താമരശേരി: താമരശേരി, കട്ടിപ്പാറ പഞ്ചായത്തുകളുടെ പ്ലാൻ ഫണ്ടായ രണ്ടര കോടി നൽകാത്തതിൽ പ്രതിഷേധിച്ച് താമരശേരി കട്ടപ്പാറ പഞ്ചായത്ത് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ജില്ലാ ട്രഷറിക്കു മുമ്പിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.മുൻ എംഎൽഎ .വി.എം ഉമ്മർ ഉദ്ഘാടനം ചെയ്തു.
കെപിസിസി മെമ്പർ എ.അരവിന്ദൻ മുഖ്യപ്രഭാഷണം നടത്തി.താമരശേരി പഞ്ചായത്ത് പ്രസിഡന്റ് റസീന സിയാലി അധ്യക്ഷത വഹിച്ചു.കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് സജീന , വൈസ് പ്രസിഡന്റ് പ്രേംജി ജെയിംസ്, താമരശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് നവാസ് ഈർപ്പോണ ഉള്‍പ്പെടെയുള്ളവര്‍ പ്രസംഗിച്ചു.