കോഴിക്കോട് : മലബാര് ഗോള്ഡ് ആന്ഡ് ഡയമണ്ട്സ് ഉള്പ്പെടെയുള്ള വിവിധ ബിസിനസ് സംരംഭങ്ങള്ക്ക് നേതൃത്വം നല്കുന്ന മലബാര് ഗ്രൂപ്പ് കോഴിക്കോട് സിറ്റി ട്രാഫിക് പോലീസ് സ്റ്റേഷനിലെ പോലീസുകാര്ക്ക് കുടകള് വിതരണം ചെയ്തു.
മലബാര് ഗ്രൂപ്പ് നടപ്പാക്കി വരുന്ന വിവിധ സിഎസ്ആര് പ്രവര്ത്തനങ്ങളുടെ ഭാഗമായാണ് മഴക്കാലത്ത് ട്രാഫിക് ഡ്യൂട്ടി ചെയ്യണ്ടി വരുന്ന പോലീസുകാര്ക്ക് കുടകള് നല്കിയത്.മലബാര് ഗോള്ഡ് ആന്ഡ് ഡയമണ്ട്സ് റീട്ടെയില് ഓപ്പറേഷന്സ് ഹെഡ് (കേരള) ആര്. അബ്ദുള് ജലീലില് നിന്ന് സിറ്റി പോലീസ് കമ്മീഷണര് എ.പി. ഷൗക്കത്തലി കുടകള് ഏറ്റുവാങ്ങി. മലബാര് ഗ്രൂപ്പ് സിഎസ്ആര് സീനിയര് മാനേജര് ഹസ്സന് കോയ, ട്രാഫിക് എഎസ്ഐ മനോജ് തുടങ്ങിയവര് ചടങ്ങില് സംബന്ധിച്ചു.