x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഴു​ക്കു​ചാ​ൽ നി​ർ​മാ​ണ​ത്തി​ന് വ​ല്ല​ങ്ങി മാ​ർ​ക്ക​റ്റ് റോ​ഡി​ൽ ഗ​താ​ഗ​തം നി​രോ​ധി​ച്ചു

വെബ് ഡെസ്ക്
Published: August 12, 2026 12:09 AM IST | Updated: August 12, 2026 12:09 AM IST

വ​ല്ല​ങ്ങി മാ​ർ​ക്ക​റ്റ് റോ​ഡി​ലെ ഗ​താ​ഗ​തം നി​രോ​ധി​ച്ച് ബോ​ർ​ഡ് സ്ഥാ​പി​ച്ച​പ്പോ​ൾ.

നെ​ന്മാ​റ: അ​ഴു​ക്കു​ചാ​ൽ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വ​ല്ല​ങ്ങി മാ​ർ​ക്ക​റ്റ് റോ​ഡി​ൽ വാ​ഹ​ന ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ചു.

അ​ഴു​ക്കു​ചാ​ലി​ന്‍റെ പാ​ർ​ശ്വ​ഭി​ത്തി​ക​ളു​ടെ​യും സ്ലാ​ബു​ക​ളു​ടെ​യും നി​ർ​മാ​ണം ദ്രു​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ന്ന​തി​നാ​ലാ​ണ് റോ​ഡി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.
നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം തു​ട​രും. വ​ല്ല​ങ്ങി മാ​ർ​ക്ക​റ്റി​ലേ​ക്കും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും ച​ര​ക്കു​മാ​യും അ​ല്ലാ​തെ​യും എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ക​ണ​ക്കി​ലെ​ടു​ത്ത് യാ​ത്ര ക്ര​മീ​ക​രി​ക്കേ​ണ്ടി​വ​രും.
റോ​ഡ് അ​ട​ച്ച​തോ​ടെ വ്യാ​പാ​രി​ക​ൾ​ക്കും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും താ​ത്കാ​ലി​ക യാ​ത്രാ​ദു​രി​തം നേ​രി​ടേ​ണ്ടി​വ​രു​ന്നു​ണ്ടെ​ങ്കി​ലും നി​ർ​മാ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ ആ​വ​ശ്യം.

വ​ല്ല​ങ്ങി മാ​ർ​ക്ക​റ്റ് പ്ര​ദേ​ശ​ത്തെ പ്ര​ധാ​ന പ്ര​ശ്ന​ങ്ങ​ളി​ലൊ​ന്നാ​ണ് മ​ഴ​ക്കാ​ല​ത്ത് അ​നു​ഭ​വ​പ്പെ​ടു​ന്ന രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ടും മ​ലി​ന​ജ​ല പ്ര​ശ്ന​വും. മ​ഴ​വെ​ള്ള​വും മ​ലി​ന​ജ​ല​വും കൃ​ത്യ​മാ​യി ഒ​ഴു​കി​പ്പോ​കാ​ൻ സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ വ​ർ​ഷ​ങ്ങ​ളാ​യി പ്ര​ദേ​ശ​വാ​സി​ക​ളും വ്യാ​പാ​രി​ക​ളും ദു​രി​തം അ​നു​ഭ​വി​ച്ചു​വ​രി​ക​യാ​ണ്.
മാ​ർ​ക്ക​റ്റി​ന്‍റെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​നും പ്ര​ദേ​ശ​ത്തെ ശു​ചി​ത്വം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും പ​ദ്ധ​തി സ​ഹാ​യ​ക​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും.

 

Tags : Nattuvishesham Districtnews Drain construction

Recent News

Corehub Up