x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​യ​ക്കു​മ​രു​ന്ന് വ​ലി​ച്ചെ​റി​ഞ്ഞ് ഓ​ടി ര​ക്ഷ​പ്പെ​ട്ട പ്ര​തി പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: August 20, 2026 02:48 AM IST | Updated: August 20, 2026 02:48 AM IST

സൈദുൽ ഇസ്ലാം

ആ​ലു​വ: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി പൊ​ലി​സ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു​ണ്ടെ​ന്ന് അ​റി​ഞ്ഞ് മ​യ​ക്കു​മ​രു​ന്ന് അ​ട​ങ്ങി​യ ബാ​ഗ് ഉ​പേ​ക്ഷി​ച്ച് ക​ട​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ പി​ടി​കൂ​ടി.

ആ​സാം നൗ​ഗാ​ൺ സ്വ​ദേ​ശി സൈ​ദു​ൽ ഇ​സ്‌​ലാ​മി​നെ​യാ​ണ് (26) ആ​ലു​വ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത് .

ക​ഴി​ഞ്ഞ എ​ട്ടി​നാ​ണ് സം​ഭ​വം ന​ട​ന്ന്. ആ​സാ​മി​ൽ നി​ന്ന് വൈ​കി​ട്ട് ട്രെ​യി​ൻ മാ​ർ​ഗ​മാ​ണ് ഇ​യാ​ൾ ആ​ലു​വ​യി​ൽ എ​ത്തി​യ​ത് .ആ​ലു​വ ഭാ​ഗ​ത്ത് പൊ​ലി​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത് ക​ണ്ട ഇ​യാ​ൾ ഇ​യാ​ൾ 20 ല​ക്ഷം രൂ​പ വി​ല വ​രു​ന്ന 87 ഗ്രാം ​ഹെ​റോ​യി​ൻ അ​ട​ങ്ങി​യ ബാ​ഗ് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ഉ​പേ​ക്ഷി​ച്ചു ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

അ​ന്ന് രാ​ത്രി ത​ന്നെ ട്രെ​യി​നി​ൽ ആ​സാ​മി​ലേ​ക്ക് ക​ട​ന്ന ഇ​യാ​ൾ ക​ഴി​ഞ്ഞ ദി​വ​സം തി​രി​കെ ക​രി​മു​ക​ൾ ഭാ​ഗ​ത്ത് എ​ത്തി​യി​രു​ന്നു. ഉ​ട​നെ പൊ​ലി​സ് വ​ള​ഞ്ഞ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.
ആ​സാ​മി​ൽ നി​ന്ന് മ​യ​ക്കു​മ​രു​ന്ന് കൊ​ണ്ടു​വ​ന്ന് ഇ​ത​ര സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ വി​ൽ​പ​ന തി​രി​ച്ച​റി​ഞ്ഞ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags : discarding drugs NattuVishasham DistrictNews

Recent News

Corehub Up