Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Disabled

Kozhikode

85 ക​ഴി​ഞ്ഞ​വ​ര്‍​ക്കും ഭി​ന്ന​ശേഷി​ക്കാ​ര്‍​ക്കും വീ​ട്ടി​ലി​രു​ന്ന് വോ​ട്ട് ചെ​യ്യാം

കോ​ഴി​ക്കോ​ട്: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ കൂ​ടു​ത​ല്‍ ജ​ന​കീ​യ​വും സൗ​ക​ര്യ​പ്ര​ദ​വു​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കും സ്വ​ന്തം വീ​ടു​ക​ളി​ല്‍ വോ​ട്ട് ചെ​യ്യാ​ന്‍ (ഹോം ​വോ​ട്ടിം​ഗ്) സൗ​ക​ര്യം.

85 വ​യ​സോ അ​തി​ല്‍ കൂ​ടു​ത​ലോ പ്രാ​യ​മു​ള്ള മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്കും 40 ശ​ത​മാ​ന​മോ അ​തി​നു മു​ക​ളി​ലോ ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ര്‍​ക്കു​മാ​ണ് ഈ ​സേ​വ​നം ല​ഭ്യ​മാ​വു​ക. ഇ​തി​നു പു​റ​മെ, ജോ​ലി കാ​ര​ണം പോ​ളിം​ഗ് ബൂ​ത്തി​ല്‍ എ​ത്താ​ന്‍ ക​ഴി​യാ​ത്ത അ​വ​ശ്യ സ​ര്‍​വീ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍​ക്കും പോ​സ്റ്റ​ല്‍ വോ​ട്ട് ചെ​യ്യാ​ന്‍ അ​വ​സ​ര​മു​ണ്ട്. അ​വ​ശ്യ സ​ര്‍​വീ​സ് വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ര്‍ വ​ര​ണാ​ധി​കാ​രി നി​ശ്ച​യി​ക്കു​ന്ന പോ​സ്റ്റ​ല്‍ വോ​ട്ടിം​ഗ് സെ​ന്‍റ​റി​ല്‍ (പി​വി​സി) എ​ത്തി​യാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​ത്.

ഹോം ​വോ​ട്ടിം​ഗി​നും പോ​സ്റ്റ​ല്‍ വോ​ട്ടിം​ഗി​നു​മു​ള്ള അ​പേ​ക്ഷ​ക​ള്‍ ഫോ​റം 12ഡി-​യി​ല്‍ 21ന​കം ബ​ന്ധ​പ്പെ​ട്ട വ​ര​ണാ​ധി​കാ​രി​ക​ള്‍​ക്ക് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ സ്‌​നേ​ഹി​ല്‍ കു​മാ​ര്‍ സിം​ഗ് അ​റി​യി​ച്ചു. അ​പേ​ക്ഷ​യു​ടെ മാ​തൃ​ക ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റു​ടെ വെ​ബ്സൈ​റ്റി​ല്‍ (https://kozhikode.nic.in/en/postal-ballot-form-12d/) ല​ഭ്യ​മാ​ണ്.

ഹോം ​വോ​ട്ടിം​ഗി​നു​ള്ള അ​പേ​ക്ഷ​ക​ള്‍ ബൂ​ത്ത് ലെ​വ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ മു​ഖാ​ന്ത​രം ന​ല്‍​കാം. നി​ല​വി​ല്‍ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ മു​തി​ര്‍​ന്ന​വ​ര്‍ അ​ഥ​വാ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​വ​ര്‍​ക്കാ​ണ് ഹോം ​വോ​ട്ടിം​ഗ് സൗ​ക​ര്യം ല​ഭി​ക്കു​ക.

അ​ര്‍​ഹ​രാ​യ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ അ​പേ​ക്ഷ​യോ​ടൊ​പ്പം ഭി​ന്ന​ശേ​ഷി​ത്വം വ്യ​ക്ത​മാ​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കൂ​ടി സ​മ​ര്‍​പ്പി​ക്ക​ണം. മു​തി​ര്‍​ന്ന​വ​ര്‍​ക്ക് 12 ഡി ​ഫോ​റ​ത്തി​ലു​ള്ള അ​പേ​ക്ഷ മാ​ത്രം മ​തി​യാ​കും.

പോ​ലീ​സ്, ഫ​യ​ര്‍ ഫോ​ഴ്‌​സ്, ജ​യി​ല്‍, എ​ക്‌​സൈ​സ്, ഫോ​റ​സ്റ്റ്, മി​ല്‍​മ, വാ​ട്ട​ര്‍ അ​ഥോ​റി​റ്റി, ട്ര​ഷ​റി, ആ​രോ​ഗ്യ വ​കു​പ്പ്, കെ​എ​സ്ആ​ര്‍​ടി​സി, കെ​എ​സ്ഇ​ബി, കൊ​ച്ചി മെ​ട്രോ, ഓ​ള്‍ ഇ​ന്ത്യ റേ​ഡി​യോ, ദൂ​ര​ദ​ർ​ശ​ൻ, റെ​യി​ൽ​വേ, പോ​സ്റ്റ​ൽ വ​കു​പ്പ്, ബി​എ​സ്എ​ൻ​എ​ൽ, തെ​ര​ഞ്ഞെ​ടു​പ്പ് ക​വ​ര്‍ ചെ​യ്യാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ള്ള മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി അ​വ​ശ്യ സ​ര്‍​വീ​സു​ക​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​രും വോ​ട്ടെ​ടു​പ്പ് ദി​വ​സം ഡ്യൂ​ട്ടി​യി​ലാ​യ​തി​നാ​ല്‍ സ്വ​ന്തം പോ​ളിം​ഗ് സ്റ്റേ​ഷ​നി​ല്‍ പോ​യി വോ​ട്ട് ചെ​യ്യാ​ന്‍ ക​ഴി​യാ​ത്ത​വ​രു​മാ​യ വോ​ട്ട​ര്‍​മാ​രെ​യാ​ണ് അ​വ​ശ്യ സ​ര്‍​വീ​സ് വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​വ​ര്‍ നി​ശ്ചി​ത ഫോ​റ​ത്തി​ലെ അ​പേ​ക്ഷ​യ്‌​ക്കൊ​പ്പം ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​നം/​വ​കു​പ്പ് നി​യ​മി​ച്ച നോ​ഡ​ല്‍ ഓ​ഫീ​സ​റു​ടെ സാ​ക്ഷ്യ​പ​ത്ര​വും സ​മ​ര്‍​പ്പി​ക്ക​ണം.

Latest News

Corehub Up