Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drain Construction

Palakkad

അ​ശാ​സ്ത്രീ​യ അ​ഴു​ക്കു​ചാ​ൽ നി​ർ​മാ​ണം സ​മീ​പ​വാ​സി​ക​ൾ​ക്കു ഭീ​ഷ​ണി

ക​ല്ല​ടി​ക്കോ​ട്: തു​പ്പ​നാ​ട് മീ​ൻ​വ​ല്ലം റോ​ഡി​ലെ അ​ഴു​ക്കു​ചാ​ൽ നി​ർ​മാ​ണം സ​മീ​പ​വാ​സി​ക​ൾ​ക്കു ഭീ​ഷ​ണി​യാ​യി. റോ​ഡി​നോ​ടു​ചേ​ർ​ന്ന ഭാ​ഗം​കോ​ൺ​ക്രീ​റ്റ് ചെ​യ്യാ​ൻ അ​ഴ​ത്തി​ൽ കു​ഴി​യെ​ടു​ത്ത​പ്പോ​ൽ റോ​ഡി​നോ​ടു ചേ​ർ​ന്നു​ള്ള കൃ​ഷി​യി​ട​ങ്ങ​ളു​ടേ​യും വീ​ടു​ക​ളു​ടേ​യും സ​മീ​പം​കെ​ട്ടി​യ ക​ല്ലു​ക​ളും​മ​ണ്ണും ഇ​ള​കി താ​ഴേ​യ്ക്കു പ​തി​ക്കാ​ൻ തു​ട​ങ്ങി​യ​താ​ണ് പ്ര​ദേ​ശ​വാ​സി​ക​ളെ ആ​ശ​ങ്ക​യി​ലാ​ക്കി​യ​ത്.

ചെ​മ്പ​ൻ​തി​ട്ട മ​ത്താ​യി യോ​ഹ​ന്ന​ന്‍റെ മ​തി​ലാ​ണ് ഇ​ടി​ഞ്ഞു​വീ​ഴ​ൽ ഭീ​ഷ​ണി​യി​ലു​ള്ള​ത്. നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യാ​ണ് ഈ ​പ്ര​തി​സ​ന്ധി​ക്കു കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ചെ​മ്പ​ൻ​തി​ട്ട മു​ത​ൽ മൂ​ന്നേ​ക്ക​ർ സി​റ്റി​വ​രെ​യു​ള്ള പ​ല​ഭാ​ഗ​ങ്ങ​ളി​ൽ ഇ​താ​ണ​വ​സ്ഥ.

മ​ഴ ശ​ക്ത​മാ​കു​ന്ന​തോ​ടെ മ​തി​ലും മ​ൺ​തി​ട്ട​ക​ളും റോ​ഡി​ലേ​യ്ക്ക് പ​തി​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണു ജ​ന​ങ്ങ​ൾ. വൈ​ദ്യു​തി​ക്കാ​ലു​ക​ൾ നി​ല​നി​ർ​ത്തി​കൊ​ണ്ടാ​ണ് ചാ​ലു​ക​ൾ കീ​റി​യി​ട്ടു​ള്ള​ത്. പ​ല​ഭാ​ഗ​ത്തും മ​ണ്ണും ച​പ്പു​ച​വ​റു​ക​ളും​നി​റ​ഞ്ഞ് വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ൻ പോ​ലും പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്. ചാ​ലി​ന്‍റെ ഇ​രു​ഭാ​ഗ​വും​കോ​ൺ​ക്രീ​റ്റ് ചെ​യ്ത് മ​തി​ലു​ക​ൾ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്.

Latest News

Corehub Up