Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Diverted

എ​റ​ണാ​കു​ള​ത്ത് ട്രാ​ക്ക് ന​വീ​ക​ര​ണം: ട്രെ​യി​നു​ക​ൾ കോ​ട്ട​യം വ​ഴി തി​രി​ച്ചു​വി​ടും

പ​​​ര​​​വൂ​​​ർ: എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ൻ യാ​​​ർ​​​ഡി​​​ൽ ട്രാ​​​ക്ക് ന​​​വീ​​​ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ട്രെ​​​യി​​​ൻ ഗ​​​താ​​​ഗ​​​ത​​​ത്തി​​​ൽ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി.

ഇ​​​ന്നു രാ​​​ത്രി തന്നെ ട്രാ​​​ഫി​​​ക് ബ്ലോ​​​ക്ക് ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ഗു​​​രു​​​വാ​​​യൂ​​​ർ - ചെ​​​ന്നൈ എ​​​ഗ്‌മോ​​​ർ എ​​​ക്സ്പ്ര​​​സ്, മാ​​​വേ​​​ലി, ചെ​​​ന്നൈ എ​​​സി സൂ​​​പ്പ​​​ർ​​​ഫാ​​​സ്റ്റ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പ്ര​​​ധാ​​​ന ട്രെ​​​യി​​​നു​​​ക​​​ൾ കോ​​​ട്ട​​​യം വ​​​ഴി തി​​​രി​​​ച്ചു​​​വി​​​ടും. ആ​​​ല​​​പ്പു​​​ഴ റൂ​​​ട്ടി​​​ലു​​​ള്ള സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ സ്റ്റോ​​​പ്പ് ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ യാ​​​ത്ര​​​ക്കാ​​​ർ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് റെ​​​യി​​​ൽ​​​വേ അ​​​റി​​​യി​​​ച്ചു.

കോ​​​ട്ട​​​യം വ​​​ഴി തി​​​രി​​​ച്ചു​​​ വി​​​ടു​​​ന്ന ട്രെ​​​യി​​​നു​​​ക​​​ൾ

ഗു​​​രു​​​വാ​​​യൂ​​​ർ – ചെ​​​ന്നൈ എ​​​ഗ്മോ​​​ർ (16128): ഇ​​​ന്ന് മു​​​ത​​​ൽ 26 വ​​​രെ​​​യു​​​ള്ള 16 ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഈ ​​​ട്രെ​​​യി​​​ൻ കോ​​​ട്ട​​​യം വ​​​ഴി തി​​​രി​​​ച്ചു​​​വി​​​ടും. കോ​​​ട്ട​​​യം, ചെ​​​ങ്ങ​​​ന്നൂ​​​ർ, തി​​​രു​​​വ​​​ല്ല, ച​​​ങ്ങ​​​നാ​​​ശേ​​​രി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ സ്റ്റോ​​​പ്പ് ഉ​​​ണ്ടാ​​​കും.

മാ​​​വേ​​​ലി എ​​​ക്സ്പ്ര​​​സ് (16603): ഇ​​​ന്ന്, 15 തീ​​​യ​​​തി​​​ക​​​ളി​​​ൽ മം​​​ഗ​​​ളൂ​​​രു​​​വി​​​ൽ​​നി​​​ന്നു പു​​​റ​​​പ്പെ​​​ടു​​​ന്ന മാ​​​വേ​​​ലി എ​​​ക്സ്പ്ര​​​സ് കോ​​​ട്ട​​​യം വ​​​ഴി തി​​​രി​​​ച്ചു​​​വി​​​ടും. എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ൺ, കോ​​​ട്ട​​​യം, ച​​​ങ്ങ​​​നാ​​​ശേ​​​രി, തി​​​രു​​​വ​​​ല്ല, ചെ​​​ങ്ങ​​​ന്നൂ​​​ർ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ സ്റ്റോ​​​പ്പ് ഉ​​​ണ്ടാ​​​കും.

