Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drain

Ernakulam

ഓ​ട​യു​ണ്ട്, ഓ​ർ​മ വേ​ണം

മൂ​വാ​റ്റു​പു​ഴ : ന​ഗ​ര​ത്തി​ല്‍ ത​ക​ര്‍​ന്നു കി​ട​ക്കു​ന്ന സ്ലാ​ബു​ക​ള്‍ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്കും വാ​ഹ​ന​ങ്ങ​ള്‍​ക്കും ഒ​രു​പോ​ലെ ഭീ​ഷ​ണി​യാ​കു​ന്നു. മൂ​വാ​റ്റു​പു​ഴ പ​ള്ളി​ക്ക​വ​ല​യി​ല്‍​നി​ന്നും കാ​ള​ച്ച​ന്ത അ​ക്ബ​ര്‍ റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന പ്ര​ധാ​ന ഭാ​ഗ​ത്തെ സ്ലാ​ബ് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്ന നി​ല​യി​ലാ​ണ്.

പ്ര​ദേ​ശ​ത്തു​കൂ​ടി വ​ലി​യ ഭാ​ര​വാ​ഹ​ന​ങ്ങ​ള്‍ നി​ര​ന്ത​ര​മാ​യി ക​ട​ന്നു​പോ​കു​ന്ന​തും പാ​ര്‍​ക്ക് ചെ​യ്യു​ന്ന​തു​മാ​ണ് സ്ലാ​ബു​ക​ള്‍ ഇ​ട​ഞ്ഞു വീ​ഴാ​ന്‍ പ്ര​ധാ​ന കാ​ര​ണം. ഭാ​രം താ​ങ്ങാ​നാ​വാ​തെ സ്ലാ​ബു​ക​ള്‍ ത​ക​രു​ന്ന​ത് പ​തി​വാ​യി​ട്ടും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ശാ​ശ്വ​ത​മാ​യ പ​രി​ഹാ​ര​മു​ണ്ടാ​കു​ന്നി​ല്ലെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി.

ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളും വാ​ഹ​ന​ങ്ങ​ളും ക​ട​ന്നു​പോ​കു​ന്ന പ്ര​ദേ​ശ​ത്താ​ണ് ദു​ര​വ​സ്ഥ. ന​ഗ​ര​ത്തി​ലെ മ​റ്റ് പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും സ്ലാ​ബു​ക​ള്‍ ത​ക​ര്‍​ന്ന അ​വ​സ്ഥ​യി​ലാ​ണ്. പ​ല​യി​ട​ത്തും ഓ​ട​ക​ള്‍ തു​റ​ന്നു കി​ട​ക്കു​ന്ന​ത് രാ​ത്രി​കാ​ല യാ​ത്ര​ക്കാ​ര്‍​ക്ക് വ​ലി​യ ഭീ​ഷ​ണി​യാ​ണ്.

കാ​ള​ച്ച​ന്ത അ​ക്ബ​ര്‍ റോ​ഡ് പ്ര​വേ​ശ​ന ക​വ​ല​യി​ലെ ത​ക​ര്‍​ന്ന സ്ലാ​ബു​ക​ള്‍ മാ​റ്റി കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കി ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ല്‍​കാ​ന്‍ ന​ഗ​ര​സ​ഭ​യും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും ഉ​ട​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

 

National

ആ​സാ​മി​ൽ ക​ന​ത്ത മ​ഴ; ഓ​ട​യി​ൽ വീ​ണ യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം

ദി​സ്പൂ​ർ: ആ​സാ​മി​ലെ ഗു​വാ​ഹ​ത്തി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡ​രി​കി​ലെ തു​റ​ന്നു​കി​ട​ന്ന ഓ​ട​യി​ൽ വീ​ണ് യു​വ​തി മ​രി​ച്ചു. പാ​യ​ൽ നാ​ത് എ​ന്ന യു​വ​തി​യാ​ണ് മ​രി​ച്ച​ത്. ന​ഗ​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം.

