നിലന്പൂർ: ഒരു വീട്ടിൽ ഒരു മാവ്, പ്ലാവ് പദ്ധതിക്ക് നിലന്പൂർ നഗരസഭയിൽ തുടക്കം. 2025-26 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഫലവൃക്ഷത്തൈകളുടെ വിതരണം തുടങ്ങി. 600 ഗുണഭോക്താക്കൾക്കാണ് അൽഫോൻസ ഇനത്തിൽപ്പെട്ട മാവിൻ തൈയും വിയറ്റ്നാംസൂപ്പർ ഏർലി, തേൻവരിക്ക വിഭാഗത്തിലുമുള്ള പ്ലാവിൻതൈകളും നൽകുന്നതാണ് പദ്ധതി.
തൈകളുടെ വിലയുടെ 25 ശതമാനമായ 63 രൂപ ഗുണഭോക്ത വിഹിതമായി അടക്കണം. ഫല വ്യക്ഷത്തൈകളുടെ വ്യാപനം ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. തൈകളുടെ വിതരണോദ്ഘാടനം നിലന്പൂർ നഗരസഭാ ചെയർപേഴ്സണ്‍ പദ്മിനി ഗോപിനാഥ് നിർവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ മുംതാസ് ബാബു അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസർ എം.എസ്. ഷിബുകുമാർ പദ്ധതി വിശദീകരിച്ചു. നഗരസഭാ വൈസ് ചെയർമാൻ കൂമഞ്ചേരി ഷൗക്കത്തലി മുഖ്യപ്രഭാഷണം നടത്തി. സ്ഥിരംസമിതി അധ്യക്ഷരായ മുസ്തഫകളത്തുംപടിക്കൽ, മേരീസ് ഷിബു, സുരേഷ് പാത്തിപ്പാറ, നഗരസഭാ കൗണ്‍സിലർമാരായ ഷെഫീഖ് മണലോടി, ഫ്രാൻസിസ് അന്പലത്തിങ്ങൽ, ലിജി, പ്രഭ, കൃഷി ഓഫീസർ ടി.വിശാഖ്, കൃഷി അസിസ്റ്റന്റ് ടി.വി. മിനി എന്നിവർ പ്രസംഗിച്ചു.