ചെ​​​ന്നൈ – തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​സി സൂ​​​പ്പ​​​ർ​​​ഫാ​​​സ്റ്റ് (22207): ഇ​​​ന്ന്, 15, 22 തീ​​​യ​​​തി​​​ക​​​ളി​​​ൽ ചെ​​​ന്നൈ​​​യി​​​ൽ​​നി​​​ന്നു പു​​​റ​​​പ്പെ​​​ടു​​​ന്ന ട്രെ​​​യി​​​ൻ കോ​​​ട്ട​​​യം വ​​​ഴി ഓ​​​ടും. എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ൺ, കോ​​​ട്ട​​​യം, ചെ​​​ങ്ങ​​​ന്നൂ​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ അ​​​ധി​​​ക സ്റ്റോ​​​പ്പ് അ​​​നു​​​വ​​​ദി​​​ച്ചു.
കൊ​​​ച്ചു​​​വേ​​​ളി – മം​​​ഗ​​​ളൂ​​​രു അ​​​ന്ത്യോ​​​ദ​​​യ (16355): നാ​​​ളെ, 14, 16, 21, 23 തീ​​​യ​​​തി​​​ക​​​ളി​​​ൽ കാ​​​യം​​​കു​​​ള​​​ത്തി​​​നും എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണി​​​നു​​​മി​​​ട​​​യി​​​ൽ കോ​​​ട്ട​​​യം വ​​​ഴി തി​​​രി​​​ച്ചു​​​വി​​​ടും. ​​​ചെ​​​ങ്ങ​​​ന്നൂ​​​ർ, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ൺ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ നി​​​ർ​​​ത്തും.

സ​​​മ​​​യ​​​ക്ര​​​മ​​​ത്തി​​​ൽ മാ​​​റ്റം

യാ​​​ർ​​​ഡി​​​ലെ ജോ​​​ലി​​​ക​​​ൾ കാ​​​ര​​​ണം ചി​​​ല ട്രെ​​​യി​​​നു​​​ക​​​ൾ വൈ​​​കി ഓ​​​ടാ​​​നും സാ​​​ധ്യ​​​ത​​​യു​​​ണ്ട്.

മം​​​ഗ​​​ളൂ​​​രു ജം​​​ഗ്ഷ​​​ൻ – തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നോ​​​ർ​​​ത്ത് അ​​​ന്ത്യോ​​​ദ​​​യ (16356) ഇ​​​ന്ന്, 15, 22 തീ​​​യ​​​തി​​​ക​​​ളി​​​ൽ 30 മു​​​ത​​​ൽ 40 മി​​​നി​​​റ്റ് വ​​​രെ വൈ​​​കും.

മം​​​ഗ​​​ളൂ​​​രു സെ​​​ൻ​​​ട്ര​​​ൽ – തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മാ​​​വേ​​​ലി എ​​​ക്സ്പ്ര​​​സ് (16603) നാ​​​ളെ മു​​​ത​​​ൽ 26 വ​​​രെ​​​യു​​​ള്ള തീ​​​യ​​​തി​​​ക​​​ളി​​​ൽ 40 മി​​​നി​​​റ്റ് വൈ​​​കി​​​യാ​​​യി​​​രി​​​ക്കും ല​​​ക്ഷ്യ​​​സ്ഥാ​​​ന​​​ത്ത് എ​​​ത്തു​​​ക.

ട്രാ​​​ക്ക് ന​​​വീ​​​ക​​​ര​​​ണം അ​​​ത്യാ​​​വ​​ശ്യ​​​മാ​​​യ​​​തി​​​നാ​​​ലാ​​​ണ് നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​തെ​​​ന്നും യാ​​​ത്ര​​​ക്കാ​​​ർ റെ​​​യി​​​ൽ​​​വേ​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.

Latest News

Corehub Up