Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Domestic Liquor

Palakkad

അ​ഞ്ചു​ലി​റ്റ​ർ നാ​ട​ൻ​ചാ​രാ​യ​വു​മാ​യി ഒ​രാ​ൾ അ​റ​സ്റ്റി​ൽ

അ​ഗ​ളി: അ​ഞ്ചു​ലി​റ്റ​ർ നാ​ട​ൻ ചാ​ര​യു​മാ​യി ഒ​രാ​ളെ അ​ഗ​ളി പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. അ​ട്ട​പ്പാ​ടി ക​ക്കു​പ്പ​ടി ഉ​ന്ന​തി​യി​ലെ ബാ​ബു (39) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ ക​ക്കു​പ്പ​ടി ഉ​ന്ന​തി​യി​ൽ​നി​ന്നു​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി പാ​ല​ക്കാ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ. ​അ​ബ്ദു​ൽ റാ​ഷി ഐ​പി​എ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം അ​ഗ​ളി ഡി​വൈ​എ​സ്പി ജിം​പോ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സും അ​ഗ​ളി സ​ബ്ഡി​വി​ഷ​ൻ ഡാ​ൻ​സാ​ഫ് ടീ​മും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. പ്ലാ​സ്റ്റി​ക് കു​പ്പി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വാ​റ്റു​ചാ​രാ​യം വി​ല്പ​ന​യ്ക്കാ​യി എ​ത്തി​ച്ച​താ​ണെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡു​ചെ​യ്തു.

Latest News

Corehub Up