Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Doctors Should Be Raised

ഡോക്‌ടര്‍മാരു‌ടെ മിനിമം വേതനം 80,000 രൂപയാക്കണം: ഐഎംഎ

കൊ​ച്ചി: എം​ബി​ബി​എ​സ് ഡോ​ക്‌ട​ര്‍മാ​ര്‍ക്ക് കു​റ​ഞ്ഞ​ത് 80,000 രൂ​പ മാ​സ​ശ​മ്പ​ളം ന​ല്‍ക​ണ​മെ​ന്ന് ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ (ഐ​എം​എ). സ്വ​കാ​ര്യ മേ​ഖ​ല​യി​ലും സ​ര്‍ക്കാ​ര്‍ മേ​ഖ​ല​യി​ലും ഇ​തു ബാ​ധ​ക​മാ​ക്ക​ണം.

ജോ​ലി​സ​മ​യം ആ​ഴ്ച​യി​ല്‍ 48 മ​ണി​ക്കൂ​റാ​ക്കി നി​ശ്ച​യി​ക്ക​ണ​മെ​ന്നും കൊ​ച്ചി ഐ​എം​എ ഹൗ​സി​ല്‍ ന​ട​ത്തി​യ വാ​ര്‍ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ.​എം.​എ​ന്‍. മേ​നോ​ന്‍, സെ​ക്ര​ട്ട​റി ഡോ. ​റോ​യ് ആ​ര്‍.​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

നാ​ലാ​യി​ര​ത്തി​ല​ധി​കം ഡോ​ക്‌ടര്‍മാ​രി​ല്‍ പ​ഠ​നം ന​ട​ത്തി​യ​തി​ല്‍ പ​ല ഡോ​ക്‌ട​ര്‍മാ​രും 30,000 രൂ​പ​യി​ല്‍ താ​ഴെ മാ​സ​ശ​മ്പ​ള​ത്തി​ലാ​ണു ജോ​ലി​ചെ​യ്യു​ന്ന​തെ​ന്ന് ഐ​എം​എ സം​സ്ഥാ​ന​സ​മി​തി നി​യോ​ഗി​ച്ച ക​മ്മി​റ്റി ക​ണ്ടെ​ത്തി. സ്വ​കാ​ര്യ മേ​ഖ​ല​യി​ലാ​ണ് ഏ​റ്റ​വും കു​റ​വ് ശ​മ്പ​ളം.

സ​ര്‍ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ 1960ലെ ​സ്റ്റാ​ഫ് പാ​റ്റേ​ണ്‍ നി​ല​നി​ല്‍ക്കു​ന്ന​തി​നാ​ല്‍ ശ​മ്പ​ളം മെ​ച്ച​മാ​ണെ​ങ്കി​ലും അ​ധി​ക ജോ​ലി ചെ​യ്യേ​ണ്ടി​വ​രു​ന്നു​ണ്ട്. 82 ശ​ത​മാ​ന​ത്തി​ല​ധി​കം ഡോ​ക്‌ട​ര്‍മാ​ര്‍ക്കു മാ​ന്യ​മാ​യ ശ​മ്പ​ളം ല​ഭി​ക്കു​ന്നി​ല്ലെ​ന്നും പ​ഠ​ന​ത്തി​ലു​ണ്ട്. ശ​മ്പ​ള​വും സ്റ്റൈ​പ്പ​ൻ​ഡും കൃ​ത്യ​സ​മ​യ​ത്തു വി​ത​ര​ണം ചെ​യ്യ​ണം. അ​വ​കാ​ശ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കി​യി​ല്ലെ​ങ്കി​ല്‍ സ​മ​രം അ​ട​ക്ക​മു​ള്ള തീ​രു​മാ​ന​ങ്ങ​ള്‍ ഉ​ണ്ടാ​കു​മെ​ന്നും ഐ​എം​എ ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ ചെ​റു സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ ആ​ഗോ​ള ഭീ​മ​ന്മാ​ര്‍ ഏ​റ്റെ​ടു​ക്കു​ന്ന​തി​ലും ഐ​എം​എ സം​സ്ഥാ​ന​സ​മി​തി ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു.

ചി​കി​ത്സാ ചെ​ല​വു​ക​ള്‍ വ​ര്‍ധി​ക്കു​ന്ന​തി​നാ​ല്‍ വി​ഷ​യ​ത്തി​ല്‍ സ​ര്‍ക്കാ​ര്‍ ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​ക​ണം. തൊ​ഴി​ലി​ട​ത്തി​ല്‍ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്ത​ണം. അ​വ​യ​വ മാ​ഫി​യ​യു​ടെ പ്ര​വ​ര്‍ത്ത​നം ത​ട​യാ​നും അ​വ​യ​വ​ദാ​നം കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും മ​ര​ണാ​ന​ന്ത​ര അ​വ​യ​വ​ദാ​ന​ത്തി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ല​ഘൂ​ക​രി​ക്ക​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up