ആലുവ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പൊലിസ് പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ് മയക്കുമരുന്ന് അടങ്ങിയ ബാഗ് ഉപേക്ഷിച്ച് കടന്ന ഇതര സംസ്ഥാന തൊഴിലാളിയെ ശാസ്ത്രീയ അന്വേഷണത്തിലൂടെ പിടികൂടി.
ആസാം നൗഗാൺ സ്വദേശി സൈദുൽ ഇസ്ലാമിനെയാണ് (26) ആലുവ പോലീസ് പിടികൂടിയത് .
കഴിഞ്ഞ എട്ടിനാണ് സംഭവം നടന്ന്. ആസാമിൽ നിന്ന് വൈകിട്ട് ട്രെയിൻ മാർഗമാണ് ഇയാൾ ആലുവയിൽ എത്തിയത് .ആലുവ ഭാഗത്ത് പൊലിസ് പരിശോധന നടത്തുന്നത് കണ്ട ഇയാൾ ഇയാൾ 20 ലക്ഷം രൂപ വില വരുന്ന 87 ഗ്രാം ഹെറോയിൻ അടങ്ങിയ ബാഗ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു.
അന്ന് രാത്രി തന്നെ ട്രെയിനിൽ ആസാമിലേക്ക് കടന്ന ഇയാൾ കഴിഞ്ഞ ദിവസം തിരികെ കരിമുകൾ ഭാഗത്ത് എത്തിയിരുന്നു. ഉടനെ പൊലിസ് വളഞ്ഞ് പിടികൂടുകയായിരുന്നു.
ആസാമിൽ നിന്ന് മയക്കുമരുന്ന് കൊണ്ടുവന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾക്കിടയിൽ വിൽപന തിരിച്ചറിഞ്ഞത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.