Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dropping

സ്കൂളുകളിൽ സാനിറ്ററി നാപ്കിനുകളുടെ അഭാവം പഠനം ഉപേക്ഷിക്കാൻ കാരണമാകരുത്: സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: സ്കൂ​ളു​ക​ളി​ൽ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മ​ല്ലാ​ത്ത ശു​ചി​മു​റി​ക​ളു​ടെ​യും സാ​നി​റ്റ​റി പാ​ഡു​ക​ളു​ടെ​ അ​ഭാ​വവും​മൂ​ലം പെ​ണ്‍കു​ട്ടി​ക​ൾ​ക്കു പ​ഠ​നം ഉ​പേ​ക്ഷി​ക്കേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​ക​രു​തെ​ന്ന് സു​പ്രീം​കോ​ട​തി.

ആ​ർ​ത്ത​വ ശു​ചി​ത്വം സം​ബ​ന്ധി​ച്ച സു​പ്രീം​കോ​ട​തി​യു​ടെ മു​ൻ​കാ​ല ഉ​ത്ത​ര​വ് എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലും ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് നി​ർ​ദേ​ശി​ച്ചു​കൊ​ണ്ടാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ പ​രാ​മ​ർ​ശം.

പെ​ണ്‍കു​ട്ടി​ക​ൾ​ക്കു സൗ​ജ​ന്യ​മാ​യി ഓ​ക്സോ​ബ​യോ​ഡീ​ഗ്രേ​ഡ​ബി​ൾ സാ​നി​റ്റ​റി നാ​പ്കി​നു​ക​ൾ ന​ൽ​ക​ണ​മെ​ന്നും ആ​ണ്‍കു​ട്ടി​ക​ൾ​ക്കും പെ​ണ്‍കു​ട്ടി​ക​ൾ​ക്കും വെ​വ്വേ​റെ ശു​ചി​മു​റി​ക​ൾ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ജ​നു​വ​രി 30ന് ​സു​പ്രീം​കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച സു​പ്ര​ധാ​ന വി​ധി​യി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഈ ​നി​ർ​ദേ​ശ​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കു​ന്നു​ണ്ടോ​യെ​ന്നു ഉ​റ​പ്പു​വ​രു​ത്താ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും കോ​ട​തി ഓ​ർ​മി​പ്പി​ച്ചു.

വി​ധി പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​നു​കൂ​ല്യ​ങ്ങ​ൾ ക​ഴി​യു​ന്ന​ത്ര പെ​ണ്‍കു​ട്ടി​ക​ളി​ലേ​ക്ക് എ​ത്തു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​നും കോ​ട​തി കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഓ​ഗ​സ്റ്റ് 15ന​കം എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളും സു​പ്രീം​കോ​ട​തി വി​ധി​യി​ലെ നി​ർ​ദേ​ശം സം​ബ​ന്ധി​ച്ച ത​ത്‌​സ്ഥി​തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം.

നി​ർ​ദേ​ശം ന​ട​പ്പാ​ക്കു​ന്നു​ണ്ടോ എ​ന്ന​റി​യാ​ൻ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. വി​ധി​ന്യാ​യം പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന് ഓ​രോ മൂ​ന്നു മാ​സ​ത്തി​ന്‍റെ ഇ​ട​വേ​ള​യി​ൽ നി​രീ​ക്ഷി​ക്കു​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

Latest News

Corehub Up