വെച്ചൂച്ചിറ: റാന്നി ഉപജില്ലാ കലോത്സവം പഴകുളം മധു എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ്. രമാദേവി അധ്യക്ഷത വഹിച്ചു. പ്രമോദ് നാരായൺ മുഖ്യപ്രഭാഷണം നടത്തി. കലോത്സവ സുവനീർ പ്രകാശനം ജില്ലാ പഞ്ചായത്തംഗം ആരോൺ ബിജിലി പനവേലിയും ലോഗോ മത്സരത്തിൽ വിജയിയായ സച്ചിൻ സതീഷിനുള്ള സമ്മാനദാനം പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതിയും നിർവഹിച്ചു.
സ്കൂൾ ലോക്കൽ മാനേജർ റവ. ജോൺസൺ അലക്സാണ്ടർ, ബ്ലോക്ക് പഞ്ചായത്തംഗം മേഴ്സി ഫിലിപ്പ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.വി. വർക്കി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ രജിത ആർ. നായർ, ഫാ. മാത്യു നരിപ്പാറ, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.
ആറ് വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. സിഎംഎസ് എൽപി സ്കൂൾ, എടിഎം ഓഡിറ്റോറിയം, വൈഎംസിഎ ഹാൾ, ലിറ്റിൽ എഞ്ചൽസ് ഹാൾ, സെന്റ് ജോസഫ് ചർച് പാരീഷ് ഹാൾ, ക്ഷീരോത്പാദകസംഘം മിനി ഹാൾ എന്നിവയാണ് വേദികൾ.