കൊല്ലം: ഭാരതീയ വ്യാപാരി വ്യവസായി സംഘം കരുനാഗപ്പള്ളി താലൂക്ക് കുടുംബ മിത്രാ സംഗമവും കുടുംബ മിത്രാ ധനസഹായ വിതരണവും കരുനാഗപ്പള്ളി ലാലാജി ഗ്രന്ഥശാലാ ഹാളില്‍ വച്ച് നടന്നു. താലൂക്ക് പ്രസിഡന്റ് പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡന്റ് അജിത് കര്‍ത്ത ഉദ്ഘാടനം ചെയ്തു. മണിലാലിന്റെ കുടുംബത്തിനുള്ള ധനസഹായം അഞ്ചു ലക്ഷം രൂപ കൈമാറി, പി.എസ്. രഘുനാഥ്, ജില്ലാ പ്രസിഡന്റ് സജന് ലാല്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി രമണന് കായിക്കര തിരിച്ചറിയല്‍ കാര്‍ഡ് വിതരണം നടത്തി.
ആവണി വിജയന്, മനോജ് തൊടിയൂര്‍, രാജീവ് പെരിനാട,് ഗോപകുമാരന്‍ പിള്ള , രാജീവ് തേവലക്കര, ദിനേശ് മാളിയേക്കല്‍, ചവറ മുരളീധരന് എന്നിവര്‍ പ്രസംഗിച്ചു. ചന്ദ്രബോസ് നന്ദി പറഞ്ഞു.