Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drought Will Arrive Sooner

Pathanamthitta

തു​ലാ​മ​ഴ ച​തി​ച്ചു; വ​ര​ൾ​ച്ച വേ​ഗ​മെ​ത്തും

പ​ത്ത​നം​തി​ട്ട: പ്ര​തീ​ക്ഷി​ച്ച​തു​പോ​ലെ മ​ഴ ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ വ​ര​ൾ​ച്ച രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത. ഒ​ക്‌​ടോ​ബ​ർ, ന​വം​ബ​ർ മാ​സ​ങ്ങ​ളി​ൽ ല​ഭി​ക്കേ​ണ്ട തു​ലാമ​ഴ​യി​ൽ 14 ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. സം​സ്ഥാ​ന​ത്താ​ക​മാ​നം 24 ശ​ത​മാ​നം മ​ഴ​യു​ടെ കു​റ​വു​ണ്ട്.
പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ൽ ഇ​ന്ന​ലെ വ​രെ 530.5 മി​ല്ലി​മീ​റ്റ​ർ മ​ഴ പ്ര​തീ​ക്ഷി​ച്ച സ്ഥാ​ന​ത്ത് 458.8 മി​ല്ലി​മീ​റ്റ​ർ മ​ഴ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. ഒ​ക്ടോ​ബ​ർ, ന​വം​ബ​ർ മാ​സ​ങ്ങ​ളി​ൽ വ​ള​രെ​കു​റ​ച്ച് ദി​വ​സ​ങ്ങ​ളി​ൽ മ​ഴ പെ​യ്തു മാ​റു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യി​ൽ പെ​യ്ത മ​ഴ ശ​ക്ത​മാ​യി​രു​ന്ന​തു ഗു​ണ​ക​ര​മാ​യെ​ങ്കി​ലും നീ​രൊ​ഴു​ക്ക് കാ​ര്യ​മാ​യി വ​ർ​ധി​പ്പി​ക്കാ​നാ​യി​ല്ല.

ഒ​ക്ടോ​ബ​ർ ര​ണ്ടാം​വാ​രം മു​ത​ൽ തു​ലാവ​ർ​ഷം പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യാ​ണ് ഇ​ക്കാ​ല‍​യ​ള​വി​ൽ ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​ത്ത​വ​ണ തു​ട​ർ​ച്ച​യാ​യ മ​ഴ ഈ ​ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യി​ല്ല. പ​ക​രം ഏ​താ​നും ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മാ​യി മ​ഴ പെ​യ്തു. ക​ഴി​ഞ്ഞ ന​വം​ബ​ർ ഒ​ന്നി​നു മാ​ത്ര​മാ​ണ് ജി​ല്ല​യി​ൽ എ​ല്ലാ​യി​ട​ത്തും തു​ലാ​വ​ർ​ഷ​ത്തി​നു സ​മാ​ന​മാ​യ മ​ഴ ല​ഭി​ച്ച​ത്. പി​ന്നീ​ടു​ള്ള ദി​വ​സ​ങ്ങ​ളി​ൽ മ​ഴ ല​ഭി​ച്ച​തു​മി​ല്ല. മ​ഴ​ക്കു​റ​വി​നേ​ത്തു​ട​ർ​ന്ന് ഭൂ​ഗ​ർ​ഭ ജ​ല​നി​ര​പ്പും താ​ഴ്ന്നു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കി​ണ​റു​ക​ളി​ലും ജ​ലാ​ശ​യ​ങ്ങ​ളി​ലും വ​ള​രെ പെ​ട്ടെ​ന്നാ​ണ് ജ​ല​നി​ര​പ്പ് താ​ഴ്ന്ന​ത്.
ന​ദി​ക​ളി​ൽ നീ​രൊ​ഴു​ക്ക് കു​റ​ഞ്ഞു
മ​ഴ കു​റ​ഞ്ഞ​തു കാ​ര​ണം ജി​ല്ല​യി​ലെ ന​ദി​ക​ൾ നേ​ര​ത്തേ​ത​ന്നെ വ​റ്റി​വ​ര​ണ്ടി​രി​ക്കു​ക​യാ​ണ്. പ​ന്പ​യി​ൽ നീ​രൊ​ഴു​ക്ക് നാ​മ​മാ​ത്ര​മാ​ണ്. ഇ​ത്ത​വ​ണ കാ​ല​വ​ർ​ഷ​ത്തി​ലും കു​റ​വു​ണ്ടാ​യി. കാ​ല​വ​ർ​ഷ സീ​സ​ണി​ൽ മ​ഴ നാ​മ​മാ​ത്ര​മാ​യി​രു​ന്നു. ഓ​ഗ​സ്റ്റ് ആ​ദ്യ​വാ​രം ല​ഭി​ച്ച ശ​ക്ത​മാ​യ മ​ഴ മാ​ത്ര​മാ​ണ് ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ച്ച​ത്. എ​ന്നാ​ൽ അ​തി​തീ​വ്ര​മ​ഴ ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കാ​ൻ പ​ര്യാ​പ്ത​മാ​യി​ല്ല. ഇ​തോ​ടെ വെ​ള്ള​പ്പൊ​ക്കെ കെ​ടു​തി​ക​ളു​ണ്ടാ​യെ​ങ്കി​ലും വെ​ള്ളം പെ​ട്ടെ​ന്നു​ത​ന്നെ താ​ഴ്ന്നി​റ​ങ്ങി.

