Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Discover

മ​നു​ഷ്യ​ന്‍റെ വാ​യി​ൽ പു​തി​യ ബാ​ക്ടീരിയെ ക​ണ്ടെ​ത്തി ഗ​വേ​ഷ​ക​ർ

കൊ​​​​ച്ചി: മ​​​​നു​​​​ഷ്യ​​​​ന്‍റെ വാ​​​​യി​​​​ൽ കാ​​​​ണ​​​​പ്പെ​​​​ടു​​​​ന്ന സൂ​​​​ക്ഷ്മ​​​​ജീ​​​​വി​​​​ക​​​​ളി​​​​ൽ​​​നി​​​​ന്ന് പു​​​​തി​​​​യൊ​​​​രു ഇ​​​​നം ബാ​​​​ക്ടീ​​​​രി​​​​യ​​​​യെ ഗ​​​​വേ​​​​ഷ​​​​ക​​​​ർ ക​​​​ണ്ടെ​​​​ത്തി. കൊ​​​​ച്ചി അ​​​​മൃ​​​​ത സ്കൂ​​​​ൾ ഓ​​​​ഫ് ഡെ​​​​ന്‍റി​​​​സ്ട്രി​​​​യി​​​​ലെ ഗ​​​​വേ​​​​ഷ​​​​ക​​​​ർ ക​​​​ണ്ടെ​​​​ത്തി​​​​യ ബാ​​​​ക്ടീ​​​​രി​​​​യ​​​​യ്ക്കു സാ​​​​ക്ക​​​​റി​​​​മോ​​​​ണ​​​​സ് അ​​​​മൃ​​​​തെ​​​​ൻ​​​​സി​​​​സ് എ​​​​ന്നാ​​​​ണു പേ​​​​ര് ന​​​​ൽ​​​​കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ജീ​​​​നോ​​​​മി​​​​ക് വി​​​​ശ​​​​ക​​​​ല​​​​ന​​​​വും സ്വ​​​​ഭാ​​​​വ​​​​ സ​​​​വി​​​​ശേ​​​​ഷ​​​​ത​​​​ക​​​​ളും പ​​​​ഠി​​​​ച്ച അ​​​​മൃ​​​​ത​​​​യോ​​​​ടു​​​​ള്ള ആ​​​​ദ​​​​ര​​​​സൂ​​​​ച​​​​ക​​​​മാ​​​​യാ​​​​ണ് ഈ ​​​​പേ​​​​ര് ന​​​​ൽ​​​​കി​​​​യ​​​​ത്. സൂ​​​​ക്ഷ്മ​​​​കോ​​​​ശ​​​​ങ്ങ​​​​ള്‍​ക്കു പേ​​​​ര് ന​​​​ല്‍​കു​​​​ന്ന അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര ര​​​​ജി​​​​സ്ട്രി​​​​യാ​​​​യ സീ​​​​ക്വ-​​​​കോ​​​​ഡി​​​​ന്‍റെ അം​​​​ഗീ​​​​കാ​​​​ര​​​​വും പു​​​​തി​​​​യ ക​​​​ണ്ടെ​​​​ത്ത​​​​ലി​​​​ന് ല​​​​ഭി​​​​ച്ചു. അ​​​​മൃ​​​​ത സ്കൂ​​​​ൾ ഓ​​​​ഫ് ഡെ​​​​ന്‍റി​​​​സ്ട്രി​​​​യി​​​​ലെ പീ​​​​രി​​​​യോ​​​​ഡോ​​​​ണ്ടി​​​​ക്സ് വി​​​​ഭാ​​​​ഗം പ്ര​​​​ഫ​​​​സ​​​​റാ​​​​യ ഡോ. ​​​​കെ.വി. ​​​​അ​​​​രു​​​​ണി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​ണു പ​​​​ഠ​​​​നം ന​​​​ട​​​​ന്ന​​​​ത്.

ക​​​​ണ്ടെ​​​​ത്ത​​​​ലി​​​​ന് ഔ​​​​ദ്യോ​​​​ഗി​​​​ക അം​​​​ഗീ​​​​കാ​​​​രം ല​​​​ഭി​​​​ച്ച​​​​തോ​​​​ടെ ലോ​​​​ക​​​​മെ​​​​മ്പാ​​​​ടു​​​​മു​​​​ള്ള ഗ​​​​വേ​​​​ഷ​​​​ക​​​​ർ​​​​ക്ക് ഈ ​​​​ബാ​​​​ക്ടീ​​​​രി​​​​യ​​​​യെ എ​​​​ളു​​​​പ്പ​​​​ത്തി​​​​ൽ തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​നും വി​​​​വി​​​​ധ ജ​​​​ന​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ലു​​​​ള്ള ഇ​​​​വ​​​​യു​​​​ടെ സാ​​​​ന്നി​​​​ധ്യം താ​​​​ര​​​​ത​​​​മ്യം ചെ​​​​യ്യാ​​​​നും വാ​​​​യ​​​​യു​​​​ടെ ആ​​​​രോ​​​​ഗ്യ​​​​ത്തി​​​​ൽ ഇ​​​​വ​​​​യ്ക്കു​​​​ള്ള പ​​​​ങ്കി​​​​നെ​​​​ക്കു​​​​റി​​​​ച്ച് കൂ​​​​ടു​​​​ത​​​​ൽ പ​​​​ഠി​​​​ക്കാ​​​​നും സാ​​​​ധി​​​​ക്കു​​​​മെ​​​​ന്ന് ഡോ. ​​​​കെ.​​​​വി. അ​​​​രു​​​​ണ്‍ വ്യ​​​​ക്ത​​​​മാ​​​​ക്കി.

Latest News

Corehub Up