പാ​യ​ൽ ന​ട​പ്പാ​ത​യ്ക്ക​രി​കി​ലു​ള്ള ഓ​ട​യി​ൽ അ​ബ​ദ്ധ​ത്തി​ൽ തെ​ന്നി വീ​ഴു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സും സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യും നാ​ല് മ​ണി​ക്കൂ​ർ തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. പി​ന്നീ​ട് അ​പ​ക​ടം ന​ട​ന്ന് 150 മീ​റ്റ​ർ അ​ക​ലെ മ​റ്റൊ​രു ഓ​ട​യി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ പാ​യ​ലി​നെ ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ക​ന​ത്ത മ​ഴ​യെ​ത്തു​ട​ന്നു​ണ്ടാ​യ പെ​ട്ടെ​ന്നു​ള്ള വെ​ള്ള​പ്പൊ​ക്കം കാ​ര​ണം ഗു​വാ​ഹ​ത്തി​ലു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

National

ഓ​ട വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ വി​ഷ വാ​ത​കം ശ്വ​സി​ച്ച് ഒ​രാ​ൾ മ​രി​ച്ചു

മും​ബൈ:ഓ​ട വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ വി​ഷ​വാ​ത​കം ശ്വ​സി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. മ​റ്റൊ​രാ​ൾ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യിൽ.

മും​ബൈ​യി​ലെ മെ​ഗാ മാ​ളി​ന് സ​മീ​പ​മു​ള്ള ഓ​ട വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. സ​ലി​ൽ റ​സാ​ഖ് ഗാ​സി (27) എ​ന്ന യു​വാ​വാ​ണ് മ​രി​ച്ച​ത്. സാ​ഹി​ൽ നൂ​ർ ഇ​സ്‌​ലാം എ​ന്ന​യാ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

പു​ല​ർ​ച്ചെ 3:40 ഓ​ടെ​യാ​ണ് ഇ​രു​വ​രും ഏ​ക​ദേ​ശം 25 അ​ടി ആ​ഴ​വും ആ​റ് അ​ടി വീ​തി​യു​മു​ള്ള ഓ​ട​യി​ലേ​ക്ക് ഇ​റ​ങ്ങി​യ​ത്. ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ വി​ഷ​വാ​ത​കം ശ്വ​സി​ച്ച ഇ​വ​ർ​ക്ക് ശ്വാ​സ ത​ട​സ​മു​ണ്ടാ​യി.

ഉ​ട​ൻ ത​ന്നെ കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന മ​റ്റ് തൊ​ഴി​ലാ​ളി​ക​ൾ ക​യ​ർ ഉ​പ​യോ​ഗി​ച്ച് സാ​ഹി​ലി​നെ ര​ക്ഷ​പ്പെ​ടു​ത്തി. അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ എ​ത്തി​യാ​ണ് സലിൽ റ​സാ​ഖി​നെ പു​റ​ത്തെ​ടു​ത്ത​ത്.

ഇ​രു​വ​രെ​യും അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും സ​ലി​ൽ റ​സാ​ഖ് മ​രി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

National

കാ​ണാ​താ​യ ഒ​മ്പ​താം​ക്ലാ​സ് വി​ദ്യാ​ർ​ഥി മ​രി​ച്ച നി​ല​യി​ൽ

ബം​ഗു​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ കാ​ണാ​താ​യ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ്രീ​തം എ​ന്ന കു​ട്ടി​യാ​ണ് മ​രി​ച്ച​ത്.

ക​ന​ക​പു​ര റോ​ഡി​ൽ പൈ​പ്പ്‌​ലൈ​ൻ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​ന് സ​മീ​പ​മു​ള്ള ഓ​ട​യി​ൽ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ജ​നു​വ​രി 29 ന് ​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് പ്രീ​ത​ത്തി​ന്‍റെ കു​ടും​ബം പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടി​രു​ന്നു.

ജ​നു​വ​രി 31 ന് ​ഓ​ട​യി​ൽ നി​ന്നും ദു​ർ​ഗ​ന്ധം വ​മി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. തു​റ​ന്ന് കി​ട​ക്കു​ന്ന ഓ​ട​യി​ൽ മൃ​ത​ദേ​ഹം പൊ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു.

പ്രീ​തം അ​ബ​ദ്ധ​ത്തി​ൽ വീ​ണ​താ​ണോ എ​ന്നും ഓ​ട തു​റ​ന്ന​താ​രാ​ണ് എ​ന്നു​മു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ൾ പോ​ലീ​സ് ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up