കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് വിചാരണ കോടതി ഈ മാസം 25ന് വീണ്ടും പരിഗണിക്കും. അന്തിമവാദം പൂർത്തിയായ കേസിൽ വിധി പ്രസ്താവിക്കുന്ന തീയതി ഇതുവരെ തീരുമാനമായിട്ടില്ല.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയാണ് കേസിൽ വിധി പറയുക. അന്തിമവാദം പൂർത്തിയായ കേസിൽ നിലവിൽ പ്രോസിക്യൂഷൻ ആരോപണങ്ങളിലെ സംശയനിവാരണമാണ് നടക്കുന്നത്.
കേസിലെ സംശയനിവാരണം പൂർത്തിയായാൽ വിധി പറയുന്നതിനായി മാറ്റും. കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി നഗ്ന ദൃശ്യങ്ങൾ പകർത്തിയെന്നാണ് കേസിന് ആധാരമായ പരാതി.
പത്ത് പ്രതികളാണ് കേസുമായി ബന്ധപ്പെട്ട് കുറ്റപത്രത്തിലുള്ളത്. ഒന്നാം പ്രതി പൾസർ സുനി എന്നറിയപ്പെടുന്ന സുനിൽ കുമാറാണ്. കേസിൽ എട്ടാം പ്രതിയാണ് നടൻ ദിലീപ്. ഗൂഢാലോചന കുറ്റമാണ് ദിലീപിനെതിരെ ചുമത്തിയിട്ടുള്ളത്.
Tags : kochi kerala police dilip pulsar suni crime news