പ​ന്പ, അ​ച്ച​ൻ​കോ​വി​ൽ, മ​ണി​മ​ല ന​ദി​ക​ൾ സാ​ധാ​ര​ണ നി​ല​യി​ൽ ഒ​ക്‌​ടോ​ബ​ർ, ന​വം​ബ​ർ ടമാ​സ​ങ്ങ​ളി​ൽ ജ​ല​സ​ന്പു​ഷ്ട​മാ​കേ​ണ്ട​താ​ണ്. എ​ന്നാ​ൽ ഇ​ത്ത​വ​ണ ഇ​വ നേ​ര​ത്തേ ശോ​ഷി​ച്ചു തു​ട​ങ്ങി. പ​ന്പ​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും മ​ണ​ൽ​ത്തി​ട്ട​ക​ൾ രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഈ ​നി​ല തു​ട​ർ​ന്നാ​ൽ പ​ന്പാ​ന​ദി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ജ​ല​വി​ത​ര​ണ പ​ദ്ധ​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​വും ത​ട​സ​പ്പെ​ടും. ന​ദി​ക​ളി​ലേ​ക്കു വ​ന്നു​ചേ​രു​ന്ന നീ​ർ​ച്ചാ​ലു​ക​ളും കൈ​ത്തോ​ടു​ക​ളു​മെ​ല്ലാം വ​റ്റി​വ​ര​ണ്ടി​രി​ക്കു​ക​യാ​ണ്. അ​പ്ര​തീ​ക്ഷി​ത​മാ​യ വ​ര​ൾ​ച്ച​യു​ടെ ല​ക്ഷ​ണ​ങ്ങ​ളാ​ണ് നേ​ര​ത്തേ ക​ണ്ടു​വ​രു​ന്ന​ത്. സാ​ധാ​ര​ണ നി​ല​യി​ൽ ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ഇ​ത്ത​ര​ത്തിൽ ജ​ല​നി​ര​പ്പ് താ​ഴ്ന്നി​രു​ന്ന​ത്.
പ​ക​ൽ​ച്ചൂ​ടി​ന് കാ​ഠി​ന്യം
മ​ഴ മാ​റി​യ​തോ​ടെ പ​ക​ൽ​ച്ചൂ​ടി​ന്‍റെ കാ​ഠി​ന്യ​വു​മേ​റി. വൃ​ശ്ചി​ക​മാ​സ​ത്തി​ലെ ശൈ​ത്യം ഇ​പ്പോ​ൾ അ​നു​ഭ​വ​പ്പെ​ടു​ന്നി​ല്ല. പ​ക​ൽ അ​ന്ത​രീ​ക്ഷ താ​പ​നി​ല ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന​തി​നാ​ൽ രാ​ത്രി​യി​ലും ഇ​തി​ന്‍റെ ആ​ഘാ​ത​മു​ണ്ട്.
ശൈ​ത്യ​ത്തി​ന്‍റെ യാ​തൊ​രു സൂ​ച​ന​യും തു​ട​ങ്ങി​യി​ട്ടി​ല്ല. വൃ​ശ്ചി​ക​മാ​സ​ത്തി​ൽ പ​ക​ൽ താ​പ​നി​ല കു​റ​ഞ്ഞു നി​ൽ​ക്കു​ക​യും വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ മ​ഴ ല​ഭി​ക്കു​ക​യു​മാ​യി​രു​ന്നു പ​തി​വ്. എ​ന്നാ​ൽ ഇ​പ്പോ​ൾ പ​ക​ൽ​ച്ചൂ​ട് 30 ഡി​ഗ്രി​ക്കു മു​ക​ളി​ലാ​ണ്. കി​ണ​റു​ക​ളി​ലും ജ​ലാ​ശ​യ​ങ്ങ​ളി​ലും വെ​ള്ളം വേ​ഗ​ത്തി​ൽ വ​റ്റു​ന്ന​ത​ട​ക്ക​മു​ള്ള പ്ര​തി​ഭാ​സ​ങ്ങ​ൾ​ക്ക് ഇ​തു കാ​ര​ണ​മാ​കും.

Latest News

Corehub Up