Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dreambeens

ഇ​ന്ത്യ​യി​ൽ ഗൂ​ഗി​ളി​ന്‍റെ 'ഡ്രീം​ബീ​ൻ​സ്' ആ​പ്പ് എ​ത്തി; ഓ​ൺ​ലൈ​ൻ ജീ​വി​തം ഇ​നി ക​ഥാ​പു​സ്ത​ക​മാ​കും !

ന്യൂ​ഡ​ൽ​ഹി: ഗൂ​ഗി​ളി​ന്‍റെ പ​രീ​ക്ഷ​ണാ​ത്മ​ക എ​ഐ ആ​പ്പാ​യ 'ഡ്രീം​ബീ​ൻ​സ്' ഇ​ന്ത്യ​യി​ലും ല​ഭ്യ​മാ​ക്കി. യു​എ​സി​ന് പു​റ​ത്ത് ഈ ​ആ​പ്പ് ല​ഭി​ക്കു​ന്ന ആ​ദ്യ രാ​ജ്യ​മാ​ണ് ഇ​ന്ത്യ. ഉ​പ​യോ​ക്താ​ക്ക​ളു​ടെ ഓ​ൺ​ലൈ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച്, അ​വ​രു​ടെ താ​ത്പ്പ​ര്യ​ങ്ങ​ൾ​ക്കും ദി​ന​ച​ര്യ​ക​ൾ​ക്കും അ​നു​സൃ​ത​മാ​യ വ്യ​ക്തി​ഗ​ത ക​ഥ​ക​ളാ​ക്കി മാ​റ്റു​ക​യാ​ണ് ഈ ​ആ​പ്പ് ചെ​യ്യു​ന്ന​ത്.

ആ​ൻ​ഡ്രോ​യി​ഡ്, ഐ​ഒ​എ​സ് പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ ല​ഭ്യ​മാ​യ ഈ ​ആ​പ്പ് ഇം​ഗ്ല​ണ്ടി​ന് പു​റ​മെ മ​ല​യാ​ളം ഉ​ൾ​പ്പെ​ടെ 13 ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളി​ൽ ല​ഭി​ക്കും. ഹി​ന്ദി, ബം​ഗാ​ളി, തെ​ലു​ങ്ക്, മ​റാ​ത്തി, ത​മി​ഴ്, ഉ​ർ​ദു, ഗു​ജ​റാ​ത്തി, ക​ന്ന​ഡ, ഒ​ഡി​യ, പ​ഞ്ചാ​ബി, ആ​സാ​മി, നേ​പ്പാ​ളി എ​ന്നി​വ​യാ​ണ് മ​റ്റ് ഭാ​ഷ​ക​ൾ.

അ​ന​ന്ത​മാ​യി ഓ​ൺ​ലൈ​ൻ ഫീ​ഡു​ക​ൾ സ്ക്രോ​ൾ ചെ​യ്ത് സ​മ​യം ക​ള​യാ​തെ, ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് താ​ൽ​പ്പ​ര്യ​മു​ള്ള വി​വ​ര​ങ്ങ​ൾ എ​ളു​പ്പ​ത്തി​ൽ ക​ണ്ടെ​ത്താ​ൻ ഇ​തു​വ​ഴി സാ​ധി​ക്കു​മെ​ന്ന് ഗൂ​ഗി​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

ഉ​പ​യോ​ക്താ​ക്ക​ൾ പ​ങ്കി​ടാ​ൻ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ഗൂ​ഗി​ൾ സേ​വ​ന​ങ്ങ​ളാ​യ ക​ല​ണ്ട​ർ, ജെ​മി​നി, ജി​മെ​യി​ൽ, ഫോ​ട്ടോ​സ്, സെ​ർ​ച്ച്, യൂ​ട്യൂ​ബ് എ​ന്നി​വ​യു​മാ​യി ആ​പ്പ് ബ​ന്ധി​പ്പി​ക്കു​ന്നു. ഈ ​വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ത്യേ​ക പ്രോം​പ്റ്റു​ക​ൾ ഒ​ന്നും ന​ൽ​കേ​ണ്ട ആ​വ​ശ്യ​മി​ല്ലാ​തെ ത​ന്നെ ആ​പ്പ് ക​ഥ​ക​ൾ രൂ​പ​പ്പെ​ടു​ത്തു​ന്നു.

സ​ന്ദ​ർ​ശി​ക്കാ​ൻ ഇ​ഷ്‌​ട​പ്പെ​ടു​ന്ന സ്ഥ​ല​ങ്ങ​ൾ, ആ​ർ​ട്സ് ആ​ൻ​ഡ് ക്രാ​ഫ്റ്റ് ആ​ശ​യ​ങ്ങ​ൾ, പ്രാ​ദേ​ശി​ക പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ചു​ള്ള ഓ​ർ​മ​പ്പെ​ടു​ത്ത​ലു​ക​ൾ എ​ന്നി​വ​യെ​ല്ലാം ഇ​തി​ൽ ഉ​ൾ​പ്പെ​ടും.

ആ​പ്പ് നി​ർ​മി​ക്കു​ന്ന സ്റ്റാ​റ്റി​ക് ചി​ത്ര​ങ്ങ​ൾ​ക്ക് പു​റ​മെ, ഗൂ​ഗി​ളി​ന്‍റെ 'Veo' വീ​ഡി​യോ ജ​ന​റേ​ഷ​ൻ മോ​ഡ​ൽ ഉ​പ​യോ​ഗി​ച്ച് തെ​ര​ഞ്ഞെ​ടു​ത്ത ക​ഥ​ക​ളി​ലെ ചി​ത്ര​ങ്ങ​ളെ ച​ലി​പ്പി​ക്കാ​നും സാ​ധി​ക്കും. വ്യ​ക്തി​ഗ​ത ക​ഥ​ക​ൾ​ക്കാ​യി ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ത​ങ്ങ​ൾ​ക്ക് താ​ൽ​പ്പ​ര്യ​മു​ള്ള ഒ​രു ഭാ​ഷ തെ​ര​ഞ്ഞെ​ടു​ക്കാം.

നി​ല​വി​ൽ വ്യ​ക്തി​ഗ​ത ജി​മെ​യി​ൽ അ​ക്കൗ​ണ്ടു​ക​ൾ ഉ​ള്ള​വ​ർ​ക്ക് മാ​ത്ര​മാ​ണ് ഈ ​ആ​പ്പ് ല​ഭ്യ​മാ​യി​ട്ടു​ള്ള​ത്. ആ​പ്പ് നി​ർ​മി​ക്കു​ന്ന ക​ഥ​ക​ൾ തി​ക​ച്ചും സ്വ​കാ​ര്യ​മാ​യി​രി​ക്കും, അ​ക്കൗ​ണ്ട് ഉ​ട​മ​യ്ക്ക് മാ​ത്ര​മേ അ​വ കാ​ണാ​ൻ സാ​ധി​ക്കൂ.

ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഏ​ത് സ​മ​യ​ത്തും ത​ങ്ങ​ളു​ടെ ലി​ങ്ക് ചെ​യ്ത ഗൂ​ഗി​ൾ സേ​വ​ന​ങ്ങ​ൾ വി​ച്ഛേ​ദി​ക്കാ​നും ഡ്രീം​ബീ​ൻ​സ് ഡാ​റ്റ ഡി​ലീ​റ്റ് ചെ​യ്യാ​നു​മു​ള്ള പൂ​ർ​ണ് നി​യ​ന്ത്ര​ണ​വു​മു​ണ്ട്.

Latest News

Corehub Up