വൈക്കം: ആധാരം എഴുത്തുകാരുടെ ഏകസംഘടനയായ ആധാരം എഴുത്ത് അസോസിയേഷന്റെ ഇരുപത്തിയഞ്ചാമത് കോട്ടയം ജില്ലാസമ്മേളനത്തിന് വൈക്കത്ത് തുടക്കമായി.വടക്കേനടയിൽ നിന്നുള്ള പ്രകടനത്തോടെയായിരുന്നു സമ്മേളന പരിപാടി ആരംഭിച്ചത്.സംഘടനയുടെ സുവർണ ജൂബിലി ആഘോഷവും 25ാമത് ജില്ലാ സമ്മേളനവുമാണ് വൈക്കത്ത് നടക്കുന്നത്. വൈക്കംഎസ്എൻഡിപി യൂണിയൻ ഹാളിലെ പി.എൻ.ശശിധരപ്പണിക്കർ നഗറിൽ സമ്മേളനം ജലവിഭവ വകുപ്പ് മന്ത്രിമോൻസ്ജോസഫ് ഉദ്ഘാടനം ചെയ്തു.
ആധാരം എത്തുമായി ബന്ധപ്പെട്ട പരിഷ്കാരങ്ങൾ ആധാരമെഴുത്ത് മേഖലയിൽ തൊഴിൽ പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്ക നിലനിൽക്കുന്നതിനാൽ ഇക്കാര്യം മുഖ്യമന്ത്രിയുമായും വകുപ്പ് മന്ത്രിയുമായി ചർച്ചചെയ്തു ആശങ്ക അകറ്റാൻ ശ്രമം നടത്തുമെന്നും മന്ത്രി പറഞ്ഞു.
യോഗത്തിൽആധാരം എഴുത്തിൽ 50 വർഷം പിന്നിട്ടവരെയും സംഘടനാ മുൻജില്ല ഭാരവാഹികളെയും കെ. ബിനിമോൻ എംഎൽഎ ആദരിച്ചു.കെ. ബിനിമോൻ എംഎൽഎ, നഗരസഭ ചെയർമാൻഅബ്ദുൾ സലാംറാവുത്തർ , നഗരസഭാംഗങ്ങളായ ഡി. രഞ്ജിത്ത് കുമാർ, സോണിസണ്ണി ,സംഘടനാ ജില്ലാ പ്രസിഡന്റ് എൻ.കെ.സുധാകരൻനായർ, ജില്ലാ സെക്രട്ടറി വി.വി.ശശിമോൻ ,ജോയിന്റ് സെക്രട്ടറി ടി.എം. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി എ.എൻ. അൻസാർ, സംസ്ഥാന ട്രഷറർ സി.പി. അശോകൻ, ഉപദേശക സമിതി ചെർമാൻ ഒ.എം.ദിനകരൻ, ക്ഷേമനിധി ബോർഡ് അംഗം എം.വി.രമേശ് ,സംസ്ഥാന വൈസ് പ്രസിഡന്റ് ആഗസ്റ്റിൻജോസ്, സംസ്ഥാന സെക്രട്ടറി പി. അസീസ്, സംസ്ഥാന സെക്രട്ടറി സീനാ രാധാകൃഷ്ണൻ, സ്വാഗത സംഘ സെക്രട്ടറി പി.ടി. പ്രിൻസ് എന്നിവർ പങ്കെടുത്തു.
ഉച്ചയ്ക്കുശേഷം നടന്ന കലാമത്സരങ്ങൾ ഗായിക വൈക്കം ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു.
ഇന്ന് രാവിലെ നടക്കുന്ന പ്രതിനിധി സമ്മേളനത്തിന് ശേഷം പുതിയ ജില്ല ഭാരവാഹികളുടെ തെരഞ്ഞെടുപ്പോടെ സമ്മേളനത്തിന് സമാപനമാകും.