Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dismissal Of The Case

സോണിയ ഗാന്ധിക്കെതിരേയുള്ള കേസ് തള്ളിയത് റദ്ദാക്കി

ന്യൂ​ഡ​ല്‍ഹി: മു​തി​ര്‍ന്ന കോ​ണ്‍ഗ്ര​സ് നേ​താ​വ് സോ​ണി​യ ഗാ​ന്ധി​ക്ക് എ​തി​രേയു​ള്ള കേ​സ് ത​ള്ളി​യ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് ഡ​ല്‍ഹി കോ​ട​തി റ​ദ്ദാ​ക്കി. സോ​ണി​യ ഗാ​ന്ധി 1983ല്‍ ​ഇ​ന്ത്യ​ന്‍ പൗ​ര​ത്വം നേ​ടു​ന്ന​തി​ന് മൂ​ന്നു​വ​ര്‍ഷം മു​മ്പ് 1980-ല്‍ ​വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​രു ചേ​ര്‍ത്തു​വെ​ന്നാ​യി​രു​ന്നു പ​രാ​തി. വി​ശ​ദ​മാ​യ കാ​ര​ണ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​ന്ന​തി​നാ​യി വി​ഷ​യം മ​ജി​സ്ട്രേ​റ്റി​ന് തി​രി​കെ അ​യ​ച്ച ഡ​ല്‍ഹി കോ​ട​തി, വാ​ദ​ങ്ങ​ള്‍ വീ​ണ്ടും കേ​ള്‍ക്കാ​നും നി​ര്‍ദേ​ശി​ച്ചു.

മ​ജി​സ്ട്രേ​റ്റ് കോ​ട​തി കേ​സ് ത​ള്ളി​യ തീ​രു​മാ​നം, പ​രാ​തി​ക്കാ​ര്‍ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ള്‍ക്ക് വി​രു​ദ്ധ​മാ​ണെ​ന്ന് റൗ​സ് അ​വ​ന്യൂ കോ​ട​തി​യി​ലെ സ്പെ​ഷ്യ​ല്‍ ജ​ഡ്ജി വി​ശാ​ല്‍ ഗോ​ഗ്നെ വാ​ക്കാ​ല്‍ വ്യ​ക്ത​മാ​ക്കി. ആ​രോ​പ​ണ​ങ്ങ​ളി​ല്‍ മ​റു​പ​ടി ന​ല്‍കാ​നും സ്റ്റാ​റ്റ​സ് റി​പ്പോ​ര്‍ട്ട് സ​മ​ര്‍പ്പി​ക്കാ​നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് ആ​വ​ശ്യ​ത്തി​ന് സ​മ​യം ന​ല്‍കാ​തെ​യാ​ണ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​തെ​ന്ന് ജ​ഡ്ജി നി​രീ​ക്ഷി​ച്ചു.

ഇ​തോ​ടെ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​മു​ണ്ടാ​കും. നേ​ര​ത്തെ സോ​ണി​യ ഗാ​ന്ധി വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍ക്കാ​ന്‍ വ്യാ​ജ​രേ​ഖ ച​മ​ച്ചു​വെ​ന്ന് തെ​ളി​യി​ക്കാ​നു​ള്ള തെ​ളി​വു​ക​ളു​ടെ അ​ഭാ​വം ചൂ​ണ്ടി​ക്കാ​ണി​ച്ചാ​യി​രു​ന്നു 2025 സെ​പ്റ്റം​ബ​റി​ല്‍ പ​രാ​തി ത​ള്ളി​യ​ത്. റോസ് അ​വ​ന്യൂ കോ​ട​തി​യി​ലെ സെ​ന്‍ട്ര​ല്‍ ഡ​ല്‍ഹി കോ​ര്‍ട്ട് ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റാ​യ അ​ഭി​ഭാ​ഷ​ക​ന്‍ വി​കാ​സ് ത്രി​പാ​ഠി​യാ​യി​രു​ന്നു പ​രാ​തി ന​ല്‍കി​യ​ത്.

Latest News

Corehub Up