദ്യം മര്‍ദിച്ചു. യുവതിയും മുഖത്തടിച്ചു. മര്‍ദനത്തെ തുടര്‍ന്ന് യുവാവിന്‍റെ വാരിയെല്ല് ഒടിഞ്ഞു.

അമല്‍ ദേവിന്‍റെ മുതുകത്ത് ചവിട്ടിയതിന്‍റെയും ഷോള്‍ഡറില്‍ ടോര്‍ച്ച് വച്ച് അടിച്ചതിന്‍റെയും പാടുകളുണ്ട്. തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ അമല്‍ ദേവ് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവതിക്കായുള്ള അന്വേഷണം തുടരുകയാണ്. യുവതി കൊച്ചിയില്‍ തന്നെയുണ്ട് എന്നാണ് വിവരം. വധശ്രമത്തിന് അടക്കം പോലീസ് കേസ് എടുത്തിട്ടുണ്ട്.

Kerala

ഭിന്നശേഷി വിധി എല്ലാ മാനേജ്മെന്‍റുകൾക്കും ബാധകമാക്കും; ഇരുപതിനായിരം അധ്യാപകർക്കു പ്രയോജനം

തിരുവനന്തപുരം: എയ്ഡഡ് സ്കൂൾ അധ്യാപക നിയമനത്തിൽ എൻഎസ്എസിന് അനുകൂലമായ കോടതി വിധി മറ്റ് മാനേജ്മെന്‍റുകൾക്കും ബാധകമാക്കാൻ സർക്കാർ നടപടി തുടങ്ങി. ഭിന്നശേഷി സംവരണ നിയമനം പൂർത്തിയാക്കാതെ മറ്റ് അധ്യാപകർക്കു നിയമനം കിട്ടില്ലെന്ന നിബന്ധനയിലാണ് എൻഎസ്എസിനു നേരത്തെ ഒഴിവ് കിട്ടിയിരുന്നത്.

ഭിന്നശേഷിക്കാർക്കുള്ള സീറ്റ് നീക്കിവച്ച ശേഷം നിയമനം നടത്താനുള്ള അനുവാദമാണ് എൻഎസ്എസിനു ലഭിച്ചത്. ഇതു സമാന മാനേജ്മെന്‍റുകൾക്കും അനുവദിക്കാമെന്നു സുപ്രീം കോടതി പരാമർശം ഉണ്ടായിരുന്നെങ്കിലും സർക്കാർ നിയമത്തിന്‍റെ നൂലാമാലകൾ പറഞ്ഞു നടപടിയെടുത്തിരുന്നില്ല. ക്രൈസ്തവ മാനേജ്മെന്‍റുകൾ അടക്കം പ്രതിഷേധം കടുപ്പിച്ചതോടെയാണ് സർക്കാർ അനുകൂല നിലപാടിലേക്ക് ഇപ്പോൾ വന്നത്.

തുടർന്നു മറ്റു മാനേജ്മെന്‍റുകൾക്കും വിധി ബാധകമാക്കുന്നതിൽ സംസ്ഥാന സർക്കാർ വീണ്ടും സുപ്രീം കോടതിയുടെ അഭിപ്രായം തേടിയിരുന്നു. ഇതിന്‍റെ വിധി വരാനിരിക്കുന്നതേയുള്ളൂ. എന്നാൽ, അന്തിമ വിധിക്കു കാക്കാതെ അനുകൂലമായ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ തുടർനടപടികളുമായി മുന്നോട്ട് പോകുന്നത്. വിവിധ എയ്ഡഡ് മാനേജ്മെന്‍റുകൾക്ക് അധ്യാപക നിയമനം സ്ഥിരപ്പെടുത്തി കിട്ടാനുള്ള
പ്രതിസന്ധി ഇതോടെ നീങ്ങും.

എല്ലാ എയ്ഡഡ് സ്കൂൾ മാനേജ്മെന്‍റുകൾക്കും ഇതിന്‍റെ പ്രയോജനം ലഭിക്കും. ഇതു സംബന്ധിച്ചുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങും. ക്രൈസ്തവ സഭ മാനേജ്മെന്‍റുകൾ ഉൾപ്പെടെ ഇക്കാര്യത്തിൽ അനുകൂല തീരുമാനമുണ്ടാക ണമെന്നു വർഷങ്ങളായി ആവശ്യപ്പെട്ടു വരികയായിരുന്നു. ഇതുമായി ബന്ധപ്പെട്ടു നിരവധി സമരങ്ങളും നടന്നിരുന്നു.

Kerala

ഭിന്നശേഷി അധ്യാപക നിയമനം: കേരളത്തിന്‍റെ നിലപാട് സുപ്രീംകോടതിയെ അറിയിച്ചു

ന്യൂഡല്‍ഹി: എയ്ഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷി അധ്യാപക നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേരളത്തിന്‍റെ നിലപാട് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തു.

ഭിന്നശേഷി അധ്യാപക നിയമനത്തിൽ എൻഎസ്എസ് മാനേജ്‌മെന്‍റുകൾക്ക് കീഴിലുള്ള സ്‌കൂളുകൾക്ക് നൽകിയ ആനുകൂല്യം മറ്റ് മാനേജ്‍മെന്‍റുകളുടെ സ്‌കൂളുകൾക്ക് കൂടെ ബാധകമാക്കണമെന്നാണ് കേരളം പുതുതായി നൽകിയ അപേക്ഷയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

നിയമപ്രകാരമുള്ള നിയമനങ്ങൾ എത്രയും വേഗം പൂർത്തിയാക്കുന്നു എന്ന ഉറപ്പാക്കാൻ സർക്കാർ എല്ലാ നടപടികൾ സ്വീകരിക്കുമെന്നും അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ഈ വിഷയവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി തീർപ്പ് കല്പിക്കണമെന്ന ആവശ്യവും സ്റ്റാൻഡിംഗ് കോൺസൽ സി.കെ. ശശി മുഖാന്തരം സമർപ്പിച്ച അപേക്ഷയിൽ കേരളം ഉന്നയിച്ചിട്ടുണ്ട്.

ഭിന്നശേഷി അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് എന്‍എസ്എസ് മാനേജ്‌മെന്‍റിന് നല്‍കിയ ആനുകൂല്യം മറ്റ് മാനേജ്‌മെന്‍റുകള്‍ക്കും നല്കണമെന്ന നിലപാട് കേരളം സുപ്രീംകോടതിയെ അറിയിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം.

ക്രിസ്ത്യൻ മാനേജ്‍മെന്‍റ് സ്‌കൂളുകൾ ഈ വിഷയം ഉന്നയിച്ചതിനെ തുടർന്നായിരുന്നു സർക്കാരിന്‍റെ നടപടി. ഭിന്നശേഷി സംവരണ തസ്തികകള്‍ ഒഴിച്ചിട്ട ശേഷം മറ്റു അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കണമെന്ന് എന്‍എസ്എസ് മാനേജ്‌മെന്‍റിന്‍റെ ഹര്‍ജിയില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

ബാക്കി മാനേജ്‌മെന്‍റുകളില്‍ ഈ തീരുമാനം നടപ്പാക്കുന്നതില്‍ മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല എന്ന നിലപാടാണ് കേരളമിപ്പോൾ സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്.

Latest News

Corehub Up