Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Diploma Branches

Idukki

നെ​ടു​ങ്ക​ണ്ടം ഗ​വ. പോ​ളിടെ​ക്‌​നി​ക് കോ​ള​ജ് ഡി​പ്ലോ​മ ബ്രാ​ഞ്ച് പ്ര​ഖ്യാ​പ​നം ഇ​ന്ന്

നെ​ടു​ങ്ക​ണ്ടം: ഗ​വ. പോ​ളിടെ​ക്‌​നി​ക് കോ​ളജി​ന്‍റെ പു​തി​യ അ​ക്കാ​ദ​മി​ക്-ന​വീ​ക​ര​ണ സം​രം​ഭ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും പു​തി​യ ഡി​പ്ലോ​മ ബ്രാ​ഞ്ചി​ന്‍റെ പ്ര​ഖ്യാ​പ​ന​വും ഇ​​ന്നു ന​ട​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. മ​ല​യോ​ര മേ​ഖ​ല​യി​ലെ സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ​ത്തി​ന് പു​തി​യ ദി​ശാ​ബോ​ധം കൊ​ണ്ടു​വ​രാ​നാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന കം​പ്യൂ​ട്ട​ർ സ​യ​ന്‍​സ് ആ​ൻഡ് ടെ​ക്‌​നോ​ള​ജി ഡി​പ്ലോ​മാ കോ​ഴ്‌​സി​ല്‍ എ​ഐ, ഡേ​റ്റാ സ​യ​ന്‍​സ്, മെ​ഷീ​ന്‍ ലേ​ണിം​ഗ്, ക്ലൗ​ഡ് കംപ്യൂ​ട്ടിം​ഗ്, സൈ​ബ​ര്‍ സെ​ക്യൂ​രി​റ്റി, ഐ​ഒ​ടി, സോ​ഫ്റ്റ്‌വേർ ഡെവ​ല​പ്‌​മെ​ന്‍റ് തു​ട​ങ്ങി അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക പ​രി​ശീ​ല​നം ന​ല്‍​കും.

വ്യ​വ​സാ​യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള നൈ​പു​ണി​ക​ൾ വി​ക​സി​പ്പി​ച്ച് ദേ​ശീ​യ-​അ​ന്ത​ര്‍​ദേ​ശീ​യ ത​ല​ത്തി​ലു​ള്ള തൊ​ഴി​ല്‍സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​ക​യാ​ണ് കോ​ഴ്‌​സി​ന്‍റെ ല​ക്ഷ്യം.​ ഇ​തി​നു പു​റ​മേ ഐ​ഐ​ടി മ​ദ്രാ​സി​ന്‍റെ ടീ​ച്ച് ടു ​ലേ​ണ്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​രി​ശീ​ല​ന പ​രി​പാ​ടി​യും ഇ​ന്നു​മു​ത​ൽ ആ​രം​ഭി​ക്കും. ഇ​തി​ലൂ​ടെ 3ഡി ​ഡി​സൈ​ന്‍, 3ഡി ​പ്രി​ന്‍റിം​ഗ്, ഡി​ജി​റ്റ​ല്‍ ഫാ​ബ്രി​ക്കേ​ഷ​ന്‍, പ്രൊ​ഡ​ക്ട് പ്രോ​ട്ടോ​ടൈ​പ്പിം​ഗ് തു​ട​ങ്ങി​യ​വ​യി​ല്‍ പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം ന​ല്‍​കും.

നാ​ളെ ആ​രം​ഭി​ക്കു​ന്ന ഇ​ന്ന​വേ​ഷ​ന്‍ ഹ​ബ്ബി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഗ​വേ​ഷ​ണ, ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും സം​രം​ഭ​ക​ത്വം വ​ള​ര്‍​ത്തു​ന്ന​തി​നു​മു​ള്ള പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കും.​ ഇ​ന്നു രാ​വി​ലെ 10.30ന് ​കോ​ളജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ സം​രം​ഭ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും പു​തി​യ കോ​ഴ്‌​സി​ന്‍റെ പ്ര​ഖ്യാ​പ​ന​വും സേ​നാ​പ​തി വേ​ണു എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷി​ഹാ​ബ് ഈ​ട്ടി​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

വി​വേ​കാ​ന​ന്ദ മെ​ഡി​ക്ക​ല്‍ മി​ഷ​ന്‍ ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ അ​ഖി​ല്‍ സ​ദാ​ശി​വ​ന്‍ ടീ​ച്ച് ടു ​ലേ​ണ്‍ പ​ദ്ധ​തി​യു​ടെ വി​ശ​ദീ​ക​ര​ണം ന​ട​ത്തും.

ഈ ​അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ ഡി​പ്ലോ​മാ റെ​ഗു​ല​ര്‍ സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ ഇ​ന്നു​മു​ത​ല്‍ ഓ​ഗ​സ്റ്റ് ഒ​ന്നുവ​രെ​യും ലാ​റ്റ​റ​ല്‍ എ​ന്‍​ട്രി അ​ഡ്മി​ഷ​ന്‍ ഓ​ഗ​സ്റ്റ് 14 വ​രെ​യും ന​ട​ക്കു​മെ​ന്ന് പ്രി​ന്‍​സി​പ്പ​ൽ കെ. ​ബീ​ന, ടീ​ച്ച് ടു ​ലേ​ണ്‍ ക​ണ്‍​വീ​ന​ര്‍ ഡോ. ​അ​രു​ണ്‍ തോ​മ​സ്, കംപ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് ആ​ൻഡ് ടെ​ക്‌​നോ​ള​ജി ത​ല​വ​ൻ അ​നൂ​പ് തോ​മ​സ്, കം​പ്യൂ​ട്ട​ർ എ​ൻ​ജി​നി​യ​റിം​ഗ് ത​ല​വ​ൻ കെ.​എ​സ്. സൗ​മ്യ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു

Latest News

Corehub Up