കോട്ടയം: ഡൽഹിയിൽ വിദ്യാർഥികളുടെ അവകാശങ്ങൾക്ക് എന്ന പേരിൽ അരാജകത്വ സമരത്തിനിറങ്ങുന്ന കോൺഗ്രസ് കേരളത്തിൽ യുവാക്കളുടെ സമരത്തെ പൊലിസിനെ ഉപയോഗിച്ച് അടിച്ചമർത്തുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
രാഹുൽ ഗാന്ധി ഡൽഹിയിൽ ചാത്രോം കേ ഗൂഞ്ച് എന്ന മുദ്രാവാക്യം ഉയർത്തുമ്പോൾ കേരളത്തിലെ വിദ്യാർഥികളുടെ ശബ്ദം കേൾക്കാൻ കോൺഗ്രസ് സർക്കാരിനു കഴിയുന്നില്ല. കോൺഗ്രസിന്റെ ഈ ഇരട്ടത്താപ്പിനു പിന്തുണ നൽകുകയാണ് സിപിഎം ചെയ്യുന്നത്.
ഡൽഹിയിൽ വിദ്യാർഥികൾക്കൊപ്പം എന്ന പേരിൽ സമരം ചെയ്യുകയും കേരളത്തിൽ യുവാക്കൾക്കെതിരേ നിലപാടെടുക്കുകയും ചെയ്യുന്ന കോൺഗ്രസിന്റെയും അതിനു കുടപിടിക്കുന്ന സിപിഎമ്മിന്റെയും രാഷ്ട്രീയം ജനങ്ങൾ തിരിച്ചറിയുമെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.