ഡോ. കെ.വി. അരുൺ
കൊച്ചി: മനുഷ്യന്റെ വായിൽ കാണപ്പെടുന്ന സൂക്ഷ്മജീവികളിൽനിന്ന് പുതിയൊരു ഇനം ബാക്ടീരിയയെ ഗവേഷകർ കണ്ടെത്തി. കൊച്ചി അമൃത സ്കൂൾ ഓഫ് ഡെന്റിസ്ട്രിയിലെ ഗവേഷകർ കണ്ടെത്തിയ ബാക്ടീരിയയ്ക്കു സാക്കറിമോണസ് അമൃതെൻസിസ് എന്നാണു പേര് നൽകിയിരിക്കുന്നത്.
ജീനോമിക് വിശകലനവും സ്വഭാവ സവിശേഷതകളും പഠിച്ച അമൃതയോടുള്ള ആദരസൂചകമായാണ് ഈ പേര് നൽകിയത്. സൂക്ഷ്മകോശങ്ങള്ക്കു പേര് നല്കുന്ന അന്താരാഷ്ട്ര രജിസ്ട്രിയായ സീക്വ-കോഡിന്റെ അംഗീകാരവും പുതിയ കണ്ടെത്തലിന് ലഭിച്ചു. അമൃത സ്കൂൾ ഓഫ് ഡെന്റിസ്ട്രിയിലെ പീരിയോഡോണ്ടിക്സ് വിഭാഗം പ്രഫസറായ ഡോ. കെ.വി. അരുണിന്റെ നേതൃത്വത്തിലാണു പഠനം നടന്നത്.
കണ്ടെത്തലിന് ഔദ്യോഗിക അംഗീകാരം ലഭിച്ചതോടെ ലോകമെമ്പാടുമുള്ള ഗവേഷകർക്ക് ഈ ബാക്ടീരിയയെ എളുപ്പത്തിൽ തിരിച്ചറിയാനും വിവിധ ജനവിഭാഗങ്ങൾക്കിടയിലുള്ള ഇവയുടെ സാന്നിധ്യം താരതമ്യം ചെയ്യാനും വായയുടെ ആരോഗ്യത്തിൽ ഇവയ്ക്കുള്ള പങ്കിനെക്കുറിച്ച് കൂടുതൽ പഠിക്കാനും സാധിക്കുമെന്ന് ഡോ. കെ.വി. അരുണ്‍ വ്യക്തമാക്കി.
Tags : Researchers discover NewBacteria HumanMouth Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash