പത്തനംതിട്ട: ദൈവവിളിയുള്ള പുതു തലമുറയെ വാര്‍ത്തെടുക്കാന്‍ യത്നിക്കണമെന്ന് ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം. പത്തനംതിട്ട വൈഎംസിഎ. അഖിലലോക പ്രാര്‍ഥനാവാരം പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മാര്‍ത്തോമ്മാ സഭ റാന്നി നിലയ്ക്കല്‍ സെക്രട്ടറി റവ. തോമസ് കോശി പനച്ചമൂട്ടില്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡന്റ് ലെബി ഫിലിപ് മാത്യൂ അധ്യക്ഷത വഹിച്ചു. വാരാചരണത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന ക്രൈസ്തവ ഗാനങ്ങള്‍ അടങ്ങിയ പുസ്തകം സബ് റീജണല്‍ ചെയര്മാന് ഫാ. ഷൈജു കുര്യന് സത്ഗമയ മീഡിയ ഫൗണ്ടേഷന് എഡിറ്റോറിയല്‍ ഡയറക്ടര്‍ ജോര്‍ജ് കോശി മൈലപ്രയ്ക്ക് നല്കി പ്രകാശനം ചെയ്തു. രാജു തോമസ്, സുനില്‍ പി. ഏബ്രഹാം, എബല്‍ മാത്യൂ, സാലി ജോണ്‍, അനു മാത്യു ജോര്‍ജ്, അനി എം. ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.
11ന് രാത്രി എട്ടിന് സൂം പ്ലാറ്റ്ഫോമില്‍ നടക്കുന്ന പ്രാര്ഥാസംഗമം. സിഎസ്ഐ മലബാർ ഡയോസിസ് ബിഷപ് ഡോ റോയ്സ് മനോജ് വിക്ടര്‍ ഉദ്ഘാടനം ചെയ്യും.
15 ന് വൈകുന്നേരം 5.30 ന് നടക്കുന്ന സമാപന സമ്മേളനം ഓര്‍ത്തഡോക്സ് സഭ കൊച്ചി ഭദ്രാസനാധിപന്‍ ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്തയും കുടുംബസംഗമം അബിന്‍ വര്‍ക്കി എംഎല്‍എ യും ഉദ്ഘാടനം ചെയ്യും. മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതാധ്യക്ഷന്‍ ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത മുഖ്യസന്ദേശം നല്‍കും.
തിരുവല്ല: ഇരുട്ടിന്റെ സാഹചര്യങ്ങളില്‍ ഭയമില്ലാതെ വെളിച്ചമായി മാറുന്നതാണ് വിശ്വാസിയുടെ യഥാര്‍ഥ ദൗത്യമെന്ന് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത. വൈഎംസിഎ അഖില ലോക പ്രാര്ഥനാവാരാചരണത്തിന്റെ സബ് റീജന്‍തല ഉദ്ഘാടനം തോട്ടഭാഗം സെന്റ് മേരീസ് ബിലീവേഴ്സ് പള്ളിയില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭയത്തിന്റെയും സംശയത്തിന്റെയും സുരക്ഷിതത്വമില്ലയ്മയുടെയും പുറംചട്ടകള്‍ ഊരിമാറ്റി ധൈര്യത്തിന്റെയും പ്രത്യാശയുടെയും പ്രവാചക ശബ്ദത്തിന്റെയും സുവിശേഷ പ്രതിബദ്ധതയുടെയും സാക്ഷികളായി വിശ്വാസികള്‍ മാറണമെന്നും മൗനം വെടിഞ്ഞ് നീതിയുടെ ശബ്ദമായി ഉയരാനും ആര്‍ജ്ജവത്വം വീണ്ടെടുക്കാനും ക്രൈസ്തവ സഭയ്ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
ചെയര്മാന് ജോജി പി. തോമസ് അധ്യക്ഷത വഹിച്ചു. ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് സഭാ സെക്രട്ടറി ഫാ. ഡോ. ഡാനിയേല്‍ ജോണ്സണ് മുഖ്യപ്രഭാഷണം നല്കി. മുന്‍ റീജണല്‍ ചെയര്മാന് വി.സി. സാബു, ദേശീയ നിര്‍വാഹക സമിതിയംഗം ജോ ഇലഞ്ഞിമൂട്ടില്‍, റീജണല്‍ യൂത്ത് വര്‍ക്ക് കമ്മിറ്റി ചെയര്മാന് ലിനോജ് ചാക്കോ, പേഴ്സണല്‍ കമ്മിറ്റിയംഗം ജോസഫ് നെല്ലാനിക്കന്‍, ജനറല്‍ കണ്‍വീനര്‍ സുനല്‍ മറ്റത്ത്, കവിയൂര്‍ വൈഎംസിഎ പ്രസിഡന്റ് ജേക്കബ് മാത്യു, വികാരി ഫാ. ഷിജു മാത്യു, വൈസ് ചെയര്മാന്മാരായ തോമസ് വി. ജോണ്‍, ലിയോണ്‍ വര്‍ഗീസ് ഏബ്രഹാം, റീജണല്‍ ലീഗല്‍ ബോര്‍ഡ് ചെയര്മാന് മാത്യൂ ജോസഫ്, മുന്‍ സബ് റീജണ്‍ ചെയര്മാന്മാരായ ജുബിന്‍ ജോണ്‍, കെ സി മാത്യു എന്നിവര്‍ പ്രസംഗിച്ചു.