നെടുമങ്ങാട്: ഗവ. ടൗൺ യുപിഎസിൽ നെടുമങ്ങാട് നഗരസഭയുടെ പ്രഭാതഭക്ഷണ വിതരണം നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സി. സാബു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബി. സതീശൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ബിന്ദുകുമാരി, ജെ. ഷാജികുമാർ, അധ്യാപിക മുനീറ, സ്റ്റാഫ് സെക്രട്ടറി മീന എന്നിവർ പ്രസംഗിച്ചു.