Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dock Over PM-SHRI

Malappuram

‘പി​എം ശ്രീ​യി​ല്‍ സ​ര്‍​ക്കാ​രി​നെ പ്ര​തി​ക്കൂ​ട്ടി​ല്‍ നി​ര്‍​ത്താ​നു​ള്ള ശ്ര​മം വി​ല​പ്പോ​കി​ല്ല’

തേ​ഞ്ഞി​പ്പ​ലം: പി.​എം.​ശ്രീ​യി​ല്‍ പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കി​യ​ത് ഇ​ട​തു​പ​ക്ഷ സ​ര്‍​ക്കാ​രാ​ണെ​ന്നും യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കാ​നു​ള്ള ശ്ര​മം വി​ല​പ്പോ​കി​ല്ലെ​ന്നും മ​ന്ത്രി എ​ന്‍. ഷം​സു​ദ്ദീ​ന്‍. കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല സോ​ളി​ഡാ​രി​റ്റി ഓ​ഫ് എം​പ്ലോ​യീ​സി​ന്‍റെ 36-ാംവാ​ര്‍​ഷി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പു​ക​മ​റ സൃ​ഷ്ടി​ച്ച് സ​ര്‍​ക്കാ​രി​നെ സം​ശ​യ​നി​ഴ​ലി​ല്‍ നി​ര്‍​ത്താ​നാ​ണ് ശ്ര​മം.

​ഇ​ട​ത് പ​ക്ഷ​ത്തി​ന് വി​മ​ര്‍​ശി​ക്കാ​ന്‍ അ​വ​കാ​ശ​മി​ല്ല. പ്ര​തി​സ​ന്ധി ഉ​ണ്ടാ​ക്കി​വെ​ച്ച​ത് അ​വ​രാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. മു​ഖ്യ​മ​ന്ത്രി ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് പോ​ലും രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കു​ക​യാ​ണ്. പൊ​ന്നാ​നി​യി​ല്‍ പ​രി​പാ​ടി​ക്കി​ടെ വീ​ട്ടി​ല്‍ ക​യ​റി ഭ​ക്ഷ​ണം ക​ഴി​ച്ച​തി​നെ​തി​രേ നി​ല​വാ​ര​മി​ല്ലാ​ത്ത പ്ര​തി​ക​ര​ണ​മാ​ണു​ണ്ടാ​യ​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. പ്ര​സി​ഡ​ന്‍റ് ഹ​ബീ​ബ്‌​കോ​യ ത​ങ്ങ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​എ​ല്‍​എ​മാ​രാ​യ ടി.​വി. ഇ​ബ്രാ​ഹിം, പി.​എം.​എ. സ​മീ​ര്‍, ഡോ. ​വി.​പി. അ​ബ്ദു​ള്‍ ഹ​മീ​ദ്, സി​ന്‍​ഡി​ക്ക​റ്റം​ഗ​ങ്ങ​ളാ​യ സി.​പി.​ഹം​സ, ഡോ. ​എ.​ടി. അ​ബ്ദു​ള്‍ ജ​ബ്ബാ​ര്‍, എ.​കെ.​ഷാ​ഹി​ന​മോ​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കു​ടും​ബ സാം​സ്‌​കാ​രി​ക സം​ഗ​മ ഉ​ദ്ഘാ​ട​നം സി.​എ​ച്ച്. മാ​രി​യ​ത്ത് നി​ര്‍​വ​ഹി​ച്ചു.

Latest News

Corehub Up