ന്യൂഡൽഹി: മുഖ്യമന്ത്രി ചര്‍ച്ചകളില്‍ എംഎല്‍എമാരുടെ അഭിപ്രായം രേഖപ്പെടുത്തിയെന്ന രീതിയില്‍ പുറത്തുവന്ന രേഖ എഐസിസി നിരീക്ഷകര്‍ തള്ളി. പുറത്തുവന്നത് യാഥാര്‍ഥ രേഖയല്ലെന്നും മുഖ്യമന്ത്രിയാരെന്നതില്‍ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും നിരീക്ഷകരായ മുകുള്‍ വാസ്നിക്കും അജയ് മാക്കനും പറഞ്ഞു
കൂടിയാലോചനക്ക് ശേഷമുള്ള വിവരങ്ങളല്ല അതില്‍ പ്രതിഫലിക്കുന്നത്. ഏറെ ഗൗരവത്തോടെയാണ് മുഖ്യമന്ത്രിയെ നിര്‍ണയിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഇന്നലെ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍ ഒറ്റ വരി പ്രമേയം പാസാക്കിയെന്നും അദ്ദേഹം വെളിപ്പെടുത്തി.
നിയമസഭാ കക്ഷി നേതാവിനെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു പ്രമേയം. എംഎല്‍എമാരുമായും ചര്‍ച്ച നടത്തി. എല്ലാം ഉള്‍ക്കൊള്ളിച്ചുള്ള വിശദമായ റിപ്പോര്‍ട്ടാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.