Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dilip

നടിയെ ആക്രമിച്ച കേസിൽ വിധി നാളെ; നിർണായകമായി ദിലീപിന്‍റെ മെസേജും

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ കോ​ട​തി നാ​ളെ വി​ധി പ​റ​യും. കേ​സി​ൽ പ​ൾ​സ​ർ സു​നി​യാ​ണ് ഒ​ന്നാം പ്ര​തി. കേ​സി​ൽ എ​ട്ടാം പ്ര​തി​യാ​ണ് ന​ട​ൻ ദി​ലീ​പ്. വ്യ​ക്തി വി​രോ​ധ​ത്തെ​ത്തു​ട​ർ​ന്ന് ബ​ലാ​ത്സം​ഗ​ത്തി​ന് ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യെ​ന്നാ​ണ് ദി​ലീ​പി​നെ​തി​രെ​യു​ള്ള കേ​സ്.

ന​ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ പ​ൾ​സ​ർ സു​നി​യാ​ണ് കേ​സി​ല്‍ ഒ​ന്നാം പ്ര​തി. കു​റ്റ​കൃ​ത്യ​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത ആ​റു പ്ര​തി​ക​ള​ട​ക്കം പ​ത്തു​പേ​രാ​ണ് വി​ചാ​ര​ണ നേ​രി​ട്ട​ത്. രാ​വി​ലെ 11 മ​ണി​യോ​ടെ കേ​സി​ന്‍റെ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കും.

അ​തേ​സ​മ​യം കേ​സി​ൽ ത​ന്നെ പെ​ടു​ത്തി​യാ​ണെ​ന്നും പ്രോ​സി​ക്യു​ഷ​ൻ കെ​ട്ടി​ച്ച​മ​ച്ച തെ​ളി​വു​ക​ളാ​ണ് കോ​ട​തി​യി​ൽ എ​ത്തി​യ​തെ​ന്നു​മാ​ണ് ദി​ലീ​പി​ന്‍റെ വാ​ദം. ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട് അ​ഞ്ചാം ദി​വ​സം മു​ഖ്യ​മ​ന്ത്രി​ക്ക് ദി​ലീ​പ് മെ​സേ​ജ് അ​യ​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു.

തെ​റ്റു​ചെ​യ്യാ​ത്ത താ​ൻ ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​ലെ​ന്നാ​ണ് മെ​സേ​ജ്. ഉ​ന്ന​ത പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ​ക്കും ദി​ലീ​പ് മെ​സേ​ജ് അ​യ​ച്ചി​രു​ന്നു. അ​ന്വേ​ഷ​ണം ത​ന്നി​ലേ​ക്കെ​ത്തു​മെ​ന്ന് ഭ​യ​ന്നാ​ണ് ദി​ലീ​പ് മെ​സേ​ജ് അ​യ​ച്ച​തെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം.

Latest News

Corehub Up